സീതാവേണി
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക |
|
| സീതാവേണി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
| ചുരുക്കെഴുത്ത്: | Com |
| Genitive: | Comae Berenices |
| റൈറ്റ് അസൻഷൻ: | 12.76 h |
| ഡെക്ലിനേഷൻ: | +21.83° |
| വിസ്തീർണ്ണം: | 386 ചതുരശ്ര ഡിഗ്രി. (42-ആമത്) |
| പ്രധാന നക്ഷത്രങ്ങൾ: |
3 |
| ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
44 |
| അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
2 |
| പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
0 |
| സമീപ നക്ഷത്രങ്ങൾ: | 2 |
| ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
β Com (4.26m) |
| ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
β Com (30 പ്രകാശവർഷം) |
| മെസ്സിയർ വസ്തുക്കൾ: | 8 |
| ഉൽക്കവൃഷ്ടികൾ : | Coma Berenicids |
| സമീപമുള്ള നക്ഷത്രരാശികൾ: |
വിശ്വകദ്രു (Canes Venatici) സപ്തർഷിമണ്ഡലം (Ursa Major) ചിങ്ങം (Leo) കന്നി (Virgo) അവ്വപുരുഷൻ (Boötes) |
| അക്ഷാംശം +90° നും −70° നും ഇടയിൽ ദൃശ്യമാണ് മെയ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു |
|
ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് സീതാവേണി (Coma Berenices). ആകാശഗംഗയുടെ ഉത്തരധ്രുവം സ്ഥിതി ചെയ്യുന്ന നക്ഷത്രരാശിയാണ് ഇത്. ഈ നക്ഷത്രരാശിയിലെ നക്ഷത്രങ്ങൾ പ്രകാശം തീരെക്കുറഞ്ഞവയായതിനാൽ ഇതിനെ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. നമുക്ക് ഏറ്റവുമടുത്തുള്ള വലിയ ഗാലക്സിസമൂഹമായ കന്നി ഗാലക്സിസമൂഹത്തിന്റെ (Virgo cluster of galaxies) ഒരു ഭാഗം ഈ നക്ഷത്രരാശിയിലാണ് സ്ഥിതിചെയ്യുന്നത്.
[തിരുത്തുക] ജ്യോതിശാസ്ത്രവസ്തുക്കൾ
ആകാശത്ത് ഗാലക്സികൾ വളരെയധികമുള്ള ഭാഗത്താണ് ഈ നക്ഷത്രരാശി നിലകോള്ളുന്നത്. എട്ട് മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. ധനു, കന്നി രാശികൾ കഴിഞ്ഞാൽ ഏറ്റവുമധികം മെസ്സിയർ വസ്തുക്കളുള്ളത് സീതാവേണി രാശിയിലാണ്. M85, M88, M91, M98, M99, M100 എന്നിവ ഈ നക്ഷത്രരാശിയിലെ കന്നി ഗാലക്സിസമൂഹത്തിന്റെ ഭാഗമായ ഗാലക്സികളാണ്. ബ്ലാക്ക് ഐ ഗാലക്സി എന്നറിയപ്പെടുന്ന സർപ്പിളഗാലക്സിയായ M64, ഗോളീയ താരവ്യൂഹമായ M53 എന്നിവയും സീതാവേണി രാശിയിലാണ്.
സീതാവേണി ഗാലക്സിസമൂഹം (Coma cluster of galaxies) ഈ നക്ഷത്രരാശിയിലെ മറ്റൊരു ഗാലക്സിസമൂഹമാണ്. മുപ്പതിനായിരത്തോളം ഗാലക്സികൾ ഇതിലുണ്ട്. ആകാശഗംഗയുടെ ഉത്തരധ്രുവത്തിന്റെ വളരെയടുത്താണ് ഇതിന്റെ സ്ഥാനം.
[തിരുത്തുക] ബാഹ്യ കണ്ണികൾ
|
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |