മൈക്ക്‌ള്‍ ജാക്സണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മൈക്കിള്‍ ജാക്സണ്‍
Michael Jackson in 1988
Michael Jackson in 1988
Background information
Birth name Michael Joseph Jackson
Born ഓഗസ്റ്റ് 29 1958(1958-08-29)
Gary, Indiana, USA
Died ജൂണ്‍ 25 2009 (പ്രായം 50)
ലോസ് ആഞ്ചെലെസ്, കാലിഫോര്‍ണിയ, അമേരിക്കന്‍ ഐക്യനാടുകള്‍
Genre(s) R&B, soul, pop, dance-pop, disco, rock, urban, new jack swing, funk, Motown
Occupation(s) singer, songwriter, record producer, arranger, dancer, choreographer, actor
Instrument(s) Vocals, percussion, multiple instruments
Years active 1967–present
Label(s) Motown, Epic, Sony, The Michael Jackson Company, Inc.
Associated acts The Jackson 5/The Jacksons, Quincy Jones
Influences James Brown, Jackie Wilson, Diana Ross, Stevie Wonder, Marvin Gaye, Ray Charles, Sammy Davis, Jr., Fred Astaire
Website MichaelJackson.com

ഒരു അമേരിക്കന്‍ സംഗീതജ്ഞനാണ് മൈക്കിള്‍ ജോസഫ് ജാക്സണ്‍ (ഓഗസ്റ്റ് 29, 1958ജൂണ്‍ 25, 2009). ഇദ്ദേഹത്തിന്റെ അഞ്ച് സോളോ സ്റ്റുഡിയോ ആല്‍ബങ്ങള്‍ ലോകത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട പോപ് ആല്‍ബങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. ഓഫ് ദ വാള്‍(1979), ത്രില്ലര്‍ (1982), ബാഡ് (1987), ഡേഞ്ചറസ്(1991)ഹിസ്റ്ററി(HIStory) (1995) എന്നിവയാണവ.

1958 ഓഗസ്റ്റ് 29ന് ജാക്സണ്‍ കുടുംബത്തിലെ ഏഴാമത്തെ കുഞ്ഞായി ജനിച്ചു. പതിനൊന്നാം വയസില്‍ സഹോദരരോടൊത്ത് ആരംഭിച്ച ദ ജാക്സണ്‍ 5 / ദ ജാക്സണ്‍സ് എന്ന സംഗീത സംഘത്തിലൂടെ പ്രൊഫഷണല്‍ സംഗീത രംഗത്ത് അരങ്ങേറ്റം നടത്തി. 1972 മുതല്‍ ജാക്സണ്‍ സോളോ പാടുവാന്‍ ആരംഭിച്ചു. അധികം വൈകാതെതന്നെ ഒരു പോപ് താരമായി മാറിയ ഇദ്ദേഹം "പോപ്പിന്റെ രാജാവ്" എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങി. 1970-കളുടെ അവസാന കാലഘട്ടത്തോടെ ജാക്സണ്‍ ജനപ്രീയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായിമാറി. എംറ്റിവിയിലൂടെ പുറത്തിറക്കപ്പെട്ട ബീറ്റ് ഇറ്റ്, ബില്ലി ജീന്‍ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി അന്ന് ശൈശവ ദശയിലായിരുന്ന എംറ്റിവി ചാനലിന്റെ വളര്‍ച്ചക്ക് കാരണമായി. ബ്ലാക്ക് ഓര്‍ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ 1990കളിലെ എംറ്റിവിയിലെ മുഖ്യ ആകര്‍ഷകമായി ജാക്സണ്‍. ഇദ്ദേഹം സംഗീത വീഡിയോയെ ഒരു കലാരൂപമായും അതിനോടൊപ്പം ഒരു പരസ്യ ഉപകരണവുമാക്കിമാറ്റി. ചെയ്യുവാന്‍ ശാരീരികമായി വളരെ പ്രയാസമുള്ള റോബോട്ട്, മൂണ്‍വാക്ക് തുടങ്ങിയ നൃത്തശൈലുകള്‍ ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

മുപ്പത്തിയൊമ്പത് ജീവകാരുണ്യ സംഘടനകളെ സഹായിക്കുന്ന ജാക്സണ് ‍അനേക കോടി ഡോളറുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കായി ചിലവഴിച്ചിട്ടുണ്ട്.[1][2] എന്നാല്‍ ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതുള്‍പ്പെടെ പല കേസുകളും ഇദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുണ്ട്.

റോക്ക് ആന്റ് റോള്‍ ഹോള്‍ ഓഫ് ഫേമിലേക്ക് രണ്ട് തവണ അവരോധിക്കപ്പെട്ട ചുരുക്കം ചില സംഗീതജ്ഞരില്‍ ഒരാളാണ് ജാക്സണ്‍. എട്ട് ഗിന്നസ് വേള്‍ഡ്‌ റെക്കോര്‍ഡുകളും പതിമൂന്ന് ഗ്രാമി അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ലോകവ്യാപകമായി ഇദ്ദേഹത്തിന്റെ 75 കോടി ആല്‍ബങ്ങള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 2009 ജൂണ്‍ 25-ന്, 50-ആമത്തെ വയസില്‍ ഇദ്ദേഹം അന്തരിച്ചു.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] 1958–1975: ആദ്യകാല ജീവിതം, ദ് ജാക്സണ്‍സ് 5

മൈക്ക്‌ള്‍ ജോസഫ് ജാക്സണ്‍ 1958 ഓഗസ്റ്റ് 29-ന് ഇന്റിയാനയിലെ ഗാരിയില്‍ ഒരു തൊഴിലാളി കുടുംബത്തില്‍ ജനിച്ചു.[3] ജോസഫ് വാള്‍ട്ടര്‍ "ജോ" ജാക്സണ്‍, കാഥറീന്‍ എസ്ഥര്[3] എന്നിവരുടെ ഒമ്പത് മക്കളില്‍ ഏഴാമനായാണ് മൈക്ക്‌ള്‍ ജനിച്ചത്. റെബ്ബി, ജാക്കി, റ്റിറ്റൊ, ജെര്‍മെയ്ന്‍, ലാ ടോയ, മര്‍ലോണ്‍, റാന്റി, ജാനെറ്റ് എന്നിവരാണ് സഹോദരങ്ങള്‍.[3] ഉരുക്കു മില്‍ തൊഴിലാളിയായിരുന്ന അച്ഛനും, അദ്ദേഹത്തിന്റെ സഹോദരന്‍ ലൂഥറും ദ ഫാല്‍കണ്‍സ് എന്ന ആര്‍&ബി സംഗീത സംഘത്തില്‍ അംഗമായിരുന്നു.[3] ഭക്തയായ അമ്മ ഒരു യഹോവ സാക്ഷി-യായാണ് മൈക്ക്‌ളിനെ വളര്‍ത്തിയിരുന്നതെങ്കിലും, വേദപുസ്തകത്തിനു നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്തു എന്ന ആരോപണത്താല്‍ സഭയില്‍ നിന്നും പുറത്താക്കപ്പെട്ടു.[3]

കുട്ടിക്കാലത്ത് തന്റെ അച്ഛന്‍ തന്നെ മാനസികമായും ശാരീരികമായും പീഢിപ്പിച്ചിരുന്നുവെന്ന് മൈക്ക്‌ള്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ അച്ഛന്റെ കണിശമായ അച്ചടക്കം തന്റെ വിജയത്തില്‍ വലിയൊരു പങ്ക് വഹിച്ചെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.[4][5] ജോസഫ് തന്റെ ആണ്‍ മക്കളെ ഭിത്തിയിലേക്ക് തള്ളി ഇടിപ്പിച്ച് ശിക്ഷിക്കുമായിരുന്നു. ഒരു രാത്രിയില്,. ജോസഫ് ഒരു ഭീകര മുഖം മൂടി ധരിച്ച് ജനലിലൂടെ മൈക്ക്‌ളിന്റെ മുറിയിലേക്ക് കയറുകയും അലറി വിളിച്ച് മൈക്ക്ളിനെ ഭയപ്പെടുത്തുകയും ചെയ്തു. ഉറങ്ങുമ്പോള്‍ ജനല്‍ തുറന്നിടരുത് എന്ന് മക്കളെ പഠിപ്പിക്കാനാണത്രേ ജോസഫ് ഇങ്ങനെ ചെയ്തത്. ഈ സംഭവത്തിനുശേഷം അനേക വര്‍ഷങ്ങള്‍ താന്‍, കിടപ്പുമുറിയില്‍ നിന്ന് തട്ടിക്കൊണ്ട്പോകപ്പെടുന്നതായ ദുസ്വപ്നങ്ങള്‍ കാണുമായിരുന്നുവെന്ന് ജാക്സണ് പറഞ്ഞിട്ടുണ്ട്. താന്‍ ജാക്സണെ ചാട്ടവാറുകൊണ്ട് അടിക്കാറുണ്ടായിരുന്നുവെന്ന് 2003-ല്‍ ജോസഫ് ബിബിസി-ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ സമ്മതിച്ചു.[6]

1993-ല്‍ ഓപ്ര വിന്‍ഫ്രിയുമായി നടത്തിയ അഭിമുഖത്തിലാണ് ജാക്സണ്‍ താന്‍ അനുഭവിച്ച ബാല്യകാല പീഢനങ്ങളേക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞത്. താന്‍ കുട്ടിക്കാലത്ത് ഏകാന്തത മൂലം കരയാറുണ്ടായിരുന്നെന്നും ചിലപ്പോഴെല്ലാം അച്ഛനെ കാണുമ്പോള്‍ തനിക്ക് ഛര്‍ദ്ദി വരുമെന്നും ഇദ്ദേഹം പറഞ്ഞു.[7][8] 2003-ലെ "ലിവിങ് വിത് മൈക്ക്‌ള്‍ ജാക്സണ്‍" എന്ന അഭിമുഖത്തില്‍, തന്റെ കുട്ടിക്കാലത്തെ പീഡനങ്ങളേക്കുറിച്ച് പറഞ്ഞപ്പോള്‍ ഇദ്ദേഹം മുഖം മറച്ച് കരയുകയുണ്ടായി. താനും സഹോദരങ്ങളും പാട്ട് പരിശീലിക്കുമ്പോള്‍ അച്ഛന്‍ ഒരു ബെല്‍റ്റുമായി അത് നോക്കിക്കൊണ്ട് നില്‍ക്കുമായിരുന്നുവെന്ന് ജാക്സണ് ഓര്‍മിച്ചു.[9]

വളരെ ചെറിയ പ്രായത്തില്‍ത്തന്നെ ജാക്സണ്‍ സംഗീതത്തിലുള്ള തന്റെ കഴിവ് തെളിയിച്ചു. 1964-ല്‍ ജാക്സണും മര്‍ലോണും, സഹോദരങ്ങളഅയ ജാക്കി, റ്റിറ്റോ, ജെര്‍മേയ്ന്‍ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ ജാക്സണ്‍ ബ്രദേഴ്സ് എന്ന സംഗീത സംഘത്തില്‍ അംഗങ്ങളായി. ആദ്യകാലങ്ങളില്‍ സംഘത്തില്‍ യഥാക്രമം കോംഗാസ്, ടാമ്പറിന്‍ വായനക്കാരായിരുന്നു ഇവര്‍. ജാക്സണ്‍ പിന്നീട് സംഘത്തിലെ ഗായകനും നര്‍ത്തകനുമായി മാറി. തന്റെ എട്ടാം വയസില്‍ ജാക്സണും സഹോദരന്‍ ജെര്‍മേയ്നും സംഘത്തിലെ പ്രധാന ഗായകരുടെ സ്ഥാനം ഏറ്റെടുത്തു. സംഘത്തിന്റെ പേര് ദ ജാക്സണ്‍സ് 5 എന്നാക്കി. ഇവര്‍ 1966-88 കാലയളവില്‍ മദ്ധ്യപടിഞ്ഞാറന്‍ യു.എസില്‍ അനേകം പര്യടനങ്ങള്‍ നടത്തി. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള ക്ലബ്ബുകളുടെ കൂട്ടമായ ചിറ്റ്ലിന്‍ സര്‍ക്യൂട്ടില്‍ ഇവര്‍ ഇടക്കിടെ പ്രകടനങ്ങള്‍ നടത്തി. സ്ട്രിപ്ടീസ് പോലെയുള്ള ലൈംഗിക വിനോദങ്ങള്‍ക്ക് ആമുഖമായാണ് ഇഅവര്‍ പലപ്പോഴും പാടിയിരുന്നത്. 1966-ല്‍ ഒരു ആ പ്രദേശത്തെ പ്രശസ്തമായ ഒരു ഗാനമത്സരത്തില്‍ ഇവര്‍ വിജയികളായി. മോടൗണിന്റെ ഹിറ്റുകളും ജെയിംസ് ബ്രൗണിന്റെ ഐ ഗോട്ട് യു (ഐ ഫീല്‍ ഗുഡ്) എന്ന ഗാനവുമാണ് ഇവര്‍ മത്സരത്തില്‍ അവതരിപ്പിച്ചത്.

ദ ജാക്സണ്‍സ് 5 പല ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തു. 1967-ല്‍ പ്രാദേശിക റെക്കോര്‍ഡ് ലേബലായ സ്റ്റീല്‍ടൗണിനു വേണ്ടി ബിഗ് ബോയ് എന്ന ഗാനം ആലപിച്ചു. 1968-ല്‍ മോടൗണുമായി കരാറില്‍ ഏര്‍പ്പെട്ടു. സംഗീത മാസികയായ റോളിങ് സ്റ്റോണ്‍സ് കുഞ്ഞു ജാക്സണെ "സംഗീതത്തില്‍ അദ്ഭുദകരമായ കഴിവുകളുള്ളവനായി" വിശേഷിപ്പിച്ചു. സംഘത്തിന്റെ ആദ്യ നാല് സിങ്കിള്‍സും ("ഐ വാണ്ട് യു ബാക്ക്", "എബിസി", "ദ ലൗവ് യു സേവ്," ഐ'ല്‍ ബി ദേര്‍") ബില്‍ബോര്‍ഡ് ഹോട്ട് 100-ല്‍ ഒന്നാം സ്ഥാനം വരെയെത്തി.

1972-ല്‍ തുടങ്ങി, മോടൗണുമൊത്ത് ജാക്സണ്‍ 4 സോളോ സ്റ്റുഡിയോ ആല്‍ബങ്ങള്‍ പുറത്തിറക്കി. അവയില്‍ "ഗോട്ട് റ്റു ബി ദേര്‍", "ബെന്‍" എന്നിവ ജാക്സണ്‍സ് 5 ഫ്രാഞ്ചൈസിയുടെ ഭാഗമായിത്തന്നെയാണ് പുറത്തിറക്കിയത്. ആ ആല്‍ബങ്ങളിലെ "ഗോട്ട് റ്റു ബി ദേര്‍", "ബെന്‍", "റോക്കിന്‍ റോബിന്‍" (ബോബി ഡേയുടെ ഗാനത്തിന്റെ റീമേക്ക്), എന്നീ ഗാനങ്ങള്‍ വന്‍വിജയങ്ങളായി. 1973-ല്‍ ഇവരുടെ വില്പ്പന കുറഞ്ഞുതുടങ്ങി. ഗാനങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ മോടൗണ്‍ അനുവദിക്കാതിരുന്നത് ജാക്സണ്‍സ് 5 അംഗങ്ങളെ അസ്വസ്ഥരാക്കി. 1975-ല്‍ അവര്‍ മോടൗണുമായുള്ള കരാറില്‍ നിന്ന് പിന്മാറി.

[തിരുത്തുക] 1975–81: എപ്പിക്കിലേക്ക്, ഓഫ് ദ വാള്‍

1975-ല്‍ ജാക്സണ്‍സ് 5 സിബിഎസ് റെക്കോര്‍ഡ്സുമായി കരാറിലേര്‍പ്പെട്ട് അതിന്റെ ഫിലാഡെല്ഫിയ അന്താരാഷ്ട്ര റെക്കോര്‍ഡ്സ് വിഭാഗത്തില്‍ (പിന്നീട് എപിക് റെക്കോര്‍ഡസ് എന്നറിയപ്പെട്ടു) അംഗങ്ങളാവുകയും ചെയ്തു. സംഘത്തിന്റെ പേര് ദ ജാക്സണ്‍സ് എന്നാക്കി. അന്താരാഷ്ട്ര പര്യടനങ്ങള്‍ തുടര്‍ന്ന ഇവര്‍ 1976 - 1984 കാലയളവില്‍ 6 ആല്‍ബങ്ങള്‍ പുറത്തിറക്കി. അക്കാലത്ത് ജാക്സണായിരുന്നു പ്രധാന ഗാനരചയിതാവ്. "ഷേക്ക് യുവര്‍ ബോഡി (ഡൗണ്‍ റ്റു ദ ഗ്രൗണ്ട്)", "ദിസ് പ്ലേസ് ഹോട്ടെല്‍", "കാന്‍ യു ഫീല്‍ ഇറ്റ്" തുടങ്ങിയവ ജാക്സണ്‍ എഴുതിയ ഹിറ്റ് ഗാനങ്ങളില്‍ ചിലതാണ്.

1978-ല്‍ "ദ വിസ്" എന്ന സംഗീത ചലച്ചിത്രത്തില്‍ ജാക്സണ്‍ നോക്കുകുത്തിയായി അഭിനയിച്ചു. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച ജോണ്‍സ് ക്വിന്‍സിയുമായി ജാക്സണ്‍ കൂട്ടുകെട്ടുണ്ടാക്കി. ജാക്സന്റെ അടുത്ത സോളോ ആല്‍ബമായ "ഓഫ് ദ വാള്‍" നിര്‍മിക്കാമന്ന് ജോണ്‍സ് സമ്മതിച്ചു. 1979-ല്‍ കഠിനമായ ഒരു നൃത്ത പരിശീലനത്തിനിടെയുണ്ടായ ഒരു അപകടത്തില്‍ ജാക്സന്റെ മൂക്കൊടിഞ്ഞു. റൈനോപ്ലാസ്റ്റി ശസ്ത്രക്രീയ നടത്തിയെങ്കിലും അത് പൂര്‍ണമായും ഫലപ്രദമായില്ല. ഇതേത്തുടര്‍ന്ന് ജാക്സണ്, തന്റെ കരിയറിനെത്തന്നെ ബാധിക്കാവുന്ന തരത്തിലുള്ള ശ്വാസതടസം അനുഭവപ്പെട്ടു . ഡോക്ടര്‍ സ്റ്റീഫന്‍ ഹോഫിന്‍ ജാക്സന്റെ രണ്ടാമത്തെ റൈനോപ്ലാസ്റ്റി നടത്തി. ഇദ്ദേഹം തന്നെയാണ് ജാക്സന്റെ പിന്നീടുള്ള മിക്ക ശസ്ത്രക്രീയകളും ചെയ്തത്.

ജോണ്‍സും ജാക്സണും ഒരുമിച്ചാണ് ഓഫ് ദ വാള്‍ നിര്‍മിച്ചത്. ജാക്സണ്‍, റോഡ് ടെമ്പര്‍ട്ടണ്‍, സ്റ്റീവി വണ്ടര്‍, പോള്‍ മക്കാര്‍ട്ടിനി തുടങ്ങിയവരാണ് ഇതിലെ ഗാനങ്ങള്‍ രചിച്ചത്. 1979-ല്‍ പുറത്തിറങ്ങിയ ഇത് യുഎസ് ടോപ് 10-ല്‍ എത്തിയ നാല് ഗാനങ്ങള്‍ ഉള്‍പ്പെടുന്ന ആദ്യ ആല്‍ബമായി. ആല്‍ബത്തിലെ "ഡോണ്ട് സ്റ്റോപ് ടില്‍ യു ഗെറ്റ് ഇനഫ്","റോക്ക് വിത് യു" എന്നീ ഗാനങ്ങള്‍ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തി. ബില്‍ബോര്‍ഡ് 200-ല്‍ 3-ആം സ്ഥാനം വരെയെത്തിയ ഈ ആല്‍ബത്തിന്റെ 2 കോടി പതിപ്പുകള്‍ വിറ്റഴിഞ്ഞു. 1980-ലെ അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ്സില്‍ ജാക്സണ്‍ 3 പുരസ്കാരങ്ങള്‍ നേടി. ജനപ്രീയ സോള്‍/ആര്‍&ബി ആല്‍ബം, ജനപ്രീയ ആണ്‍ സോള്‍/ആര്‍&ബി ഗായകന്‍, ജനപ്രീയ സോള്‍/ആര്‍&ബി എന്നിവക്കായിരുന്നു അവ. പുരുഷന്മാരിലെ മികച്ച ആര്‍&ബി ഗാനാലാപനത്തിനും, "ഡോണ്ട് സ്റ്റോപ് ടില്‍ യു ഗെറ്റ് ഇനഫ്" എന്ന ഗാനത്തിനും ഗ്രാമി പുരസ്കാരം ലഭിച്ചു. വാണിജ്യപരമായി വിജയിച്ചെങ്കിലും, ഓഫ് ദ വാള്‍ ഇതിലും വലിയൊരു സ്വാധീനമുണ്ടാക്കേണ്ടതായിരുന്നു എന്ന് ജാക്സണ്‍ കരുതി. അടുത്ത ആല്‍ബങ്ങളില്‍ എല്ലാ പ്രതീക്ഷേകളേയും മറികടന്നുള്ള വിജയം നേടണമെന്ന്ന്ന് ജാക്സണ്‍ ഉറപ്പിച്ചു. 1980-ല്‍ സംഗീത വ്യവസായത്തിലെ ഏറ്റവും ഉയര്‍ന്ന റോയല്‍റ്റി നിരക്ക് ജാക്സണ് ലഭിച്ചു - ആല്‍ബത്തിന്റെ മൊത്തക്കച്ചവട ലാഭത്തിലെ 37 ശതമാനം.

[തിരുത്തുക] 1982–83: ത്രില്ലര്‍, മോടൗണ്‍ 25

1982-ല്‍, ഇ.ടി. ദ എക്സ്ട്രാ ടെറട്രിയല്‍ എന്ന ചിത്രത്തിന്റെ സ്റ്റോറിബുക്കിനായി "സം‌വണ്‍ ഇന്‍ ദ ഡാര്‍ക്" എന്ന ഗാനം ജാക്സണ്‍ പാടി. അതിന് കുട്ടികള്‍ക്കായുള്ള മികച്ച ആല്‍ബത്തിനുള്ള ഗ്രാമി പുരസ്കാരം നേടി. ആ വര്‍ഷം തന്നെ ജാക്സണ്‍ എപ്പിക്കിലൂടെയുള്ള തന്റെ രണ്ടാമത്തെ ആല്‍ബം ത്രില്ലര്‍ പുറത്തിറക്കി. ക്രമേണ ഇത് എക്കാലത്തെയും ഏറ്റവും മികച്ച സാമ്പത്തിക വിജയം നേടിയ ആല്‍ബമായി. ഈ ആല്‍ബം ബില്‍ബോര്‍ഡ് 200-ല്‍ ഏറ്റവും ഉയര്‍ന്ന 10 സ്ഥാനങ്ങളില്‍ തുടര്‍ച്ചയായ 80 ആഴ്ചകള്‍ ഇടംനേടി. അതില്‍ 37 ആഴ്ച ഒന്നാം സ്ഥാനവും നേടി. ബില്‍ബോര്‍ഡ് 200-ലെ ആദ്യ 10 സ്ഥാനങ്ങളില്‍ 7 ഗാനങ്ങള്‍ ഇടംനേടിയ ആദ്യ ആല്‍ബമായിരുന്നു ഇത്. "ബില്ലി ജീന്‍", "ബീറ്റ് ഇറ്റ്" , "വാണ ബി സ്റ്റാര്‍ട്ടിന്‍' സംതിന്‍'" എന്നീ ഗാനങ്ങള്‍ അവയില്‍ ഉള്‍പ്പെടുന്നു. ആര്‍.ഐ.ഐ.എ.-യുടെ കണക്കുകള്‍ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഇതിന്റെ 2.8 കോടി പ്രതികളാണ് വിറ്റഴിയപ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവുമധികം വില്‍ക്കപ്പെട്ട ആല്‍ബമായ ത്രില്ലറിന്റെ ലോകമൊട്ടാകെയുള്ള വില്പന 11 കോടി പ്രതികളാണ്. വില്‍ക്കപ്പെടുന്ന ഓരോ ആല്‍ബത്തിനും ഏകദേശം 3 ഡോളറായിരുന്നു ജാക്സണ് അന്ന് ലഭിച്ചിരുന്ന റോയല്‍റ്റി. സംഗീത വ്യവസായ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റോയല്‍റ്റി നിരക്ക്. സിഡികളുടേയും ജോണ്‍ ലാന്റിസിനോടൊത്ത് നിര്‍മിച്ച "മേക്കിങ് ഓഫ് മൈക്ക്‌ള്‍ ജാക്സണ്‍സ് ത്രില്ലര്‍" എന്ന ഡോക്യുമെന്ററിയുടെയും വില്പനയിലൂടെ ജാക്സണ്‍ വന്‍ ലാഭം നേടി. എംടിവി മുതല്‍മുടക്കി നിര്‍മിച്ച ഈ ഡോക്യുമെന്ററിയുടെ 350,000 പ്രതികളാണ് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ വിറ്റുപോയത്. ദിനമ്പ്രതി പ്രശസ്തി വര്‍ദ്ധിച്ചുവന്ന ജാക്സന്റെ രൂപത്തിലുള്ള പാവകള്‍ 1984 മെയില്‍ വിപണിയിലിറങ്ങി. 12 ഡോളറായിരുന്നു അവയുടെ വില. ജീവചരിത്ര രചയിതാവായ ജെ. റാന്റി ടറബൊറെല്ലി ഇങ്ങനെ എഴുതി - "ത്രില്ലര്‍ ഒരു മാസികയോ കളിപ്പാട്ടമോ സിനിമാ ടിക്കറ്റോ പോലെ ഒരു വിനോദോപാധി വില്‍ക്കപ്പെടുന്നത് പോലെയല്ല, മറിച്ച് വീട്ടിലുപയോഗിക്കുന്ന സ്റ്റേപ്പിള്‍ പോലെയാണ് അതിന്റെ വില്പന."

[തിരുത്തുക] 1984–85: പെപ്സി, വി ആര്‍ ദ വേള്‍ഡ്, വ്യാപാര ജീവിതം

1984 ജനുവരി 27-ന് ജാക്സന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ച ഒരപകടമുണ്ടായി. ലോസ് ഏഞ്ചലസിലെ ഷ്രൈന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പെപ്സി കോളയുടെ പരസ്യ ചിത്രീകരണത്തിനിടെ ജാക്സന്റെ തലക്ക് തീ പിടിച്ചു. തലയുടെ മുകള്‍ ഭാഗത്ത് രണ്ടാം ഡിഗ്രിയിലുള്ള പൊള്ളലേറ്റു. അനേകം ആരാധകരുടെ മുന്നില്‍ വച്ചാണ് ഇത് സംഭവിച്ചത്. ജനങ്ങളില്‍ ജാക്സനോട് സഹതാപമുണ്ടാക്കുവാന്‍ ഈ സംഭവം കാരണമായി. ഇതിനുശേഷം ജാക്സണ്‍ തന്റെ മൂന്നാമത്തെ റൈനോപ്ലാസ്റ്റി നടത്തി. തലയിലെ പാടുകള്‍ മായ്ക്കുവാനുള്ള ചികിത്സകളും ആരംഭിച്ചു. തനിക്ക് പെപ്സിയില്‍ നിന്ന് നഷ്ടപരിഹാരമായി ലഭിച്ച 15 ലക്ഷം ഡോളര്‍ ജാക്സണ്‍ കാലിഫോര്‍ണിയയിലെ കള്‍വര്‍ സിറ്റിയിലെ ബ്രോട്ട്മാന്‍ മെഡിക്കല്‍ സെന്ററിന് സംഭാവന ചെയ്തു. അവിടെ ഇപ്പോള്‍ ജാക്സന്റെ പേരിലുള്ള ഒരു പൊള്ളല്‍ ചികിത്സാ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.

[തിരുത്തുക] മതം മാറ്റം

മൈക്കിള്‍ ജാക്സണ്‍ മതം മാറുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത സണ്‍ മാഗസിനാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ലണ്ടനിലെ ഒരു ഇമാമുമായി ഇത്‌ സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയതായും മതംമാറ്റത്തിന്റെ ഭാഗമായി ഈ പശ്ചാത്തലമുള്ള പുതിയൊരു ഗാനം ചിട്ടപ്പെടുത്തുന്നു എന്നുള്ളതാണ് സണ്‍ മാഗസിന്‍ പുറത്തുവിട്ട വിവരങ്ങള്‍. മുഹമ്മദ്‌ എന്ന പേരാണ്‌ ഇമാം നിര്‍ദേശിച്ചിരുന്നതെങ്കിലും അല്ലാഹുവിന്റെ അനുയായിയായിരുന്ന മിഖായിലിന്റെ പേര്‍ സ്വീകരിക്കാന്‍ തീരുമാനിച്ചെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.[10] ജാക്സന്റെ ഖബറടക്കം; മൃതദേഹം ഇസ്ലാംമതാചാര പ്രകാരം ഖബറടക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി അദ്ദേഹന്റെ‚ കുടുംബം പള്ളി ഇമാമുമായി ചര്‍ച്ചകള്‍ നടത്തി.അദ്ദേഹത്തിന്റെ സഹോദരന്‍‚ ജെറമെയ്ന്‍ 20 വര്‍ഷമായി മുസ്ലിമാണ്. അടുസ്ഥ കാലത്തായി നാഷന്‍ ഓഫ് ഇസ്ലാം എന്ന യു.എസ് സംഘടനയുമായി ജാക്സണ്‍ അടുത്ത ബന്ധം പുലര്‍ത്തിയിരിന്നു [11]

[തിരുത്തുക] അവലംബം

  1. "The King of Our Times", The Sunday Times (Sri Lanka), 2007-01-07. ശേഖരിച്ചത് 2008-04-06. 
  2. Taraborrelli, p. 453–454
  3. 3.0 3.1 3.2 3.3 3.4 George, p. 20
  4. Michael Jackson - The King of Pop or Wacko Jacko?. crime.about.com. ശേഖരിച്ചത് 2009-06-27.
  5. Michael Jackson's Secret Childhood. VH1. ശേഖരിച്ചത് June 20, 2008.
  6. "Can Michael Jackson's demons be explained?", BBC, 2009-06-27. ശേഖരിച്ചത് 2009-06-28. 
  7. Campbell (1995), pp. 14–16
  8. Lewis, pp. 165–168
  9. Taraborrelli, p. 602
  10. http://www.mathrubhumi.com/php/newsFrm.php?news_id=1265755&n_type=HO&category_id=1&Farc=&previous=Y
  11. തേജസ് 6/29/2009

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍