ജോർജ്ജ് മൈക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ്ജ് മൈക്കിൾ

ജോർജ്ജ് മൈക്കിൾ ബെൽജിയത്തിലെ ഒരു സംഗീതപരിപാടിയ്ക്കിടയിൽ (14 നവംബർ 2006)
ജീവിതരേഖ
ജനനനാമം ജോർജ്ജോയിസ് കൈരിയാക്കോസ് പനായിയൗതൗ
ജനനം (1963-06-25) 25 ജൂൺ 1963 (വയസ്സ് 49)
കിഴക്കൻ ഫിഞ്ച്ലി, ഉത്തര ലണ്ടൺ, ഇംഗ്ലണ്ട്, യു.കെ.
സംഗീതശൈലി പോപ്പ്, പോപ്പ് റോക്ക്, സിന്ത്‌പോപ്പ്, ബ്ലൂ-ഐഡ് സോൾ
തൊഴിലുകൾ സംഗീതജ്ഞൻ, ഗായകൻ-ഗാനരചയിതാവ്, റെക്കോർഡ് നിർമ്മാതാവ്, നടൻ
ഉപകരണം ശബ്ദം, അക്കൗസ്റ്റിക്ക് ഗിറ്റാർ, ഇലക്ട്രിക്ക് ഗിറ്റാർ, ബാസ് ഗിറ്റാർ, പിയാനോ, കീബോർഡ്, ഡ്രം, പെർക്കഷൻ, ഹോൺ
സജീവമായ കാലയളവ് 1981–ഇന്നുവരെ
റെക്കോഡ് ലേബൽ Aegean, കൊളംബിയ, സോണി
Associated acts വാം!, ബാൻഡ് എയ്ഡ്, എൽട്ടൺ ജോൺ, അരീത്ത ഫ്രാങ്ക്ലിൻ, മേരി ജെ. ബിൽഗ്, മുത്യ ബ്യൂണ, വിറ്റ്നി ഹൂസ്റ്റൺ, ജോഡി വാറ്റ്ലി
വെബ്സൈറ്റ് Official website
Notable instruments
പിയാനോ
ജോൺ ലെനൻ മോഡൽ "Z" സ്റ്റെയ്ൻവേ[1]

ഒരു ഇംഗ്ലീഷ് പോപ്പ് താരമാണ് ജോർജ്ജ് മൈക്കിൾ (ജനനം: 25 ജൂൺ 1963). സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത നിർമാതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. സുഹൃത്തായ ആൻഡ്രൂ റിഡ്ജ്‌ലിയുമായി ചേർന്ന് രൂപീകരിച്ച വാം! എന്ന ബാൻഡിലൂടെയാണ് പ്രശസ്തനായത്. 1984-ൽ പുറത്തിറങ്ങിയ കെയർലെസ്സ് വിസ്പർ എന്ന ആദ്യ സോളോയുടെ വിൽപ്പന ആറ് ദശലക്ഷം കടന്നു. 1987-ൽ പുറത്തിറങ്ങിയ ആദ്യ സോളോ ആൽബമായ ഫെയ്ത്ത്-ന്റെ വിൽപ്പന 20 ദശലക്ഷം കവിഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച പോപ്പ് ഗായകരിലൊരാളായ ഇദ്ദേഹത്തിന്റെ മൊത്തം റെക്കോഡ് വിൽപ്പന 100 ദശലക്ഷത്തിലേറെയാണ്. ബിൽബോർഡ് മാസിക 2008-ൽ പ്രസിദ്ധീകരിച്ച 'ചരിത്രത്തിലെ ഏറ്റവും മികച്ച 100 പോപ്പ് ഗായകരുടെ പട്ടിക'യിൽ 40-ആം സ്ഥാനത്ത് ജോർജ്ജ് മൈക്കിൾ ആയിരുന്നു.

ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് 2005-ൽ എ ഡിഫറന്റ് സ്റ്റോറി എന്ന ഡോക്യുമെന്ററി നിർമ്മിക്കപ്പെട്ടു.

അവലംബം [തിരുത്തുക]

  1. "Most Expensive Musical Instruments". Forbes. 10 April 2006. ശേഖരിച്ചത് 15 February 2008. 

പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ജോർജ്ജ്_മൈക്കിൾ&oldid=1699435" എന്ന താളിൽനിന്നു ശേഖരിച്ചത്