ബ്ലാക്ക് ഓർ വൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"ബ്ലാക്ക് ഓർ വൈറ്റ്"
പ്രമാണം:Michael Jackson - Black or White.png
ഗാനം പാടിയത് മൈക്കൽ ജാക്സൺ
from the album ഡെയ്ഞ്ചൊറസ്
ബി-സൈഡ്"I Can't Help It"
പുറത്തിറങ്ങിയത്നവംബർ 11, 1991 (1991-11-11)
Format
റെക്കോർഡ് ചെയ്തത്June 25, 1990 – October 29, 1991
Genre
ധൈർഘ്യം4:16 (album version)
3:19 (single edit)
ലേബൽEpic
ഗാനരചയിതാവ്‌(ക്കൾ)
സംവിധായകൻ(ന്മാർ)
  • മൈക്കൽ ജാക്സൺ
  • Bill Bottrell
Music video
"ബ്ലാക്ക് ഓർ വൈറ്റ്" on YouTube
Audio sample
[[Image:|180px|center|noicon]][[:Image:|file info]] · help

അമേരിക്കൻ സംഗീതജ്ഞൻ മൈക്കൽ ജാക്സൺ എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ച ഒരു ഗാനമാണ് ബ്ലാക്ക് ഓർ വൈറ്റ്. ഇതിന്റെ സഹസംവിധാനം ബിൽ ബോട്ട്റെൽ ആണ് നിർവഹിച്ചിട്ടുള്ളത്. ജാക്സന്റെ എട്ടാമത്തെ സ്റ്റുഡിയോ ആൽബമായ ഡെയ്ഞ്ചൊറസിലെ ആദ്യത്തെ ഗാനമായി 1991 നവംബർ 11 നാണിത് പുറത്തിറങ്ങിയത്.

വളരെ വലിയ വിജയമായിരുന്ന ഈ ഗാനം 1991 ലെ ഏറ്റവും കൂടുതൽ വിറ്റഴിച്ച രണ്ടാമത്തെ ഗാനമായിരുന്നു. അമേരിക്കൻ ബിൽബോർട് ഹോട്ട് 100 ചാർട്ടിൽ ഏഴു വാരം ഒന്നാം സ്ഥാനത്തായി ഈ ഗാനം.

ഈ ഗാനത്തിന്റെ വീഡിയോ വളരെ വിവാദമായി മാറിയ ഒന്നായിരുന്നു. 27 രാജ്യങ്ങളിൽ ഒരേ സമയം പ്രദർശനം നടത്തിയ ഈ വീഡിയോ 50 കോടി ജനങ്ങളാണ് ടിവിയിൽ തത്സമയം വീക്ഷിച്ചത്. [1][2]ലൈംഗികതയും അതുപോലെ ആക്രമണസ്വഭാവവുമടങ്ങിയ ഇത് 14 മിനിട്ടു ദൈർഘ്യമേറിയതായിരുന്നു. ഈ ഭാഗങ്ങൾ പിന്നീട് ഒഴിവാക്കുകയും ജാക്സൻ മാപ്പു പറയുകയും ചെയ്തു. ജാക്സണോടു കൂടി മാക്കുലൈ കുശക്കിൻ, പിഗി ലിപ്റ്റൻ, ജോർജ്ജ് വെൻഡറ്റ് എന്നിവർ ഈ വീഡിയോയിൽ അഭിനയിച്ചു. സംഗീത വീഡിയോകൾ മോർഫിങ്ങ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയത് ഈ വീഡിയോ മുതലാണ്.

അവലംബങ്ങൾ[തിരുത്തുക]

  1. Garcia, Alex. "Michael Jackson "Black or white"". mvdbase. Archived from the original on 2017-10-03. Retrieved June 2, 2009.
  2. Pareles, Jon (November 16, 1991). "Review/Rock, New Video Opens the Jackson Blitz". The New York Times. Retrieved July 12, 2009.
"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_ഓർ_വൈറ്റ്&oldid=3806705" എന്ന താളിൽനിന്ന് ശേഖരിച്ചത്