ബ്രിട്ട്നി സ്പിയേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രിട്ട്നി സ്പിയേർസ്
ജീവിതരേഖ
ജനനനാമം ബ്രിട്ട്നി ജീൻ സ്പിയേർസ്
സ്വദേശം കെന്റ്വുഡ്, ലൂസിയാന, യുണൈറ്റഡ് സ്റ്റേറ്റ്സ്
സംഗീതശൈലി പോപ്പ്
തൊഴിലുകൾ ഗായിക, നർത്തകി, ഗാനരചയിതാവ്, നടി, രചയിതാവ്, പിയാനിസ്റ്റ്, സംവിധായിക
ഉപകരണം പാടൽ, പിയാനോ
സജീവമായ കാലയളവ് 1993-ഇപ്പോൾ
റെക്കോഡ് ലേബൽ സോണി (1997–1998)
ജൈവ് / Zomba
(1998–present)
Associated acts The New Mickey Mouse Club
ഇന്നസെൻസ്
വെബ്സൈറ്റ് www.britneyspears.com
www.britney.com

ഒരു അമേരിക്കൻ പോപ്പ് ഗായികയാണ് ബ്രിട്ട്നി സ്പിയേർസ് എന്നറിയപ്പെടുന്ന ബ്രിട്ട്നി ജീൻ സ്പിയേർസ് (ജനനം ഡിസംബർ 2, 1981).

ലൂസിയാനയിലെ കെന്റ്വുഡിലാണ് സ്പിയേർസ് വളർന്നത്. 1992-ൽ നാഷണൽ ടെലിവിഷനിലെ സ്റ്റാർ സേർച്ച് പരിപാടിയിൽ മത്സരാർത്ഥിയായി സ്പിയേർസ് പ്രത്യക്ഷപ്പെട്ടു. 1993 മുതൽ 1994 വരെ ഡിസ്നി ചാനലിലെ ദ ന്യൂ മിക്കി മൗസ് ക്ലബ് എന്ന പരമ്പരയിൽ അഭിനയിച്ചു. 1997-ൽ ജൈവുമായി റെക്കോർഡിങ് കരാറിലേർപ്പെട്ടു. ആദ്യ ആൽബമായ ബേബി വൺ മോർ ടൈം 1999-ൽ പുറത്തിറങ്ങി. ഈ ആൽബം ബ്രിട്ട്നിക്ക് പോപ്പ് താര പദവി നേടിക്കൊടുത്തു. മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെ പല വിവാദങ്ങളിലും സ്പിയേർസ് അകപ്പെട്ടിരുന്നു. 2008 ഡിസംബറിൽ തന്റെ 27-ആം ജന്മദിനത്തിൽ സർക്കസ് എന്ന ആൽബം പുറത്തിറക്കി.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിച്ച കലാകാരികളിൽ എട്ടാം സ്ഥാനത്താണ് സ്പിയേർസ്. റെക്കോർഡിങ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയുടെ കണക്കുകൾ പ്രകാരം ഇവരുടെ 3.2 കോടി ആൽബങ്ങളാണ് വിറ്റഴിയപ്പെട്ടിട്ടുള്ളത്. ലോകവ്യാപകമായി സ്പിയേർസിന്റെ ആൽബങ്ങളുടെ വില്പന 8.5 കോടിയാണ്.

അവലംബം[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ബ്രിട്ട്നി_സ്പിയേർസ്&oldid=1765960" എന്ന താളിൽനിന്നു ശേഖരിച്ചത്