ഹോളോഗ്രഫി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് വസ്തുക്കളുടെ ത്രിമാന പ്രതിബിംബങ്ങള്‍ സൃഷ്ടിക്കുകയും, തത്ഫലമായുണ്ടാകുന്ന വ്യതികരണ ശ്രേണികള്‍ ഫോട്ടോഗ്രഫിക് പ്ലേറ്റില്‍ രേഖപ്പെടുത്തി പ്രതിബിംബം പുനരാവിഷ്കരിക്കുകയും ചെയ്യുന്ന ഛായാഗ്രഹണ രീതിയാണ് ഹോളോഗ്രഫി. ഹോളോഗ്രഫിയിലൂടെ പുനരാവിഷ്കരിക്കപ്പെട്ട പ്രതിബിംബം ഹോളോഗ്രാം എന്നറിയപ്പെടുന്നു.
രണ്ടു ഘട്ടങ്ങളാണ് ഹോളോഗ്രഫിയ്ക്കുള്ളത്.
- പ്രതിബിംബം സൃഷ്ടിക്കല്‍
- പ്രതിബിംബത്തിന്റെ പുനരാവിഷ്കരണം
[തിരുത്തുക] പ്രതിബിംബം സൃഷ്ടിക്കല്‍
ഒരേ ലേസര്‍ സ്രോതസ്സില്‍ നിന്നു പുറപ്പെടുന്ന ലേസര്‍ രശ്മികളെ രണ്ടു ചെറു ഭാഗങ്ങളായി തിരിക്കുന്നു.ഒരു ഭാഗം നേരിട്ട് ഫോട്ടോഗ്രഫിക് പ്ലേറ്റില്‍ പതിയ്ക്കാനനുവദിക്കുന്നു. രണ്ടാമത്തെ ഭാഗം ചിത്രമെടുക്കേണ്ട വസ്തുവില്‍ തട്ടിച്ച്, പ്രതിഫലനത്തിനു ശേഷമാണ് പ്ലേറ്റിലെത്തുന്നത്. രണ്ടു ഭാഗങ്ങളും ഒരേ സ്രോതസ്സില്‍ നിന്നുള്ളവയായതിനാല്‍ ഒരേ സ്വഭാവവിശേഷങ്ങളുള്ളവയാണ്. അവ വ്യതികരണത്തിനു ശേഷം ഒരു സങ്കീര്‍ണമായ വ്യതികരണ ശ്രേണി സൃഷ്ടിക്കുന്നു. വസ്തുവിന്റെ രൂപവുമായി നേരിട്ട് ഒരു ബന്ധവുമില്ലെങ്കിലും,അതിന്റെ രൂപമനുസരിച്ച് ഫോട്ടോഗ്രഫിക് പ്ലേറ്റിലുണ്ടാകുന്ന ശ്രേണിയുടെ തീവ്രത വ്യത്യാസപ്പെട്ടിരിക്കുന്നു.
[തിരുത്തുക] പ്രതിബിംബത്തിന്റെ പുനരാവിഷ്കരണം
ഒന്നാം ഘട്ടത്തില്‍ ലഭിയ്ക്കുന്ന വ്യതികരണശ്രേണിയിലൂടെ ലേസര്‍ രശ്മികള്‍ ലംബമായി കടത്തിവിടുന്നു. വലിയ പങ്കു രശ്മികലും നേരിട്ട് കടന്നു പോകുമെങ്കിലും ഒരു ചെറിയ പങ്ക് ഡിഫ്രാക്ഷനു വിധേയമായി നേര്‍രേഖാപാതയില്‍ നിന്നു മാറി സഞ്ചരിക്കുന്നു.അവയില്‍ നിന്ന് വസ്തുവിന്റെ പ്രതിബിംബം പുനര്‍സൃഷ്ടിക്കാം.