മൂന്നിന്റെ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂന്നിന്റെ നിയമം വ്യക്തമാക്കുന്ന ഒരു ചിത്രം, ആയിരം ദ്വീപ് പ്രദേശത്തുനിന്ന് ചിത്രീകരിച്ച ഒരു സൂര്യാസ്തമനം

ചിത്രരചന, ഛായാഗ്രഹണം, രൂപകല്പന മുതലായ ദൃശ്യകലകളിൽ വ്യാപകമായുപയോഗിക്കുന്ന ഒരു സംഗ്രഥന അംഗുഷ്ഠപ്രമാണമാണ് മൂന്നിന്റെ നിയമം (Rule of thirds) [1] ഈ നിയമപ്രകാരം പ്രസ്തുത ചിത്രത്തെ സമദൂരത്തിലുള്ള തിരശ്ചീനവും ലംബവുമായ ഈരണ്ട് രേഖകൾ മുഖാന്തരം ഒൻപത് സമഭാഗങ്ങളായി വിഭജിക്കുകയും, പ്രമാണത്തിലെ പ്രധാന വസ്തുക്കൾ ഈ രേഖകളിലോ അവയുടെ പരസ്പരഛേദങ്ങളിലോ വരത്തക്ക വിധം ക്രമീകരിക്കുകയും ചെയ്യുന്നു.[2] ഈ നിയമത്തിന്റെ വക്താക്കളുടെ അഭിപ്രായപ്രകാരം വസ്തുക്കളെ മധ്യത്തിലാക്കുന്നതിനേക്കാളും ഈ ബിന്ദുവിൽ ക്രമീകരിക്കുന്നതിലൂടെ പ്രതിപാദ്യവസ്തുവിൽ ആസ്വാദകർക്ക് കൂടുതൽ താത്പര്യവും, ഊർജ്ജവും ഉളവാക്കാൻ സഹായിക്കുന്നു. ജോൺ തോമസ് സ്മിത്ത് 1797ൽ 'റിമാർക്ക്സ് ഓൺ റൂറസ് സീനറി' (Remarks on Rural Scenery) എന്ന തന്റെ പുസ്തകത്തിലാണ് ആദ്യമായി മൂന്നിന്റെ നിയമത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത്.

വലതുവശത്തെ ചിത്രം മൂന്നിന്റെ നിയമം വ്യക്തമാക്കുന്നു. ചിത്രത്തിലെ താഴത്തെ തിരശ്ചീനരേഖ മുകളിലെ മൂന്നിൽ രണ്ട് ഭാഗത്തിൽ നിന്ന് താഴത്തെ ഭാഗത്തെ വേർതിരിക്കുന്നു. ചിത്രത്തിലെ ചക്രവാളവും ജലപ്പരപ്പും തമ്മിലുള്ള സീമ പ്രസ്തുത രേഖയിൽ വരത്തക്ക വണ്ണം ക്രമീകരിച്ചിരിക്കുന്നു. ചിത്രത്തിലേറ്റവും പ്രാധാന്യമർഹിക്കുന്ന മരം രണ്ട് രേഖകളുടെ ഛേദങ്ങളിലാണ്. ഈ ബിന്ദുവിനെ ഊർജ്ജബിന്ദു (power point or a crash point) എന്ന് വിളിക്കുന്നു. എന്നാൽ ചക്രവാളത്തിലെ ഏറ്റവും പ്രകാശമാനമായ സ്ഥലം നേരിട്ട് രേഖയിൽ പതിക്കുന്നില്ലെങ്കിലും, നിയമത്തിന്റെ പ്രയോജനം ലഭിക്കുമാറ് രേഖകളുടെ ഛേദത്തിന് സമീപത്തായി വ്യാപരിക്കുന്നു.

[തിരുത്തുക] ഉപയോഗം

മൂന്നിന്റെ നിയമപ്രകാരമല്ലാത്ത ചിത്രം (ഇടത്ത്) മൂന്നിന്റെ നിയമപ്രകാരമുള്ള ചിത്രം (വലത്ത്)

ചക്രവാളമുൾപ്പെടുന്ന പ്രകൃതിദൃശ്യങ്ങൾക്കാണ് മൂന്നിന്റെ നിയമം പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഈ നിയമം പാലിക്കപ്പെടുന്നത് മുഖാന്തരം പ്രധാനവസ്തുവിനെ മധ്യത്തിലാക്കി ചിത്രത്തെ രണ്ട് സമാന ധ്രുവങ്ങളാക്കി ഭേദിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. ഇപ്രകാരം ചെയ്യുന്നത് കാഴ്കക്കാരിൽ മടിപ്പുളവാക്കാൻ കാരണമായേക്കും [3] ഒരു വ്യക്തിയെ ചിത്രീകരിക്കുമ്പോൽ അദ്ദേഹത്തിന്റെ ശരീരം ഏതെങ്കിലും ലംബരേഖയിൽ വരത്തക്കവണ്ണവും, കണ്ണുകൾ ഏതെങ്കിലും (കൂടുതലും മുകളിലത്തേത്) തിരശ്ചീനരേഖയിൽ വരത്തക്കവണ്ണം ക്രമീകരിക്കുക. അദ്ദേഹത്തിന്റെ ദൃഷ്ടി പതിക്കുന്ന വശത്ത് കൂടുതൽ സ്ഥലം ഒഴിച്ചിട്ടേക്കുന്നതാണ് അഭികാമ്യം. വ്യക്തി നിഷേധഭാവത്തിലാണെങ്കിൽ (ക്രോധം, ഭയം, വെറുപ്പ്) നേരെ എതിർ വശത്ത് ഒഴിവാക്കുന്നതാണ് മെച്ചപ്പെട്ട ഫലം നൽകുക. ചലിക്കുന്ന വസ്തുവാണെങ്കിൽ വസ്തുവിന്റെ മുൻഭാഗത്തായും, ചലിക്കുന്ന പ്രതീതി ജനിപ്പിക്കാനായി പിൻഭാഗത്തും സ്ഥലം നൽകുക. [4]

മൂന്നിന്റെ നിയമം പലയിടത്തും മെച്ചപ്പെട്ട ഫലങ്ങൾ നൽകുമ്പോൾ പ്രതിസമതയുള്ള ചിത്രങ്ങളിൽ നിയമം കൈവെടിയുന്നതായിരിക്കും കൂടുതൽ അഭികാമ്യം.

[തിരുത്തുക] അവലംബം

  1. Sandra Meech (2007). Contemporary Quilts: Design, Surface and Stitch. Sterling Publishing. ISBN 0713489871. http://books.google.com/books?id=_AIqGzgg6osC&pg=PA27&dq=design+%22rule+of+thirds%22&lr=&as_brr=3&ei=9XCIR7nEHIv8sQO0qMHQBQ&sig=B5yrx1XmZGXuCeLSrI09Wl2jt00#PPA25-IA8,M1. 
  2. Bryan F. Peterson (2003). Learning to see creatively. Amphoto Press. ISBN 0817441816. http://books.google.com/books?id=gpvZgl13d5MC&pg=PA93&dq=%22rule+of+thirds%22&ei=9rAjSZWhAYvqkwTHwvyFCQ. 
  3. Bert P. Krages (2005). The Art of Composition. Allworth Communications, Inc.. ISBN 1581154097. http://books.google.co.nz/books?id=2R88tIUXBS4C&pg=PA8&dq=%22rule+of+thirds%22+guideline&lr=&client=firefox-a#PPA9,M1. 
  4. ലീഡ്റൂം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=മൂന്നിന്റെ_നിയമം&oldid=1308599" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ