സിഡ്നി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സിഡ്നി New South Wales |
|||||||
ജാക്സണ്‍ തുറമുഖത്ത് സ്ഥിതി ചെയ്യുന്ന സിഡ്നി ഓപ്പറ ഹൗസും സിഡ്നി സെന്‌ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റും |
|||||||
| Population: | 4,284,379 [1] (ഒന്നാമത്) | ||||||
| • Density: | 2058/km² (5,330.2/sq mi) (2006)[2] | ||||||
| Established: | 26 ജനുവരി 1788 | ||||||
| Coordinates: | അക്ഷാംശവും രേഖാംശവും: | ||||||
| Area: | 12144.6 km² (4,689.1 sq mi) | ||||||
| Time zone:
• Summer (DST) |
AEST (UTC+10) | ||||||
| Location: |
|
||||||
| LGA: | various (38) | ||||||
| County: | കുമ്പര്‍ലാന്‍ഡ് | ||||||
| State District: | various (49) | ||||||
| Federal Division: | various (22) | ||||||
|
|||||||
ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് സിഡ്നി. ഇതിന്റെ മെട്രോപൊളിറ്റന്‍ പ്രദേശത്തിലെ ജനസംഖ്യ ഏകദേശം 42.8 കോടിയാണ്(2006).[1] ന്യൂ സൗത്ത് വേല്‍സ് സംസ്ഥാനത്തിന്റെ തലസ്ഥാനംകൂടിയാണ് സിഡ്നി. ബ്രിട്ടന്റെ ഓസ്ട്രേലിയയിലെ ആദ്യ കോളനി സിഡ്നിയിലെ സിഡ്നി കോവിലാണ് സ്ഥാപിതമായത്. ബ്രിട്ടനില്‍നിന്നുള്ള ഫസ്റ്റ് ഫ്ലീറ്റ് എന്ന നാവിക സംഘത്തിന്റെ തലവനായിരുന്ന ആര്‍തര്‍ ഫിലിപ് ആണ് 1788ല്‍ ആ കോളനി സ്ഥാപിച്ചത്.[3]
ഓസ്ട്രേലിയയുടെ തെക്ക് കിഴക്കന്‍ തീരത്താണ് സിഡ്നി സ്ഥിതിചെയ്യുന്നത്. സിഡ്നി തുറമുഖം ഉള്‍പ്പെടുന്ന പോര്‍ട്ട് ജാക്ക്‌സണിന് ചുറ്റുമായാണ് നഗരം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. സിഡ്നിക്ക് "തുറമുഖ നഗരം"(the Harbour City) എന്ന വിളിപ്പേരുണ്ടാവാന്‍ കാരണം ഇതാണ്. ഇവിടുത്തെ സിഡ്നി ഓപ്പറ ഹൗസ്, ഹാര്‍ബര്‍ ബ്രിഡ്ജ് എന്നിവയും കടല്‍പ്പുറങ്ങളും വളരെ പ്രശസ്തമാണ്. 1938 ബ്രിട്ടീഷ് എമ്പയര്‍ ഗേംസ്, 2000 സമ്മര്‍ ഒളിംപിക്സ്, 2003 റഗ്ബി വേള്‍ഡ് കപ്പ് എന്നിവയുള്‍പ്പെടെ പല അന്താരാഷ്ട്ര കായിക, രാഷ്ട്രീയ, സാംസ്കാരിക പരിപാടികള്‍ക്ക് സിഡ്നി വേദിയായിട്ടുണ്ട്. സിഡ്നി വിമാനത്താവളമാണ് ഇവിടുത്തെ പ്രധാന വിമാനത്താവളം.
ലോകത്തിലെ ഏറ്റവും സാംസ്കാരികവൈവിദ്ധ്യമുള്ള നഗരങ്ങളിലൊന്നാണ് സിഡ്നി. ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റക്കാരില്‍ ഒരു വലിയ വിഭാഗം ഇവിടേക്കെത്തുന്നതിനാലാണിത്.[4]
മെര്‍സര്‍ എന്ന സംഘടന നടത്തിയ സര്‍വേ അനുസരിച്ച് നിത്യചെലവ് ഏറ്റവും കൂടിയ നഗരങ്ങളില്‍ സിഡ്നി ഓസ്ട്രേലിയയില്‍ ഒന്നാം സ്ഥാനത്തും ലോകത്തില്‍ 21ആം സ്ഥാനത്തുമാണ്..[5]
2000-ലെ ഒളിമ്പിക്സ് മല്‍സരങ്ങള്‍ സിഡ്നിയിലാണ് നടത്തപ്പെട്ടത് [6]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Year Book Australia, 2008 p.194. Australian Bureau of Statistics. ശേഖരിച്ചത് 2008-02-20.
- ↑ ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (17 മാര്‍ച്ച് 2008). Explore Your City Through the 2006 Census Social Atlas Series. ശേഖരിച്ചത് 2008-05-19.
- ↑ History of Australia. Oz Experience.
- ↑ Designing for Diversity: the Multicultural City. 1995 Global Cultural Diversity Conference Proceedings, Sydney. Australian Government Department of Immigration and Citizenship.
- ↑ Cost of living - The world's most expensive cities. City Mayors.
- ↑ http://www.olympic.org/uk/games/past/index_uk.asp?OLGT=1&OLGY=2000


