Jump to content

നേര്യമംഗലം എക്സ്റ്റൻഷൻ സ്കീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neriyamangalam Extension Scheme എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നേര്യമംഗലം എക്സ്റ്റൻഷൻ സ്കീം
സ്ഥലം വെള്ളത്തൂവൽ ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°57′11.5668″N 76°58′47.0532″E / 9.953213000°N 76.979737000°E / 9.953213000; 76.979737000
പ്രയോജനംജലവൈദ്യുതി
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്27 മെയ്,2008
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeHydro Power Plant
Installed capacity25 MW (1 x 25 MW) (Francis-type)
Website
Kerala State Electricity Board
പ്രതിവർഷം 58.27 ദശലക്ഷം യൂണിറ്റ്

കല്ലാർകുട്ടി റിസെർവോയറിൽ മൺസൂൺ മഴക്കാലത്ത് ലഭിക്കുന്ന അധിക ജലം ഒഴുക്കി കളയുന്നത് ഒഴിവാക്കുവാൻ വേണ്ടി നേര്യമംഗലം ജലവൈദ്യുതപദ്ധതിയുടെ എക്സ്റ്റൻഷൻ ആയി നിർമിച്ച പ്രതിവർഷം 58.27 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് നേര്യമംഗലം എക്സ്റ്റൻഷൻ സ്കീം[1]. 2008 മെയ് 27 ന് ഇതു പ്രവർത്തനം തുടങ്ങി. നേര്യമംഗലം പവർ ഹൗസിനോട് ചേർന്നാണ് എക്സ്റ്റൻഷൻ സ്കീം പവർ ഹൗസ് നിർമിച്ചിട്ടുള്ളത് [2].പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.


പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

[തിരുത്തുക]

1) നേര്യമംഗലം എക്സ്റ്റൻഷൻ സ്കീം പവർ ഹൗസ്

1) കല്ലാർകുട്ടി അണക്കെട്ട് (കല്ലാർകുട്ടി ജലസംഭരണി )


വൈദ്യുതി ഉത്പാദനം

[തിരുത്തുക]

നേര്യമംഗലം എക്സ്റ്റൻഷൻ സ്കീം ജലവൈദ്യുതപദ്ധതി യിൽ 25 മെഗാവാട്ടിന്റെ ടർബൈൻ (FRANCIS TYPE) ഉപയോഗിച്ച് 25 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . വാർഷിക ഉൽപ്പാദനം 58.27 MU ആണ്. 2008 മെയ് 27 ന് യൂണിറ്റ് കമ്മീഷൻ ചെയ്തു.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 25 MW 27.05.2008

കൂടുതൽ കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "NERIAMANGALAM EXTENSION SCHEME -". www.kseb.in.
  2. "NERIAMANGALAM EXTENSION SCHEME -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]