മഞ്ചേരി
മഞ്ചേരി | |
11°07′N 76°07′E / 11.12°N 76.12°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
ഭരണസ്ഥാപനങ്ങൾ | മഞ്ചേരി നഗരസഭ |
{{{ഭരണസ്ഥാനങ്ങൾ}}} | |
വിസ്തീർണ്ണം | {{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 97104 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
676121,676122,676123 +0483 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
മലപ്പുറം ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് മഞ്ചേരി.ജില്ലയുടെ പഴയകാല വാണിജ്യകേന്ദ്രവുമായിരുന്നു മഞ്ചേരി. വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ മഞ്ചേരിയിൽ നിരവധി കലാലയങ്ങളുണ്ട്. പാണ്ടിക്കാട് റോഡിൽ സ്ഥിതി ചെയ്യുന്ന 100 വർഷത്തിൽ അധികം പഴക്കമുള്ള മുഫീദുൽ ഉലൂം ദർസ് കേരളത്തിൽ പ്രസിദ്ധമായ മുസ്ലിം മതപഠന കേന്ദ്രമായിരുന്നു. NSS കോളേജ്, യൂണിറ്റി വിമൻസ് കോളേജ് തുടങ്ങിയവ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജ്കളാണ് .മലപ്പുറം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമാണ് മഞ്ചേരി, ഏറനാട് താലൂക്കിൽ ഉൾപ്പെടുന്നു, ഏറനാടിന്റെ താലൂക്ക് ആസ്ഥാനം മഞ്ചേരിയാണ്. പണ്ട് ഏറാൾപ്പാടായിരുന്നു മഞ്ചേരി ഭരിച്ചിരുന്നത്. മഞ്ചേരി രാമയ്യർ, മഞ്ചേരി അബ്ദുറ്ഹിമാൻ,തുടങ്ങിയ വീരകേസരികളുടെ നാട്. മാതൃഭൂമി പത്രസ്ഥാപകരിലൊരാളായ കെ. മാധവൻ നായർ
വിദ്യാഭ്യാസം[തിരുത്തുക]
മലപ്പുറം ജില്ലയിൽ ആദ്യ വിദ്യാലയം മഞ്ചേരിയിലാണുണ്ടായത്. ഗവൺമെന്റ് ബോയ്സ് ഹൈസ്കുൾ മഞ്ചേരി ഒട്ടേറെ മഹാന്മാരുടെ കളരിയാണ്. ഏറനാട്ടിലെ പ്രധാന പച്ചക്കറി മാർക്കറ്റെന്ന ഖ്യാതിയും മഞ്ചേരിക്കാണ്.മലബാർ കലാപവുമായി വളരെ പ്രാധാന്യമുള്ള പ്രദേശമാണിത്. മഞ്ചേരി കോവിലകം
മഞ്ചേരിയിലെ വായപ്പാറപ്പടി പ്രദേശത്തുനിന്നും ശിലായുഗ സംസ്കാരകാലത്തെ നന്നങ്ങാടികളും മറ്റും ധാരാളം കിട്ടിയിട്ടുണ്ട്. ഇവ മഞ്ചേരിയുടെ പഴമയെ സൂചിപ്പിക്കുന്നു. [അവലംബം ആവശ്യമാണ്]
മഞ്ചേരി മെഡിക്കൽ കോളേജ്[തിരുത്തുക]
കേരള സർക്കാറിന് കീഴിൽ പുതുതായി ആരംഭിച്ച മെഡിക്കൽ കോളേജുകളിലൊന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ്[1] .കേരള സർവകലശാല ഹെൽത്ത് സയൻസുമായി (KUHS)അഫിലിയേറ്റ് ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്. കേരളത്തിലെ ആറാമത് മെഡിക്കൽ കോളേജ് ആണിത്. 2013 ൽ ആണ് ഇതിന്റെ ഉദ്ഘാടനം നടന്നത്.
മഞ്ചേരി എഫ് എം റേഡിയോ[തിരുത്തുക]
മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ റേഡിയോ പ്രക്ഷേപണ കേന്ദ്രമാണ് മഞ്ചേരി ആകാശവാണി[2]. 2006 ജനുവരി 28നാണ് ഈ നിലയം കമ്മീഷൻ ചെയ്തത്.ഉദ്ദേശം 60 ലക്ഷം ജനങ്ങളിലേക്കാണ് ഇത് പ്രക്ഷേപണംചെയ്യപ്പെടുന്നത്. 2016 മുതൽ ഈ സ്റ്റേഷൻ പ്രഭാത പ്രക്ഷേപണം ആരംഭിച്ചു
ചിത്രശാല[തിരുത്തുക]
-
മഞ്ചേരി നഗരത്തിന്റെ ഒരു ദൃശ്യം
അവലംബങ്ങൾ[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-19.
- ↑ http://allindiaradio.gov.in/Station/MANJERI/Pages/default.aspx
