മഞ്ചേരി മെഡിക്കൽ കോളേജ്
Jump to navigation
Jump to search
![]() | |
തരം | സർക്കാർ കോളേജ്. |
---|---|
സ്ഥലം | മഞ്ചേരി, കേരളം, ഇന്ത്യ |
ക്യാമ്പസ് | നഗരം |
കേരള സർക്കാറിന് കീഴിൽ പുതുതായി ആരംഭിച്ച മെഡിക്കൽ കോളേജുകളിലൊന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ്. [1] മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് ഇത് നിലകൊള്ളുന്നത്.മലപ്പുറം മെഡിക്കൽ കോളേജ് എന്ന പേരിലും ഇത് അറിയപ്പെടുന്നു.കേരള സർവകലശാല ഹെൽത്ത് സയൻസുമായി (KUHS)അഫിലിയേറ്റ് ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്.മലപ്പുറത്തു നിന്നും 12 കിലോമീറ്റർ ദൂരം സഞ്ചരിച്ചാലാണ് ഇവിടെയെത്തിച്ചേരുക.(7.5 mi). കേരളത്തിലെ ആറാമത് മെഡിക്കൽ കോളേജ് ആണിത്.
ഉദ്ഘാടനം[തിരുത്തുക]
2013ൽ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്.2011 ലെ ബഡ്ജറ്റിലാണ് ഇതിനാവശ്യമായ ഫണ്ട് വകയിരുത്തിയിരുന്നത്.
സൗകര്യങ്ങൾ[തിരുത്തുക]
12 ഓപ്പറേഷൻ തീയേറ്ററുകളും 500 കിടക്കകളുമാണ് ഈ സ്ഥാപനത്തിലുള്ളത്.100 വിദ്യാർഥികൾ ഇവിടെ പഠനം നടത്തുന്നു.
എത്തിചേ്ചരാൻ[തിരുത്തുക]
- റോഡ് മാർഗം:മലപ്പുറം കോട്ടക്കുന്ന് കെഎസ്ആർടിസി സ്റ്റേഷനിൽ നിന്നും മഞ്ചേരിയിലേക്ക് 12 കിലോമീറ്റർ ബസ് സഞ്ചാരം മാത്രം
- ട്രെയിൻ മാർഗം:ഷൊർണ്ണൂർ-നിലന്പൂർ തീവണ്ടിപാതയിൽ അങ്ങാടിപ്പുറം സ്റ്റേഷനിലിറങ്ങി 22 കിലോമീറ്റർ ബസിൽ സഞ്ചരിക്കണം
- വിമാനമാർഗം:കരിപ്പൂർ അന്താരാഷ‌്ട്ര വിമാനത്താവളത്തിൽ നിന്നും 21 കിലോമീറ്റർ ദൂരം
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 5 മാർച്ച് 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ഡിസംബർ 2015.