മഞ്ചേരി ആകാശവാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന റേഡിയോ പ്ര‌ക്ഷേപണ കേന്ദ്രമാണ് മഞ്ചേരി ആകാശവാണി എഫ്എം നിലയം (102.7). മഞ്ചേരി എൻ.എസ്.എസ്. കോളേജ് കുന്നിലാണു ഇത് സ്ഥിതി ചെയ്യുന്നത്. 2006 ജനുവരി 28നാണ് ഈ നിലയം കമ്മീഷൻ ചെയ്തത്. ഇത് ഒരു പ്രാദേശിക നിലയമാണു. ആകാശവാണിയുടെ കേരളത്തിലെ രണ്ടാമത്തെ പ്രാദേശിക നിലയമാണിത്. മലപ്പുറം,പാലക്കാട് ജില്ലകളിലെയും സമീപപ്രദേശങ്ങളിലേയും ഉദ്ദേശം 85 ലക്ഷം ജനങ്ങളിലേക്കാണ് ഈ നിലയത്തിന്റെ പരിപാടികൾ പ്രക്ഷേപണം ചെയ്യപ്പെടുന്നത്. മൂന്നു കിലോവാട്ടാണു പ്രസരണശേഷി. [1]

TRANSMITTER OF MANJERI F.M

പ്രക്ഷേപണ സമയം[തിരുത്തുക]

രാവിലെ 06:05 മുതൽ രാത്രി 11:06 വരെയുമാണു പ്രക്ഷേപണസമയം.രണ്ടു പ്രാവശ്യമായാണ് പ്രക്ഷേപണം നടത്തുന്നത്.2017 ജനുവരി 26നാണു പ്രഭാതപ്രക്ഷേപണം ആരംഭിച്ചത്.

  • ആദ്യ പ്രക്ഷേപണം;പ്രോഗ്രാം എക്സിക്യൂട്ടീവ് ഡി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ മാത്യു ജോസഫ്(ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ്),ആർ.കനകാംബരൻ(സ്റ്റാഫ് അനൌൺസർ)എന്നിവരടങ്ങിയ സംഘമായിരുന്നു ആദ്യപ്രക്ഷേപണം നടത്തിയത്.
  • ഡി.പ്രദീപ് കുമാറാണ് ഇപ്പോഴത്തെ പ്രോഗ്രാം മേധാവി.

പ്രക്ഷേപണ പരിപാടികൾ[തിരുത്തുക]

ഓരോമണിക്കൂറിലും എഫ്.എം.വാർത്താബുള്ളറ്റിനുകൾ, ,സേവനവാർത്തകൾ,തീവണ്ടിസമയം,ചലച്ചിത്രഗാനങ്ങൾ,ലളിതഗാനങ്ങൾ,ഗസലുകൾ,നാടകഗാനങ്ങൾ,നാടൻപാട്ടുകൾ, മാപ്പിളപ്പാട്ടുകൾ,കാവ്യാലാപനങ്ങൾ,നോവൽ പാരായണം,സൈബർ ജാലകം,കരിയർ ഗൈഡൻസ് പരിപാടികൾ.

MANJERI F.M STATION,KERALA

[2]

അവലംബം[തിരുത്തുക]

3.http://airddfamily.blogspot.in/2017/01/morning-transmission-commenced-from.html

"https://ml.wikipedia.org/w/index.php?title=മഞ്ചേരി_ആകാശവാണി&oldid=3205388" എന്ന താളിൽനിന്ന് ശേഖരിച്ചത്