കേരള കോൺഗ്രസ്
കേരള കോൺഗ്രസ് | |
---|---|
തലസ്ഥാനം | കുമാരനാശാൻ നഗർ , കടവന്ത്ര, എറണാകുളം, കേരളം.[1] |
കേരളാ കോൺഗ്രസ് 1964-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടുപോന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കാൾ രൂപം കൊടുത്ത രാഷ്ട്രീയ കക്ഷിയുടെ പേരാണ്. അന്ന് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം സ്വദേശി, കെ.എം. ജോർജ്ജ് ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഇതിന് കൂടുതൽ വേരോട്ടം.
സ്ഥാപനത്തെ തുടർന്നു വന്ന വർഷങ്ങളിൽ അനേകം പിളർപ്പുകളിലൂടെ കടന്നു പോയ ഈ കക്ഷിയിൽ ഇന്ന് പല വിഭാഗങ്ങളുണ്ട്. ഇത്തരം പിളർപ്പുകൾക്ക് പിന്നിൽ ആശയപരമായ ഭിന്നതക്ക് പകരം, വിവിധ സമ്മർദ്ദ വിഭാഗങ്ങളുടേയും നേതാക്കളുടേയും താത്പര്യങ്ങളായിരുന്നു എന്ന് ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, നിരന്തരമായ പിളർപ്പുകൾ കക്ഷിയെ ബലഹീനമാക്കുന്നതിന് പകരം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന കെ.എം. മാണിയുടെ നിരീക്ഷണം ഇടക്ക് കൗതുകമുണർത്തി. പിളരും തോറും വളരുന്ന കക്ഷി എന്നാണ് അദ്ദേഹം കേരളാ കോൺഗ്രസിനെ വിശേഷിപ്പിച്ചത്[2].
വിവിധ കേരളാ കോൺഗ്രസുകൾ[തിരുത്തുക]
തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കേരളാ കോൺഗ്രസുകൾ [3]
- കേരള കോൺഗ്രസ് -
- കേരള കോൺഗ്രസ് (എം) -കേരളത്തിൽ സംസ്ഥാന കക്ഷി അംഗീകാരമുണ്ട്.
- കേരള കോൺഗ്രസ് (ബി) -
- കേരള കോൺഗ്രസ് (ജേക്കബ്) -
- കേരള കോൺഗ്രസ് (സെക്യുലർ) -
- കേരള കോൺഗ്രസ് (നാഷണലിസ്റ്റ്) -
അവലംബം[തിരുത്തുക]
- ↑ http://eci.nic.in/eci_main/ElectoralLaws/OrdersNotifications/year2014/Notification%20English%2013.01.2015.pdf. Missing or empty
|title=
(help); External link in|website=
(help); Missing or empty|url=
(help);|access-date=
requires|url=
(help) - ↑ http://www.weblokam.com/news/keralam/0306/06/1030606076_1.htm
- ↑ http://eci.nic.in/eci_main/ElectoralLaws/OrdersNotifications/year2014/Notification%20English%2013.01.2015.pdf. Missing or empty
|title=
(help); External link in|website=
(help); Missing or empty|url=
(help)
![]() |
വിക്കിമീഡിയ കോമൺസിലെ Kerala Congress എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |