ബാർ കോഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ 2014-ൽ പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിന് ധനമന്ത്രി കെ.എം. മാണി ബാർ മുതലാളിമാരുടെ സംഘടനയിൽ നിന്ന് കോഴവാങ്ങിയെന്ന് കേസാണ് ബാർ കോഴ എന്ന പേരിലറിയപ്പെടുന്നത്.

പൂട്ടിയ ബാറുകൾ തുറക്കുന്നതിനായി മന്ത്രി കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇതേ തുടർന്ന് 2014 ഡിസംബർ 10ന് മാണിയെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

നാൾവഴി[തിരുത്തുക]

 • 2014 നവംബർ ഒന്ന്: പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിന് മന്ത്രി കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബിജു രമേശിന്റെ ആരോപണം
 • ഡിസംബർ 10: കെ.എം. മാണിയെ പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം ആരംഭിച്ചു.
 • ബാർ കോഴയിൽ ആരോപണവിധേയനും കോഴ വാങ്ങി ബഡ്ജറ്റിൽ ഇടപെടലുകൾ നടത്തിയെന്ന ആരോപണം നേരിടുന്ന കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിലെ ധാർമികത ചൂണ്ടിക്കാട്ടി 2015 മാർച്ച് പതിമൂന്നിന് മാണി അവതരിപ്പിച്ച കേരള ബഡ്ജറ്റ് 2015-16 തടയാൻ ശ്രമം നടത്തിയത് വലിയ വിവാദത്തിലാണ് കലാശിച്ചത്.
 • 2015 മാർച്ച് 27: പുതിയ അബ്കാരി വർഷത്തിൽ പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കിക്കൊടുക്കേണ്ടെന്ന് എക്സൈസ് കമ്മിഷണറുടെ സർക്കുലർ.
 • 2015 മാർച്ച് 30: ബിജു രമേശ് തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകി. കെ.എം. മാണി, കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്കെതിരെയായിരുന്നു മൊഴി. ബാർലൈസൻസ്‌ ഫീസ്‌ കുറയ്‌ക്കാൻ 10 കോടിരൂപ ബാറുമടകൾ പരിച്ചു നൽകിയെന്നായിരുന്നു ആരോപണം. ആരോപണം ശക്‌തമായതോടെ ഇക്കാര്യം പ്രത്യേകം അന്വേഷിക്കണമെന്ന്‌ എസ്‌പി സുകേശൻ വിജിലൻസ്‌ വിജി. ഡയറക്‌ടർക്ക്‌ റിപ്പോർട്ട്‌ നൽകി. എറണാകുളം വിജിലൻസ്‌ റെയ്‌ഞ്ച് എസ്‌പിക്ക്‌ ബാബുവിനെതിരെ അന്വേഷണം കൈമാറി.
 • 2015 മാർച്ച് 31: പഞ്ചനക്ഷത്രത്തിനു താഴെ ബാർ ലൈസൻസ് നൽകേണ്ടതില്ലെന്ന സർക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.
 • 2015 മെയ് 18: ഏക ദൃക്സാക്ഷിയായ അമ്പിളിയെ (ബിജു രമേശിന്റെ ഡ്രൈവർ) നുണപരിശോധനയ്ക്ക് വിധേയനാക്കി.
 • 2015 മെയ് 24: അമ്പിളിയുടെ മൊഴി ശരിയെന്ന് നുണപരിശോധനയിൽ തെളിഞ്ഞെന്ന വാർത്ത പുറത്തുവന്നു. പ്രതിഷേധവുമായി മാണിയും കേരള കോൺഗ്രസ് പാർട്ടിയും രംഗത്ത്
 • 2015 മെയ് 26: മൊഴി ചോർന്ന വാർത്ത അന്വേഷിക്കാൻ അഡി.ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉത്തരവിട്ടു. പിന്നാലെ നുണപരിശോധന ഫലം കോടതി പുറത്തുവിട്ടു
 • 2015 ജൂൺ 3: മാണിക്കെതിരെ ശ്കതമായ തെളിവുണ്ടെന്നും കുറ്റപത്രം നൽകാമെന്നും എസ്.പി. ആർ. സുകേശന്റെ റിപ്പോർട്ട്. കേസ് അവസാനിപ്പിക്കണമെന്ന് വിൽസൺ എം.പോൾ.
 • 2015 ജൂൺ 6 :- തൃപ്പൂണിത്തുറ ഗസ്‌റ്റ് ഹൗസിൽ വച്ച്‌ കെ.ബാബുവിന്റെ മൊഴി വിജിലൻസ്‌ രേഖപ്പെടുത്തി.
 • 2015 ജൂലൈ 7: മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനു തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുകേശൻ വിജിലൻസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി
 • 2015 ജൂലൈ 10 :- കേസിൽ ബാബുവിനെതിരെ തെളിവില്ലെന്ന്‌ വിജിലൻസ്‌ റിപ്പോർട്ട്‌.
 • 2015 ജൂലൈ 11 :- ബാബുവിന്‌ എതിരെ തെളിവില്ലെന്ന റിപ്പോർട്ട്‌ വിജിലൻസ്‌ ഡയറക്‌ടർ അംഗീകരിച്ചു. ഇതോടെ അന്വേഷണത്തിന്റെ തുടർനടപടികൾ റദ്ദാക്കി. ബിജു രമേശിനെതിരെ മാനനഷ്‌ടത്തിന്‌ കെ.ബാബു എറണാകുളം കോടതിയിൽ നോട്ടീസ്‌ നൽകി. ബാബുവിനെ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ ലോകായുക്‌തയിൽ പൊതുതാൽപര്യ ഹർജി വരുന്നു.
 • 2015 ഒക്ടോബർ 29: ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്. [1]
 • 2015 നവംബർ 10: മാണി മന്ത്രിസ്ഥാനം രാജിവയ്ക്കുന്നു.
 • 2015 ഡിസംബർ 9 :- കെ.ബാബുവിനും ബിജുരമേശിനുമെതിരെ പ്രാഥമിക അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ്‌ കോടതി ഉത്തരവ്‌.
 • 2016 ജനുവരി 7 :-ബാബുവിനെതിരെ എന്തുകൊണ്ട്‌ എഫ്‌.ഐ.ആർ രജിസ്‌റ്റർ ചെയ്‌തില്ലെന്ന്‌ ഹൈക്കോടതി പരാമർശം.
 • 2016 ജനുവരി 8 :- പരാതിക്കാരനായ ജോർജ്‌ജ് വട്ടുകുളത്തിന്റെ മൊഴി രേഖപ്പെടുത്തി
 • 2016 ജനുവരി 18 :- വിജിലൻസ്‌ വിജിലന്റല്ലെന്ന്‌ ഹൈക്കോടതി. ബാബുവിനെതിരായ അന്വേഷണത്തിന്‌ മറ്റൊരു ഏജൻസി വേണമെന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നും ജസ്‌റ്റിസ്‌ കമാൽപാഷ . കെ.ബാബു നൽകിയ കേസിൽ സ്‌റ്റേ ആവശ്യപ്പെട്ട്‌ ബിജുരമേശ്‌ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ്‌ പരാമർശം.
 • 2016 ജനുവരി 23 :- ബാബുവിനെതിരായ ആരോപണം അന്വേഷിക്കണമെന്ന ആംആദ്‌മി പാർട്ടിയുടെ ഹർജി ഫെബ്രുവരി എട്ടിലേക്ക്‌ തിരുവനന്തപുരം വിജിലൻസ്‌ കോടതി മാറ്റി.
 • 2016 ജനുവരി 23 :- അന്വേഷണ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഡയറക്‌ടർ കൂടുതൽ സമയം കോടതി ആവശ്യപ്പെട്ടു. ബാബുവിനതിരെ എഫ്‌.ഐ.ആർ രജിസ്‌റ്റർ ചെയ്യണമെന്ന്‌ തൃശൂർ വിജിലൻസ്‌ കോടതി. വിജിലൻസിനെതിരെയും കോടതിയുടെ രൂക്ഷ വിമർശനവം. ധാർമ്മികതയുടെ പേരിൽ രാജിവയ്‌ക്കുന്നതായി കെ. ബാബു. [2]

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-30. Retrieved 2015-10-29.
 2. http://www.mangalam.com/latest-news/399524#sthash.dKVOyDBW.dpuf
"https://ml.wikipedia.org/w/index.php?title=ബാർ_കോഴ&oldid=3638977" എന്ന താളിൽനിന്ന് ശേഖരിച്ചത്