ഐക്യ ജനാധിപത്യ മുന്നണി
കേരളത്തിലെ വലതുപക്ഷ-കോൺഗ്രസ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളാ ശാഖയായകേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് സാധാരണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്.[1]ഓരോ തിരഞ്ഞെടുപ്പിലും മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവുക പതിവാണ്. എങ്കിലും മുഖ്യകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിം ലീഗ്, എന്നീ പാർട്ടികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. ആണ് കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി കേരളത്തിലെ ജനങ്ങൾ ഇരു മുന്നണികളേയും അഞ്ചുവർഷം കൂടുമ്പോൾ വരുന്ന തിരഞ്ഞെടുപ്പുകളില് മാറി മാറി തിരഞ്ഞെടുത്തു വരുന്നു.
മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു.കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുന്നണി ചെയർമാൻ.[2] നിലവിൽ എം.എം. ഹസൻ ആണു യു.ഡി.എഫ് കൺവീനർ. [3][4]
യു.ഡി.എഫ് കൺവീനർമാർ[തിരുത്തുക]
- എം.എം. ഹസൻ 2020-തുടരുന്നു
- ബെന്നി ബെഹനാൻ 2018-2020
- പി.പി. തങ്കച്ചൻ 2004-2018
- ഉമ്മൻചാണ്ടി 2001-2004
- കെ. ശങ്കരനാരായണൻ 1985-2001
- ഉമ്മൻചാണ്ടി 1982-1985
- പി.ജെ. ജോസഫ് 1980-1982
ഐക്യ ജനാധിപത്യ മുന്നണി ഘടകകക്ഷികൾ[തിരുത്തുക]
നമ്പർ | പാർട്ടി | ചിഹ്നം | കേരളത്തിലെ പാർട്ടി നേതാവ് | |
---|---|---|---|---|
1 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | കൈപ്പത്തി | മുല്ലപ്പള്ളി രാമചന്ദ്രൻ | |
2 | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് | ![]() |
സയ്യദ് ഹൈദരാലി ശിഹാബ് തങൾ | |
3 | കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം | ചെണ്ട | പി.ജെ. ജോസഫ് | |
4 | റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി | മൺവെട്ടിയും മൺകോരിയും | എ.എ. അസീസ് | |
5 | കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി | ![]() |
സി.പി. ജോൺ | |
6 | കേരള കോൺഗ്രസ് (ജേക്കബ്) | ![]() |
അനൂപ് ജേക്കബ് | |
7 | ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് | അഡ്വ. റാംമോഹൻ, [5] |
2016 നിയമസഭ കക്ഷിനില[തിരുത്തുക]
- പ്രതിപക്ഷ നേതാവ് : രമേശ് ചെന്നിത്തല[6][7]
- പ്രതിപക്ഷ ഉപനേതാവ് : എം.കെ. മുനീർ
- യു.ഡി.എഫ് എം.എൽ.എമാർ ആകെ= 42
- കോൺഗ്രസ് :21
- മുസ്ലീംലീഗ് :18
- പി.ജെ. ജോസഫ് വിഭാഗം :02
ഇതും കാണുക[തിരുത്തുക]
- ↑ https://www.thehindu.com/news/national/kerala/Congress-releases-its-list/article14958476.ece
- ↑ https://www.newindianexpress.com/states/kerala/2020/oct/03/mm-hassan-takes-charge-as-the-udf-convener-2205259.html
- ↑ https://www.thehindu.com/news/cities/Thiruvananthapuram/udf-candidates-for-assembly-election/article8449571.ece
- ↑ https://english.mathrubhumi.com/election/2019/loksabha-election/kerala/udf-sweeps-away-left-in-kerala-whitewash-bjp-draws-blank-again-1.3818521
- ↑ | https://url=/amp/www.janmabhumidaily.com/news406409/amp&rct=j&sa=U&ved=0ahUKEwiPjvm1qtnUAhVLQY8KHdTlBswQFggmMAQ&q
- ↑ https://www.thehindubusinessline.com/news/national/ramesh-chennithala-elected-opposition-leader-in-kerala/article8663331.ece
- ↑ https://www.thehindu.com/elections/kerala2016/assembly-poll-defeat-a-temporary-setback-says-outgoijng-kerala-cmchandy/article8624763.ece