Jump to content

സ്റ്റാൻലി കോഹെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Stanley Cohen
Stanley Cohen
ജനനം (1922-11-17) നവംബർ 17, 1922  (102 വയസ്സ്)
ദേശീയതAmerican
കലാലയംUniversity of Michigan
Oberlin College
Brooklyn College
അറിയപ്പെടുന്നത്Nerve growth factor
പുരസ്കാരങ്ങൾLouisa Gross Horwitz Prize (1983)
Albert Lasker Award for Basic Medical Research (1986)
Nobel Prize in Physiology or Medicine (1986)
Franklin Medal (1987)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBiochemistry
സ്ഥാപനങ്ങൾVanderbilt University Washington University in St. Louis
പ്രബന്ധംThe Nitrogenous Metabolism of the Earthworm (1949)
ഡോക്ടർ ബിരുദ ഉപദേശകൻHoward B. Lewis[1][2]

സ്റ്റാൻലി കോഹെൻ (ജനനം: നവംബർ 17, 1922) അമേരിക്കൻ ജീവരസതന്ത്രശാസ്ത്രജ്ഞനാകുന്നു. 1986ൽ റിത ലെവി-മോണ്ടാൽക്കിനിയുമായിച്ചേർന്ന് ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമായി നോബൽ സമ്മാനം നേടി. നാഡീവളർച്ചാഘടകവും ഉപരിചർമ്മവളർച്ചാഘടകവും വേർതിരിച്ചറിഞ്ഞതിനായിരുന്നു നോബൽ സമ്മാനം.[3][4][5][6]

മുൻകാലജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

ഫാന്നിയുടെയും ഒരു തയ്യൽക്കാരനായ ലൂയിസ് കൊഹന്റെയും മകനായി 1922 നവംബർ 17നു അമേരിക്കയിലെ ന്യൂയോർക്കിലെ ബ്രൂക്‌ലിനിൽ ജനിച്ചു.[7][8] 1943ൽ ബ്രൂക്-ലിൻ കോളേജിൽനിന്നും രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും ഒന്നിച്ച് ബിരുദം കരസ്തമാക്കി. ഒരു പാൽസംസ്കരണശാലയിൽ ബാക്ടീരിയോളജിസ്റ്റ് ആയി ജോലിചെയ്ത് ആണ് അദ്ദേഹം തന്റെ മാസ്റ്റർ ഓഫ് ആട്സ് ബിരുദം 1945ൽ ഒബർ-ലിൻ കോളജിൽനിന്നും ജന്തുശാസ്ത്രത്തിൽ കരസ്തമാക്കിയത്. 1948ൽ മിച്ചിഗൺ സർവ്വകലാശാലയിൽനിന്നും ജീവരസതന്ത്രവിഭാഗത്തിൽനിന്നും അദ്ദേഹത്തിനു ഗവേഷണബിരുദം ലഭിച്ചു.

ഗവേഷണം

[തിരുത്തുക]

1950കളിൽ സെന്റ് ലുയിസിലെ വാഷിങ്ടൺ സർവ്വകലാശാലയിൽ, റിത ലെവി-മോണ്ടാൽക്കിനിയുമായിച്ചേർന്ന് നാഡീവളർച്ചാഘടകവും ഉപരിചർമ്മവളർച്ചാഘടകവും വേർതിരിച്ചെടുത്തു.[9] 1959ൽ അദ്ദേഹം വാൻഡർബിൽട് സർവ്വകലാശാലയിൽ കോശവളർച്ചാഘടകങ്ങളെക്കുറിച്ച് തന്റെ ഗവേഷണം തുടർന്നു. കോശവളർച്ചാഘടകങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ കാൻസർ എങ്ങനെ വികസിക്കുന്നു എന്നു തെളിയിച്ചു. ഇത് കാൻസറിനെതിരായ ഔഷധങ്ങൾ വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾക്കു അടിത്തറയിട്ടു.

അവലംബം

[തിരുത്തുക]
  1. Cohen, S.; Lewis, H. B. (1949). "The nitrogenous metabolism of the earthworm (Lumbricus terrestris)". The Journal of Biological Chemistry. 180 (1): 79–91. PMID 18133376.
  2. Cohen, S.; Lewis, H. B. (1950). "The nitrogenous metabolism of the earthworm (Lumbricus terrestric). II. Arginase and urea synthesis". The Journal of Biological Chemistry. 184 (2): 479–484. PMID 15428427.
  3. Cohen, Stanley (1993). "Epidermal Growth Factor" (PDF). In Tore Frängsmyr and Jan Lindsten (Eds.) (ed.). Nobel Lectures, Physiology or Medicine 1981-1990. Singapore: World Scientific Publishing Co. ISBN 978-981-02-0793-9. Cohen's Nobel Lecture.
  4. Raju, T. N. (2000). "The Nobel chronicles. 1986: Stanley Cohen Cohen (b 1922); Rita Levi-Montalcini (b 1909)". Lancet. 355 (9202): 506. doi:10.1016/S0140-6736(00)82069-3. PMID 10841166.
  5. Shampo, M. A.; Kyle, R. A. (1999). "Stanley Cohen—Nobel Laureate for Growth Factor". Mayo Clinic Proceedings. 74 (6): 600. doi:10.4065/74.6.600. PMID 10377936.
  6. Weltman, J. K. (1987). "The 1986 Nobel Prize for Physiology or Medicine awarded for discovery of growth factors: Rita Levi-Montalcini, M.D., and Stanley Cohen, Ph.D". New England and regional allergy proceedings. 8 (1): 47–48. doi:10.2500/108854187779045385. PMID 3302667.
  7. http://www.bookrags.com/biography/stanley-cohen-woh/
  8. Sleeman, Elizabeth, ed. (2003). The international who's who 2004 (67th ed.). London: Europa. p. 339. ISBN 978-1857432176. Retrieved 4 May 2016.
  9. Carpenter, G.; Cohen, S. (1979). "Epidermal Growth Factor". Annual Review of Biochemistry. 48: 193–216. doi:10.1146/annurev.bi.48.070179.001205. PMID 382984.
"https://ml.wikipedia.org/w/index.php?title=സ്റ്റാൻലി_കോഹെൻ&oldid=3775026" എന്ന താളിൽനിന്ന് ശേഖരിച്ചത്