സൈലേഷ് കുമാർ ബന്ദോപാധ്യായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈലേഷ് കുമാർ ബന്ദോപാധ്യായ്
ജനനം10 മാർച്ച് 1926
തൊഴിൽഗാന്ധിയൻ, സാമൂഹ്യ പ്രവർത്തകൻ
പുരസ്കാരങ്ങൾപത്മഭൂഷൺ
ആനന്ദ പുരസ്കാർ
ആശാലത പുരസ്കാർ
ആനന്ദ ശങ്കർ ലിറ്ററസി അവാർഡ്

ഒരു ഗാന്ധിയനും ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും മഹാത്മാഗാന്ധിയുടെ അടുത്ത സഹപ്രവർത്തകനുമായയിരുന്നു സൈലേഷ് കുമാർ ബന്ദോപാധ്യായ്. [1].[2] പൊതുജനാരോഗ്യം, ആതുരസേവനം എന്നീ രംഗങ്ങളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് 2010-ൽ ഭാരത സർക്കാർ, പത്മഭൂഷൺ പുരസ്കാരം നൽകി ആദരക്കുകയുണ്ടായി. [3]

ജീവിതരേഖ[തിരുത്തുക]

മഹാത്മാഗാന്ധിയുടെ ചിത്രം

1926 മാർച്ച് 10-ന് ബംഗാൾ പ്രസിഡൻസിയിലെ ചക്രാധർപൂരിൽ (ഇന്ന് ഇന്ത്യയിലെ ജാർഖണ്ഡ് സംസ്ഥാനത്തിൽ) സൈലേഷ് കുമാർ ബന്ദോപാധ്യായ് ജനിച്ചു. [4] ബന്ദോപാധ്യായുടെ പിതാവ് ഇന്ത്യൻ റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. വളരെ മിതമായ വരുമാനമായിരുന്നു പിതാവിനുണ്ടായിരുന്നത്. വിദ്യാഭ്യാസകാലത്തുതന്നെ ബന്ദോപാധ്യായ്, മഹാത്മാഗാന്ധിയിൽ ആകൃഷ്ടനായിരുന്നു. തുടർന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസായതിനു ശേഷം, 1942-ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ ചേർന്നു പ്രവർത്തിക്കുകയും ബ്രിട്ടീഷ് ഇന്ത്യൻ പോലീസുകാരാൽ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. [5]

അബ്ദുൾ ബാരി, മൈക്കൽ ജോൺ, മോനി ഘോഷ് തുടങ്ങിയ പ്രശസ്തരായ ട്രേഡ് യൂണിയൻ നേതാക്കൾ നേതൃത്വം നൽകിയിരുന്ന ടാതാനഗറിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ ബന്ദോപാധ്യായ്, 1944-ൽ ചേർന്നു പ്രവർത്തിക്കാൻ ആരംഭിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം 1946-ൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമാവുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനാവുകയും 1951-ൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇതേ സമയം, ജംഷഡ്പൂരിന് സമീപത്തുള്ള ഗാന്ധിയൻ വില്ലേജ് റികൺസ്ട്രക്ഷൻ സെന്ററിന്റെ ചുമതലയും ബന്ദോപാധ്യായ്ക്ക് ഉണ്ടായിരുന്നു. [5]

1951-ൽ, സേവാഗ്രാമിൽ പ്രാദേശികമായി ചർക്ക സംഘ് എന്നറിയപ്പെട്ടിരുന്ന ഓൾ ഇന്ത്യാ സ്പിന്നേഴ്സ് അസോസിയേഷൻ എന്ന സംഘടനയിലെ അംഗമാവുകയുണ്ടായി. 1961 വരെ ഈ സംഘടനയിലെ ബന്ദോപാധ്യായ് പ്രവർത്തിക്കുകയും ചെയ്തു. ഈ സമയത്ത് ഭൂദാൻ പ്രസ്ഥാനത്തിലും സജീവമായി പ്രവർത്തിച്ചിരുന്നു. 1961-ൽ ഖാദി - ഗ്രാമീണ വ്യവസായ കമ്മീഷന്റെ ഡെപ്യൂട്ടി ഡയറക്ടറായി ബന്ദോപാധ്യായ് നിയമിക്കപ്പെട്ടു. 1984-ൽ ഈ കമ്മീഷനിലെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പദവിയിൽ നിന്നും വിരമിക്കുകയുണ്ടായി. വിരമിച്ചതിനെത്തുടർന്ന്, ബീഹാർ, ഒഡിഷ, പശ്ചിമ ബംഗാൽ എന്ന സംസ്ഥാനങ്ങളിലെ കമ്മീഷനുകളുടെ അഡ്മിനിസ്ട്രേഷൻ ഡയറക്ടറായും സേവനമനുഷ്ഠിക്കുകയും ചെയ്തു. 1969-ലെ ഗാന്ധി ജന്മശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവായിക്കൊണ്ട് പരിപാടികൾ ആസൂത്രണം ചെയ്തതും ബന്ദോപാധ്യായ് ആയിരുന്നു. [5]

തുടർന്നുള്ള രണ്ട് ദശാബ്ദങ്ങളിൽ ഗാന്ധി സ്മാരക നിധിയുടെ സെക്രട്ടറിയായും ഖാദി മിഷനിന്റെ ജോയിന്റ് കൺവീനറായും, പ്രധാനമന്ത്രി അധ്യക്ഷനായിരുന്ന ഖാദി - ഗ്രാമീണ വ്യവസായ കമ്മീഷനിലെ പ്രധാന സമിതിയിലെ അംഗമായും, ഖാദി സെൻട്രൽ സെർട്ടിഫിക്കേഷൻ കമ്മിറ്റിയുടെ പ്രസിഡന്റായും ബന്ദോപാധ്യായ് പ്രവർത്തിച്ചിട്ടുണ്ട്. [5]

2006-ൽ, ഖാദി കമ്മിറ്റിയുടെ അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഗ്രാമീണ മേഖലയിൽ വിവിധ സംഘടനകളുമായി ബന്ധപ്പെട്ടുകൊണ്ട് പ്രവർത്തിക്കുകയുണ്ടായി. [5]

പദവികൾ[തിരുത്തുക]

Video footage of the days during Quit India Movement.
  • ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി - 1946 മുതൽ 1951[5]
  • ഡെപ്യൂട്ടി ഡയറക്ടർ - ഖാദി - ഗ്രാമീണ വ്യവസായ കമ്മീഷൻ - 1961[5]
  • ചീഫ് എക്സിക്യൂട്ടീവ് — ഗാന്ധി ജന്മശതാബ്ദി കമ്മിറ്റി - 1969[5]
  • ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ - ഖാദി - ഗ്രാമീണ വ്യവസായ കമ്മീഷൻ - 1984[5]
  • അംഗം — ഖാദി - ഗ്രാമീണ വ്യവസായ കമ്മീഷൻ - 1984[2][5]
  • സെക്രട്ടറി — ഗാന്ധി സ്മാരക നിധി[2][5]
  • ജോയിന്റ് കൺവീനർ — ഖാദി മിഷൻ[5]
  • ചെയർമാൻ - ഖാദി സെൻട്രൽ സെർട്ടിഫിക്കേഷൻ കമ്മിറ്റി[5]

പുരസ്കാരങ്ങൾ[തിരുത്തുക]

കൃതികൾ[തിരുത്തുക]

സൈലേഷ് കുമാർ ബന്ദോപാധ്യായ് രചിച്ച പല പുസ്തകങ്ങളും പഠനങ്ങൾക്കായുള്ള പാഠപുസ്തകങ്ങളായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. [6]

  • Sailesh Kumar Bandopadhyaya (Ed) (November 1960). Peace, Non violence and Conflict Resolution. Ahmedabad: Navajivan Mudranalaya. ISBN 81-7229-223-6.
  • Bandyopadhyay, Sailesh Kumar (2012). "Basu, Kshudiram". എന്നതിൽ Islam, Sirajul; Jamal, Ahmed A. (സംശോധകർ.). Banglapedia: National Encyclopedia of Bangladesh (Second പതിപ്പ്.). Asiatic Society of Bangladesh.
  • Bandyopadhyay, Sailesh Kumar (2012). "Datta, Kalpana". എന്നതിൽ Islam, Sirajul; Jamal, Ahmed A. (സംശോധകർ.). Banglapedia: National Encyclopedia of Bangladesh (Second പതിപ്പ്.). Asiatic Society of Bangladesh.

അവലംബം[തിരുത്തുക]

  1. "Gandhi Man of peace". ശേഖരിച്ചത് August 9, 2014.
  2. 2.0 2.1 2.2 "Rediff Interview". ശേഖരിച്ചത് August 9, 2014.
  3. 3.0 3.1 "Padma announcement". ശേഖരിച്ചത് August 7, 2014.
  4. "Birth". ശേഖരിച്ചത് August 9, 2014.[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 5.12 5.13 5.14 5.15 "iPeace bio". ശേഖരിച്ചത് August 9, 2014.
  6. "Text" (PDF). ശേഖരിച്ചത് August 9, 2014.

പുറം കണ്ണികൾ[തിരുത്തുക]

  • Sailesh Kumar Bandyopadhyay delivering the presidential address — on Flickr[1]
  1. "Presidential address". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 9, 2014.