Jump to content

വനിതാ മതിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vanitha Mathil
വനിതാ മതിൽ
ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനായി-യുടെ ഭാഗം
Vanitha Mathil
Vanitha Mathil was a human chain formed on 1 January 2019 across the Indian state of Kerala
തിയതി1 January 2019
സ്ഥലം
ലക്ഷ്യങ്ങൾTo uphold gender equality and protest against gender discrimination
മാർഗ്ഗങ്ങൾHuman chain
സ്ഥിതിCompleted
Parties to the civil conflict
176 Social political organisations
Lead figures
Number
300,000
500,0000
Casualties
Death(s)0
Injuries0
Arrested0
വനിതാ മതിൽ കൊല്ലം ജില്ലയിൽ
കൊല്ലം ജില്ലയിലെ വനിതാ മതിലിന്റെ സമാപന സമ്മേളനം ജെ. മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു

കേരളം കൈവരിച്ച സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങൾ നിലനിർത്തുന്നതിനും നവോത്ഥാന മൂല്യ സംരക്ഷണത്തിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനുമായി 2019 ജനുവരി ഒന്നിന് നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കേരള സർക്കാരിന്റെ പിന്തുണയോടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 620 കി.മീ ദൂരത്തിൽ, സ്ത്രീകൾ ഒന്നായി അണിനിരന്ന്, കൈകോർത്തുപിടിച്ച് തീർത്ത മതിലാണ് വനിതാ മതിൽ.[1]

സംഘാടനം

[തിരുത്തുക]

2018 ഡിസംബർ 15 ന് തിരുവനന്തപുരത്ത് ചേർന്ന സാമൂഹിക സംഘടനകളുടെ യോഗമാണ് 2019 ജനുവരി ഒന്നിന് വനിത മതിൽ സംഘടിപ്പിക്കാൻ ആഹ്വാനം നൽകിയത്.

പ്രചാരണം

[തിരുത്തുക]

വനിതാ മതിലിന്റെ പ്രചരാണാർത്ഥം വിവിധ ജില്ലകളിൽ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണു നടന്നിരുന്നു.വിവിധ ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, സർവീസ് സംഘടനകൾ, കുടുംബശ്രീ, ആശാ വർക്കർമാർ, വനിതാ സംഘടനകൾ ,ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവയുടെ നേതൃത്വത്തിൽ വനിതാമതിൽ പ്രചാരാണാർത്ഥം നവോത്ഥാന സദസ്, ഗൃഹസന്ദർശനം, വനിതാ ബൈക്ക് റാലി, പോസ്റ്റർ പ്രചാരണം, ഫ്‌ളാഷ് മോബ്, പ്രതീകാത്മക മതിൽ തുടങ്ങിയവയും നടന്നു.

ശീർഷക ഗാനം

[തിരുത്തുക]

വനിതാ മതിലിന്റെ ഈ ശീർഷകഗാനത്തിന്റെ വരികൾ കവി പ്രഭാവർമ്മ രചിച്ചതാണ്‌. സരിതാ റാം ആലപിച്ചിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയത്‌ മാത്യു ഇട്ടിയാണ്‌ ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണിയും ശീർഷകഗാനം തയ്യാറാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഗാനം പ്രകാശനം ചെയ്തത്. ഈ ഗാനത്തിന്റെ വരികൾ എഴുതിയത് കരിവെള്ളൂർ മുരളിയാണ്. വനിതാ മതിലിന്റെ പ്രചാരണാർത്ഥം ലോഗോയും പുറത്തിറക്കിയിരുന്നു. അനിൽ വി.നാഗേന്ദ്രൻ രചിച്ച് പി.കെ.മേദിനി, സംഗീതം നൽകി അവർ തന്നെ പാടിയ ഗാനവും സംഘാടകർ പുറത്തിറക്കി.

എന്ന പ്രഖ്യാപനത്തോടെയാണ് ഈ ഗാനം അവസാനിക്കുന്നത് .

പശ്ചാത്തലം

[തിരുത്തുക]

ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ കേരളത്തിലെ രാഷ്ട്രീയ - സാമൂഹ്യ മണ്ഡലങ്ങളിൽ അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങളുയർന്നു. ഈ പശ്ചാത്തലത്തിലാണ് സാനവോത്ഥാനമൂല്യ സംരക്ഷണ സമിതിമുദായിക സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് വനിതാ മതിൽ തീർക്കാൻ നവോത്ഥാനമൂല്യ സംരക്ഷണ സമിതി തീരുമാനിച്ചത്[2] സർക്കാർ പിന്തുണയും ഇവർക്കുണ്ടായിരുന്നു.

വനിതാ മതിൽ നിർമ്മിക്കാൻ നിശ്ചയിച്ച യോഗത്തിലേക്ക് സർക്കാർ 190 സാമുദായിക സംഘടനകളെ ക്ഷണിച്ചു. അതിൽ 174 സംഘടനകൾ പങ്കെടുത്തു. എസ്എൻഡിപിയും കെപിഎംഎസും യോഗത്തിൽ പങ്കെടുക്കുകയും മതിൽ നിർമ്മാണത്തെ അനുകൂലിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത അഖില കേരള ധീവര സഭ, വിഎസ്‌ഡിപി, കേരള ബ്രാഹ്മണ സഭ എന്നിവർ മതിലിൽ പങ്കെടുക്കില്ലെന്ന് പിന്നീട് നിലപാടെടുത്തു. എൻഎസ്എസ് വിട്ടുനിന്നു. ആറ് ലക്ഷം സ്ത്രീകളെ മതിലിൽ അണിനിരത്തുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനും. അഞ്ച് ലക്ഷം സ്ത്രീകളെ അണിനിരത്തുമെന്ന് കെപിഎംസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറും വ്യക്തമാക്കി. കോൺഗ്രസും ബിജെപിയും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. മറ്റ് സംഘടനകൾ 11 ലക്ഷം പേരെയാണ് അണിനിരത്തുമെന്ന് അറിയിച്ചിരുന്നു.


പങ്കെടുക്കുമെന്ന് അറിയിച്ച പ്രമുഖർ

[തിരുത്തുക]

ഡോ. എം. ലീലാവതി, സി.കെ. ജാനു, കെ. അജിത, പി. വത്സല, കെ പി സുധീര, സാവിത്രി രാജീവൻ, പാർവതി തിരുവോത്ത്, സുഹാസിനി , റീമ കല്ലിങ്കൽ, ബീന പോൾ, രമ്യാ നമ്പീശൻ, ബിന്ദു തങ്കം കല്യാണി, മീര വേലായുധൻ, ഗീതു മോഹൻദാസ്, ഭാഗ്യലക്ഷ്മി, സജിത മഠത്തിൽ, തനൂജ ഭട്ടതിരി, ബി.എം. സുഹറ, മുത്തുമണി, മാനസി, ബോബി അലോഷ്യസ്, സാവിത്രി രാജീവൻ, അഷിത, കെ.പി. സുധീര, ഖദീജ മുംതാസ്, വി.പി. സുഹറ, സിതാര കൃഷ്ണകുമാർ .ദീദി ദാമോദരൻ, മാല പാർവതി തുടങ്ങിയവർ പങ്കെടുക്കുമെന്ന് പത്ര മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

വിമർശനം

[തിരുത്തുക]
  • നിലയ്ക്കലിൽ എൻഡിടിവിയിലെ മാധ്യമപ്രവർത്തക സ്നേഹ കോശിയെ ആക്രമിച്ച ഹിന്ദു പാർലമെന്റ് നേതാവ് സി.പി. സുഗതനെ വനിതാ മതിലിന്റെ ജോയിന്റ് കൺവീനറാക്കിയത് വിവാദമായി.[3]
  • കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്ത്രീ സുരക്ഷയ്ക്കായി ബജറ്റിൽ നീക്കിവച്ച 50 കോടി ഉപയോഗിക്കുമെന്ന് വാർത്ത വന്നത് വിവാദമുണ്ടാക്കി. എന്നാൽ ഒരു രൂപ പോലും സർക്കാർ പണം ഇതിന് ചിലവഴിക്കില്ലെന്ന് പിന്നീട് മുഖ്യമന്ത്രി പറഞ്ഞു.[4]
  • നടി മഞ്ജു വാര്യർ വനിതാ മതിലിനെ അനുകൂലിച്ചും, പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചും ഫെയ്സ്‌ബുക്കിൽ വീഡിയോ പോസ്റ്റിട്ടെങ്കിലും പിന്നീട് പോസ്റ്റ് പിൻവലിക്കുകയും വനിതാ മതിലിൽ രാഷ്ട്രീയം ഉണ്ടെന്ന് വിമർശിക്കുകയും ചെയ്തു.[5]
  • വനിതാ മതിലിന്റെ നടത്തിപ്പിനായുള്ള പണപ്പിരിവിനെ ചൊല്ലി ഒട്ടേറെ പരാതികൾ ഇതിനകം തന്നെ ഉയർന്നു വരുന്നുണ്ട്, വ്യാജ കൂപ്പൺ പിരിവും‌ നിർബന്ധിത പിരിവും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.[6]

വിവിധ ജില്ലകളിൽ

[തിരുത്തുക]

മലപ്പുറം ജില്ല

[തിരുത്തുക]

കോഴിക്കോട് ജില്ല അതിർത്തിയായ കൊണ്ടോട്ടി ഐക്കരപ്പടി മുതൽ , മലപ്പുറം , പെരിന്തൽമണ്ണ വഴി പാലക്കാട് ജില്ല അതിർത്തിയായ പുലാമന്തോൾ അങ്ങാടി വരെ 55 കിലോമീറ്റർ ആയിരുന്നു ഏകദേശം രണ്ടു ലക്ഷത്തിനു മുകളിൽ സ്ത്രീകൾ പങ്കെടുത്തു .

ചിത്രശാല

[തിരുത്തുക]

കൊല്ലം ജില്ലയിൽ

[തിരുത്തുക]

അങ്കമാലിയിൽ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



അവലംബം

[തിരുത്തുക]
  1. http://www.prd.kerala.gov.in/ml/node/34684
  2. https://malayalam.indianexpress.com/kerala-news/vanitha-mathil-all-you-need-to-know-212320/
  3. https://www.asianetnews.com/news/sabarimala-renaissance-wall-first-general-council-today-pj557t
  4. https://malayalam.indianexpress.com/kerala-news/vanitha-mathil-all-you-need-to-know-212320/
  5. https://www.doolnews.com/manju-warrier-back-of-from-vanitha-mathil-369.html
  6. https://www.manoramanews.com/news/breaking-news/2018/12/28/money-taken-for-women-wall-from-the-welfare-pension-follow-up-28.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വനിതാ_മതിൽ&oldid=3644405" എന്ന താളിൽനിന്ന് ശേഖരിച്ചത്