ബൃന്ദ കാരാട്ട്
ബൃന്ദ കാരാട്ട് | |
---|---|
രാജ്യസംഭാംഗം | |
ഓഫീസിൽ 2005-ഇതുവരെ | |
മണ്ഡലം | പശ്ചിമ ബംഗാൾ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ | 17 ഒക്ടോബർ 1947
രാഷ്ട്രീയ കക്ഷി | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
പങ്കാളി | പ്രകാശ് കാരാട്ട് |
ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകയാണ് ബൃന്ദ കാരാട്ട് (ബംഗാളി:বৃন্দা কারাট ഒക്ടോബർ 17 1947)[1]. 2005 ഏപ്രിൽ 11 മുതൽ ഇവർ പശ്ചിമ ബംഗാളിൽ നിന്നു സി.പി.ഐ.എമ്മിന്റെ പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2005-ൽ സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി ബൃന്ദ കാരാട്ട് മാറി[2]. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി 1993 മുതൽ 2004 വരെ പ്രവർത്തിച്ചിട്ടുള്ള ബൃന്ദ[3][4] ഇപ്പോൾ അതിന്റെ വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുന്നു[5].
മുൻ സി.പി.ഐ.എം. ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ടിന്റെ ഭാര്യയാണ് ബൃന്ദ.
വിദ്യാഭ്യാസവും കുട്ടിക്കാലവും
[തിരുത്തുക]കൊൽക്കത്തയിൽ ജനിച്ച ബൃന്ദ കുട്ടിക്കാലത്ത് തൻറെ കുടുംബത്തോടൊപ്പം നാല് സഹോദരങ്ങളോടെയാണ് കഴിഞ്ഞത്.ഒരു സഹോദരനും മൂന്ന് സഹോദരികളും ബൃന്ദയുടെ കുടുംബത്തിലുണ്ട്. സൂരജ് ലാൽ ദാസ് എന്നാണ് അച്ഛൻറെ പേര്. അഞ്ചാം വയസ്സായപ്പോഴേക്കും ബൃന്ദക്ക് അമ്മയായ ഒഷ്റുകോന മിത്ര നഷ്ടമായി.[അവലംബം ആവശ്യമാണ്] സഹോദരിയായ രാധിക റോയ് , പ്രാണോയ് റോയിയെയാണ് വിവാഹം ചെയ്തത്.
ഡെറാഡൂണിലെ വെൽഹാം ഗേൾസ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 16ാം വയസ്സിൽ മിരിൻഡ ഹൗസ് എന്ന ദർഹി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളേജിൽ നിന്നും ബി.എ പൂർത്തിയാക്കി.1971 ൽ കൽക്കത്ത സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
അവലംബം
[തിരുത്തുക]- ↑ Interview, livemint
- ↑ Book Review, Frontline, Jul 02 - 15, 2005
- ↑ "Author profile, threeessays". Archived from the original on 2008-01-04. Retrieved 2010-09-24.
- ↑ New woman on top December 2004
- ↑ "The 7th National Conference of AIDWA, Frontline, Dec. 04 - 17, 2004". Archived from the original on 2013-01-25. Retrieved 2010-09-24.