ബൃന്ദ കാരാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൃന്ദ കാരാട്ട്


രാജ്യസംഭാംഗം
പദവിയിൽ
2005-ഇതുവരെ
നിയോജക മണ്ഡലം പശ്ചിമ ബംഗാൾ

ജനനം (1947-10-17) 17 ഒക്ടോബർ 1947 (വയസ്സ് 68)
കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ
രാഷ്ടീയകക്ഷി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ജീവിതപങ്കാളി(കൾ) പ്രകാശ് കാരാട്ട്

ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകയാണ്‌ ബൃന്ദ കാരാട്ട് (ബംഗാളി:বৃন্দা কারাট ഒക്ടോബർ 17 1947)[1]. 2005 ഏപ്രിൽ 11 മുതൽ ഇവർ പശ്ചിമ ബംഗാളിൽ നിന്നു സി.പി.ഐ.എമ്മിന്റെ പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2005-ൽ സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി ബൃന്ദ കാരാട്ട് മാറി[2]. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി 1993 മുതൽ 2004 വരെ പ്രവർത്തിച്ചിട്ടുള്ള ബൃന്ദ[3][4] ഇപ്പോൾ അതിന്റെ വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുന്നു[5].

സി.പി.ഐ.എം. ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ടിന്റെ ഭാര്യയാണ്‌ ബൃന്ദ.

ബൃന്ദ കാരാട്ട്

അവലംബം[തിരുത്തുക]

  1. Interview, livemint
  2. Book Review, Frontline, Jul 02 - 15, 2005
  3. Author profile, threeessays
  4. New woman on top December 2004
  5. The 7th National Conference of AIDWA, Frontline, Dec. 04 - 17, 2004


"https://ml.wikipedia.org/w/index.php?title=ബൃന്ദ_കാരാട്ട്&oldid=1915229" എന്ന താളിൽനിന്നു ശേഖരിച്ചത്