സുഭാഷിണി അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Subhashini Ali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സുഭാഷിണി അലി

സുഭാഷിണി അലി സെഗാൾ

പദവിയിൽ
2007 നവംബർ മുതൽ
മുൻ‌ഗാമി ബൃന്ദ കാരാട്ട്
ജനനം1947 ‍ഡിസംബർ
കാൺപൂർ, ഉത്തർപ്രദേശ്
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ.(എം)
ജീവിത പങ്കാളി(കൾ)മുസ്സാഫർ അലി (വിവാഹമോചനം)
കുട്ടി(കൾ)ഷാദ് അലി

ഇന്ത്യയിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകയും, മുൻ അഭിനേത്രിയും, സി.പി.ഐ.എം. പോളിറ്റ്ബ്യൂറോ അംഗവുമാണ് സുഭാഷിണി അലി. കാൺപൂരിലെ തൊഴിലാളിസംഘടനാ പ്രവർത്തകയാണു് സുഭാഷിണി അലി. ക്യാപ്റ്റൻ ലക്ഷ്മിയുടെ മകളായ ഇവർ നിലവിൽ സി.പി.ഐ.(എം) കേന്ദ്രകമ്മിറ്റി അംഗമാണു്. കാൺപൂരിൽ നിന്നും ലോക്സഭയിലേക്കു് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടു്. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ പ്രസിഡണ്ട് കൂടിയാണ് ഇവർ.

ആദ്യകാല ജീവിതം[തിരുത്തുക]

ഡോക്ടറായ പ്രേം സൈഗാളിന്റേയും, ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിന്റേയും മകളായാണ് സുഭാഷിണി ജനിച്ചത്. വെൽഹാം ഗേൾസ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.[1] സിനിമാ സംവിധായകനായ മുസ്സാഫർ അലിയെ അവർ വിവാഹം ചെയ്തു. ഇവർ പിന്നീട് വിവാഹമോചിതരായി. സിനിമാ സംവിധായകനായ ഷാദ് അലി മകനാണ് .

രാഷ്ട്രീയ ജീവിതം[തിരുത്തുക]

തൊഴിലാളി യൂണിയൻ രംഗത്തു പ്രവർത്തനം ആരംഭിച്ച സുഭാഷിണി, 1989 ലെ പൊതു തിരഞ്ഞെടുപ്പിൽ കാൺപൂർ മണ്ഡലത്തിൽ നിന്നു തന്റെ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയായ ബി.ജെ.പിയിലെ ക്യാപ്റ്റൻ ജഗദ്വീത് സിങ് ദ്രോണയെ 56,587 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.[2] 1996 ലെ പൊതു തിരഞ്ഞെടുപ്പിൽ കാൺപൂർ മണ്ഡലത്തിൽ സുഭാഷിണി ജഗദ്വീത് സിങ്ങിനോട് 151090 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു.[3]

2015 ൽ സി.പി.ഐ. (എം) പോളിറ്റ് ബ്യൂറോയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.[4] ബൃന്ദാ കാരാട്ടിനു ശേഷം പോളിറ്റ് ബ്യൂറോയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ് സുഭാഷിണി അലി.

സിനിമാ ജീവിതം[തിരുത്തുക]

1981 ൽ പുറത്തിറങ്ങിയ ഉമ്രാവോ ജാൻ എന്ന സിനിമയുടെ വസ്ത്രാലങ്കാരം നിർവ്വഹിച്ചത് സുഭാഷിണി ആയിരുന്നു. അവരുടെ ഭർത്താവ് മുസ്സാഫർ അലി ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. 2001 ൽ പുറത്തിറങ്ങിയ അശോക എന്ന ചിത്രത്തിൽ അശോക മൗര്യന്റെ അമ്മയുടെ വേഷത്തിൽ അഭിനയിച്ചു.[5]

അവലംബം[തിരുത്തുക]

  1. "Subhashini Ali". Rediff. 2001-07-21. Retrieved 2016-06-25.
  2. "1989 പൊതു തിരഞ്ഞെടുപ്പ്" (PDF). തിരഞ്ഞെടുപ്പു കമ്മീഷൻ, ഇന്ത്യ. Retrieved 2016-06-25.
  3. "1996 ലെ പൊതു തിരഞ്ഞെടുപ്പ്" (PDF). തിരഞ്ഞെടുപ്പു കമ്മീഷൻ, ഇന്ത്യ. Retrieved 2016-06-25.
  4. "സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗങ്ങൾ". സി.ബി.ഐ.(എം) കേന്ദ്ര കമ്മിറ്റി. Retrieved 2016-06-25.
  5. "സുഭാഷിണി അലി". IMDB. Retrieved 2016-06-25.
"https://ml.wikipedia.org/w/index.php?title=സുഭാഷിണി_അലി&oldid=3063337" എന്ന താളിൽനിന്ന് ശേഖരിച്ചത്