ദീദി ദാമോദരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദീദി ദാമോദരൻ

മലയാളചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്താണ് ദീദി ദാമോദരൻ. 2008-ൽ പുറത്തിറങ്ങിയ ഗുൽമോഹർ ആണ് ദീദിയുടെ ആദ്യചിത്രം. ഒരു ഇംഗ്ലീഷ് അദ്ധ്യാപികയായ ദീദി പ്രശസ്ത തിരക്കഥകൃത്തായ ടി. ദാമോദരന്റെ മകളാണ്[1]. ചലച്ചിത്രനടി സീമയുമായി ദീദി നടത്തിയ സംഭാഷണങ്ങൾ വിശുദ്ധ ശാന്തി - സീമയുടെ ജീവിതവും സിനിമയും എന്ന പേരിൽ മാതൃഭൂമി പുറത്തിറക്കി.ഇപ്പോൾ കേരള ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലിലും ചലച്ചിത്ര പ്രവർത്തകരുടെ സാംസ്കാരിക സംഘടനയായ മാക്ടയുടെ എക്സിക്യൂട്ടീവിലും അംഗമാണ്. മലയാള സിനിമയിൽ ആദ്യമായി രൂപം കൊണ്ട സ്തീകൾക്കായുള്ള കൂട്ടായ്മ ( വുമൺ ഇൻ സിനിമാ കലക്ടീവ് ) യുടെ സ്ഥാപകാംഗവും സജ്ജീവ പ്രവർത്തകയുമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദീദി_ദാമോദരൻ&oldid=2674629" എന്ന താളിൽനിന്ന് ശേഖരിച്ചത്