ബീന പോൾ
ദൃശ്യരൂപം
ബീന പോൾ | |
|---|---|
| ജനനം | 1961 |
| സജീവ കാലം | 1982–തുടരുന്നു |
| ജീവിതപങ്കാളി | വേണു (ഛായാഗ്രാഹകൻ) |
| കുട്ടികൾ | മാളവിക |
മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു ചിത്രസംയോജകയാണ് ബീന പോൾ. എം.പി. പോൾ, ശാരദ എന്നിവരുടെ മകളായി 1961-ൽ ജനിച്ചു. പഠിച്ചതും വളർന്നതും ദില്ലിയിലാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ചിത്രസംയോജനം പഠിച്ചു. അവിടെ വച്ചാണ് ബീന പിന്നീട് പ്രശസ്ത ഛായാഗ്രാഹകനായി തീർന്ന വേണുവിനെ പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി. മാളവിക എന്നു പേരുള്ള ഒരു മകളുണ്ട്.[1]
ചലച്ചിത്രങ്ങൾ
[തിരുത്തുക]| സിനിമകൾ | വർഷം |
|---|---|
| പത്താം നിലയിലെ തീവണ്ടി | 2009 |
| ബയോസ്കോപ്പ് | 2008 |
| വിലാപങ്ങൾക്കപ്പുറം | 2008 |
| കൈയ്യൊപ്പ് | 2007 |
| ചൗരാഹേ | 2007 |
| മാർഗ്ഗം | 2003 |
| ഇൻ ഒഥല്ലോ | 2003 |
| മിത്ര്, മൈ ഫ്രണ്ട് | 2002 |
| മഴ | 2000 |
| സായാഹ്നം | 2000 |
| ഒരു ചെറുപുഞ്ചിരി | 2000 |
| അങ്ങനെ ഒരു അവധിക്കാലത്ത് | 1999 |
| ജന്മദിനം | 1999 |
| ദയ | 1998 |
| അമ്മ അറിയാൻ | 1986 |
പുരസ്കാരങ്ങൾ
[തിരുത്തുക]
- 2002: മിത്ര്, മൈ ഫ്രണ്ട്
അവലംബം
[തിരുത്തുക]- ↑ "എന്റെ രാഷ്ട്രീയം സർഗ്ഗാത്മകമാണ്" പി.കെ. ശ്രീകുമാർ ബീനാപോളുമായി നടത്തിയ അഭിമുഖസംഭാഷണം: 2010 ഡിസംബർ 12-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് (പുറങ്ങൾ 8-21)
- ↑ 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-07. Retrieved 2011-05-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-05-25.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Beena Paul എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.