Jump to content

പി.കെ. മേദിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ. മേദിനി

കേരളത്തിലെ പ്രശസ്തയായ വിപ്ലവ ഗായിക, നാടകനടി[1] പുന്നപ്ര-വയലാർ സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സിപിഐ പ്രവർത്തകയാണ് പി.കെ. മേദിനി.(ആഗസ്റ്റ് 1933 - ) [2]

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴയിലെ ചീരഞ്ചിറയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ കങ്കാളിയുടെയും പാപ്പിയുടെയും പന്ത്രണ്ടു മക്കളിൽ ഏറ്റവും ഇളയവളായി 1933 ആഗസ്റ്റിൽ ജനിച്ചു. പുന്നപ്ര-വയലാർ സമരത്തെതുടർന്ന് നേതാക്കൾ ശിക്ഷിക്കപ്പെട്ടു. ജയിലിൽനിന്നിറങ്ങിയ ടി.വി. തോമസ്, കെ.ആർ. ഗൗരിയമ്മ, ആർ. സുഗതൻ തുടങ്ങിയ നേതാക്കൾക്ക് നൽകിയിരുന്ന സ്വീകരണപരിപാടികളിൽ സ്ഥിരം ഗായികയായിരുന്നു മേദിനി. പ്രസംഗത്തെക്കാൾ ജനങ്ങളെ ആകർഷിക്കാൻ പാട്ടിനു കഴിയുമെന്ന് മനസ്സിലാക്കി ഒട്ടുമിക്ക പൊതുസമ്മേളനങ്ങളിലും പ്രസംഗങ്ങൾക്കിടയിൽ മേദിനിയുടെ പാട്ടുകൾ പതിവായി. ഉച്ചഭാഷിണികൾ സാധാരണമല്ലാതിരുന്ന അക്കാലത്ത് പരിപാടികളുടെ നോട്ടീസിൽ "മേദിനിയുടെ പാട്ടും ഉച്ചഭാഷിണിയും ഉണ്ടായിരിക്കുന്നതാണ്" എന്ന അറിയിപ്പ് ആളുകളെ ആകർഷിക്കുന്നതിനായി പ്രത്യേകമായി ചേർക്കുമായിരുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും മേദിനിയുടെ വിപ്ളവഗാനങ്ങൾ മുഴങ്ങി. അതിനിടെ കെടാമംഗലത്തിന്റെ കൂടെ ഇരുനൂറോളം സ്റ്റേജുകളിൽ 'സന്ദേശം' എന്ന നാടകം അവതരിപ്പിച്ചു. കർഷക സ്ത്രീയായിട്ടായിരുന്നു വേഷം. പി ജെ ആന്റണിയുടെ കൂടെ 'ഇങ്ക്വിലാബിന്റെ മക്കൾ' എന്ന നാടകത്തിലെ റോസിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രശസ്ത തിരക്കഥാ കൃത്ത് ശാരംഗപാണിയുടെ സഹോദരിയാണ്. [3].

ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.സിപിഐ ജില്ലാ കമ്മിറ്റി അംഗം, എൻഎഫ്ഐഡബ്ള്യുവിന്റെ ദേശീയ നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

പി.കെ. മേദിനി ഒരു പൊതു പരിപാടിയിൽ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീത നാടക അക്കാദമി അവാർഡ്
  • ടി എൻ കുമാരൻ സ്മാരക പുരസ്കാരം
  • ജനകീയ ഗായികാ അവാർഡ്
  • കാമ്പിശ്ശേരി പുരസ്കാരം

അവലംബം

[തിരുത്തുക]
  1. thehindu.com ൽ നിന്നും.
  2. A singing sensation of the communists Archived 2012-05-14 at the Wayback Machine. എന്ന തലക്കെട്ടിൽ വന്ന വാർത്ത
  3. http://workersforum.blogspot.in/2011/10/blog-post_5316.html

കൂടുതൽ വായനയ്ക്കായി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പി.കെ._മേദിനി&oldid=3711171" എന്ന താളിൽനിന്ന് ശേഖരിച്ചത്