ഫിലിപ്പൈൻ അഡോബോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലിപ്പിനോ അഡോബോ
ചിക്കൻ-പോർക്ക് അഡോബോ വിളമ്പിയത്
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംഫിലിപ്പൈൻസ്
വിഭവത്തിന്റെ വിവരണം
Courseമെയിൻ കോഴ്സ്
Serving temperatureചൂടോടെ
വ്യതിയാനങ്ങൾപഞ്ചസാര ചേർത്ത മധുരവും-ഉപ്പുരസവുമുള്ള രുചിയിൽ. ചാറില്ലാത്ത, ചിക്കനിൽ കോട്ടിംഗ് മാത്രമുള്ള അഡോബോ.
ഏകദേശ കലോറി
per serving
 • ചിക്കൻ: 107 kcal
 • പോർക്ക്: 342 kcal
 • മാട്ടിറച്ചി: 349

ഫിലിപ്പൈൻ അഡോബോ ( സ്പാനിഷ് വാക്കായ അഡോബാറിൽ നിന്ന് : " മാരിനേഡ് ," അല്ലെങ്കിൽ "സോസ്" അല്ലെങ്കിൽ "സീസണിംഗ്" / English: / ə ˈdoʊ boʊ / Tagalog pronunciation: [ɐdobo] ) ഫിലിപ്പീൻസിലെ വളരെ പ്രശസ്തമായ ഒരു ഫിലിപ്പിനോ വിഭവവും പാചക പ്രക്രിയയുമാണ്. അതിൽ മാംസം, സീഫുഡ് അല്ലെങ്കിൽ വിനാഗിരി, സോയ സോസ്, വെളുത്തുള്ളി, വയനയില, കുരുമുളക് എന്നിവയിൽ മാരിനേറ്റ് ചെയ്ത മാംസം, സീഫുഡ് അല്ലെങ്കിൽ പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്നു, ഇത് പാചക എണ്ണയിൽ ബ്രൗൺ ചെയ്ത് മാരിനേഡിൽ തിളപ്പിച്ച് പാചകം ചെയ്യുന്നു. ഫിലിപ്പീൻസിലെ അനൗദ്യോഗിക ദേശീയ വിഭവമായി ഇത് ഇടയ്ക്കിടെ കണക്കാക്കപ്പെടുന്നു. [1] [2]

ചരിത്രം[തിരുത്തുക]

ഫിലിപ്പൈൻ അഡോബോയുടെ പാചകരീതി ഫിലിപ്പീൻസിന്റെ തനതായ രീതിയാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള പ്രീ- കൊളോണിയൽ ജനത പലപ്പോഴും ഉഷ്ണമേഖലാ കാലാവസ്ഥയിൽ ഭക്ഷണം കേടു വരാതെ സൂക്ഷിക്കുന്നതിനായി വിനാഗിരിയും ഉപ്പും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുകയോ തയ്യാറാക്കുകയോ ചെയ്തു വന്നു. ഫിലിപ്പിനോ പാചകരീതിയിലെ ഏറ്റവും പ്രധാനപ്പെട്ട ചേരുവകളിലൊന്നാണ് വിനാഗിരി. പ്രധാനമായും അവ തെങ്ങിൻ കള്ളിൽ നിന്നുണ്ടാക്കുന്ന വിനാഗിരി, കരിമ്പിൻ നീരിൽ നിന്ന് ഉണ്ടാക്കുന്ന വിനാഗിരി, ഫിലിപ്പൻ നിപ ഈന്തപ്പനങ്കായുടെ ചാറിൽ നിന്നുണ്ടാക്കുന്ന വിനാഗിരി, ഫിലിപ്പൻ കാവോങ്, നിപ പാം വിനാഗിരി (ഈന്തപ്പനങ്കായുടെ ചാറിൽ നിന്നുണ്ടാക്കുന്ന വിനാഗിരി) എന്നീ ഇനങ്ങൾ ആണ്. ഇവയെല്ലാം പരമ്പരാഗതമായ രീതിയിൽ നിർമ്മിക്കപ്പെടുന്ന (ഫെർമൻ്റ് ചെയ്യപ്പെട്ട) വിനാഗിരികൾ ആണ്.[3]

ചിക്കൻ അഡോബോ - വെളുത്ത ചോറിനൊപ്പം വിളമ്പിയത്.

ഫിലിപ്പൈൻസിൽ വിനാഗിരി ഉപയോഗിച്ച് നാല് പ്രധാന പരമ്പരാഗത പാചക രീതികളുണ്ട്: കിനിലാവ് (വിനാഗിരിയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത വേവിക്കാത്ത സമുദ്രവിഭവം), പാക്‌സിവ് (വിനാഗിരിയും മസാലകളും ചേർത്ത ചാറു മാംസ വിഭവം), സാങ്കുത്സാ (മുൻകൂട്ടി വിനാഗിരിയും മസാലകളും ചേർത്ത് മാംസം ചട്ടിയിൽ ഇട്ടു വരട്ടി എടുത്ത് (ബ്രെയ്സിംഗ് രീതി) പാകം ചെയ്യുന്നത്), കൂടാതെ അവസാനം അഡോബോ (വിനാഗിരി, വെളുത്തുള്ളി, ഉപ്പ്/സോയ സോസ്, മറ്റ് മസാലകൾ എന്നിവയുടെ ചേർത്ത് മെല്ലെവേവിച്ച് എടുത്ത സ്റ്റു.)[4] [5] [6] [7] പാക്‌സിവ്, സാങ്കുത്‌സ, അഡോബോ എന്നിവയെല്ലാം കിനിലാവിന്റെ വ്യുൽപ്പന്നങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. സിനിഗാങ്, പിനാങ്കാട്ട് നാ ഇസ്‌ദ തുടങ്ങിയ പാചക രീതികളുമായി അവയ്ക്ക് ബന്ധം ഉണ്ട്. അവയ്ക്ക് പുളി രസമുള്ള ചാറ് ഉണ്ട്, എന്നിരുന്നാലും വിനാഗിരിക്ക് പകരം പുളി രസം വരുത്താനായി അവ പാകം ചെയ്യുമ്പോൾ കാലമൻസി എന്ന ഫിലിപ്പൈൻ നാരങ്ങ, പുളി, പഴുക്കാത്ത മാമ്പഴം, ബിലിമ്പി, സാന്റോൾ, സ്റ്റാർ ഫ്രൂട്ട് എന്നിവ ഉപയോഗിക്കുന്നു. [8]

16-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 17-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും സ്പാനിഷ് സാമ്രാജ്യം ഫിലിപ്പീൻസിനെ കോളനിവത്കരിച്ചപ്പോൾ, അവർ അഡോബോ പാചക പ്രക്രിയയെ പരിചയപ്പെട്ടു. സ്പാനിഷ് ഫ്രാൻസിസ്കൻ മിഷനറി പെഡ്രോ ഡി സാൻ ബ്യൂണവെഞ്ചുറ തയാറാക്കിയ 1613 ലെ നിഘണ്ടുവായ വോകാബുലാരിയോ ഡി ലാ ലെംഗുവ ടാഗലയിലാണ് ഇതിനെ കുറിച്ച് ആദ്യമായി രേഖപ്പെടുത്തപ്പെട്ടത്. അഡോബോ ഡി ലോസ് നാച്ചുറൽസ് ("നാട്ടിലെ ആളുകളുടെ അഡോബോ ") എന്നാണ് അദ്ദേഹം അതിനെ പരാമർശിച്ചത്. [9] [10] [11]

ഉപഭോഗത്തിന് മുമ്പ് മാരിനേറ്റ് ചെയ്ത ഏതു നാടൻ വിഭവത്തിനും സ്പാനിഷുകാർ അഡോബോ എന്ന പദം പ്രയോഗിച്ചു. വോകാബുലാരിയോയുടെ 1794-ലെ പതിപ്പിൽ, വിനാഗിരി ഉപയോഗിച്ചു പാചകം ചെയ്യപ്പെടുന്ന ഇതുപോലെയുള്ള എന്നാൽ വ്യത്യസ്തവുമായ ഒരു ഫിലിപ്പിനോ വിഭവമായ ക്വിലൗൻ ( കിനിലാവ് ) ക്കുറിച്ച് രേഖപ്പെടുത്താനും ഈ പദം പ്രയോഗിക്കപ്പെട്ടു. [12] 1711-ലെ വിസയൻ ഭാഷാ നിഘണ്ടുവായ വോകാബുലാരിയോ ഡി ലാ ലെംഗുവ ബിസയയിൽ, മത്സ്യം മുതൽ പന്നിയിറച്ചി വരെയുള്ള ഏത് തരത്തിലുള്ള (അഡോബോ ശൈലിയിലുള്ള) മാരിനേഡുകളെ സൂചിപ്പിക്കാൻ ഗിനാമസ് (ക്രിയാരൂപം: ഗാമസ് ) എന്ന പദം ഉപയോഗിച്ചിരുന്നു. വിസയൻ ജനതയ്‌ക്കിടയിലുള്ള പ്രീ-കൊളോണിയൽ കാലത്തുള്ള അഡോബോ പോലുള്ള വിഭവങ്ങളുടെ മറ്റ് പദങ്ങൾ ഡയോക്ക്, ഡാങ്‌ലൂസി എന്നിവയാണ്. ആധുനിക വിസയനിൽ, ഗിനാമോസും ഡയോക്കും എന്നീ പദങ്ങൾ വെവ്വേറെ വിഭവങ്ങളെ സൂചിപ്പിക്കുന്നു. [13] [14] വിനാഗിരി, വെളുത്തുള്ളി, ഉപ്പ് (പിന്നീട് സോയ സോസ്), മറ്റ് മസാലകൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ ഒടുവിൽ അഡോബോ എന്ന പേരിൽ മാത്രം അറിയപ്പെട്ടു, വിഭവത്തിന്റെ യഥാർത്ഥ പദം അങ്ങനെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. [15]

വിവരണം[തിരുത്തുക]

ബ്രോക്കോളിക്കൊപ്പം വിളമ്പിയ ചിക്കൻ അഡോബോ

ഫിലിപ്പിനോ പാചകരീതിയിലെ അഡോബോ വിഭവവും പാചക പ്രക്രിയയും സ്പാനിഷ് പാചകരീതിയിലെ അഡോബോയുടെ പൊതുവായ വിവരണവും സമാനമായ സ്വഭാവസവിശേഷതകൾ പങ്കിടുമ്പോൾ, അവ വ്യത്യസ്തമായ സാംസ്കാരിക വേരുകളുള്ളവയും വ്യത്യസ്തമായ കാര്യങ്ങളെ പരാമർശിക്കുന്നവയും ആകുന്നു. [16] സ്പാനിഷ്, ലാറ്റിനമേരിക്കൻ തരം അഡോബോയിൽ നിന്ന് വ്യത്യസ്തമായി, ഫിലിപ്പൈൻ അഡോബോയുടെ പ്രധാന ചേരുവകൾ തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ചേരുവകളാണ്, അതായത് വിനാഗിരി ( ഈന്തപ്പനയിൽ നിന്നുള്ള ഈന്തപ്പഴച്ചാറിൽ നിന്ന് അല്ലെങ്കിൽ കരിമ്പിൻ ചാറിൽ നിന്ന് ഉണ്ടാക്കിയത്), സോയ സോസ് (മുൻപ് സോയ് സോസിനു പകരം ഉപ്പ് ആയിരുന്നു ഉപയോഗിച്ചിരുന്നത്), കുരുമുളക്, വയന ഇലകൾ (പരമ്പരാഗതമായി സിന്നമോമം തമല എന്ന തരം വയന ഇല, എന്നാൽ ആധുനിക കാലത്ത്, സാധാരണയായി ലോറസ് നോബിലിസ് എന്ന തരം വയന ഇല). പരമ്പരാഗതമായി ഇത് പാകം ചെയ്യുമ്പോൾ മുളക്, പപ്രിക, ഒറിഗാനോ, തക്കാളി എന്നിവ ചേർക്കാറില്ല. സ്പാനിഷ്, ലാറ്റിനമേരിക്കൻ തരം അഡോബോ എന്നിവയുമായി ഇതിനുള്ള സാമ്യം വിനാഗിരിയുടെയും വെളുത്തുള്ളിയുടെയും പ്രാഥമിക ഉപയോഗമാണ്. സ്പാനിഷ്, മെക്സിക്കൻ അഡോബോകളിൽ നിന്ന് വ്യത്യസ്തമായി ഫിലിപ്പൈൻ അഡോബോയ്ക്ക് ഉപ്പും പുളിയും പലപ്പോഴും മധുരവും ഉണ്ട്. [17] [18]

പന്നിയിറച്ചിയും ചുവന്ന ഉള്ളിയും കൊണ്ട് പാകം ചെയ്ത അഡോബോ

ഫിലിപ്പൈൻ അഡോബോയെ - ഒരു മാരിനേറ്റഡ് വിഭവം - എന്ന സ്പാനിഷ് അർത്ഥത്തിൽ അഡോബോ ആയി കണക്കാക്കാമെങ്കിലും ഫിലിപ്പൈൻ പാചക രീതി (ഒരു പ്രത്യേക പാചകക്കുറിപ്പിന് പകരം) കൂടുതൽ വ്യത്യസ്തമാണ്, മാത്രമല്ല അത് പാചകം ചെയ്യുന്നത് മാംസ വിഭവങ്ങളിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല. [19] സാധാരണഗതിയിൽ, പന്നിയിറച്ചി അല്ലെങ്കിൽ ചിക്കൻ, അല്ലെങ്കിൽ രണ്ടും കൂടിച്ചേർന്ന്, വിനാഗിരി, വെളുത്തുള്ളി ചതച്ചത്, വയന ഇലകൾ, കുരുമുളക്, സോയ സോസ് എന്നിവയിൽ സാവധാനം പാകം ചെയ്യുന്നു. ഇത് വെള്ള ചോറിനൊപ്പം വിളമ്പുന്നു . [20] [21] [22] ഇത് പരമ്പരാഗതമായി പാലയോക്ക് അല്ലെങ്കിൽ കൂലോൻ എന്നറിയപ്പെടുന്ന ചെറിയ കളിമൺ പാത്രങ്ങളിലാണ് പാകം ചെയ്തിരുന്നത് ; എന്നാൽ ഇന്ന്, കളിമൺ പാത്രങ്ങൾക്ക് പകരം ലോഹ പാത്രങ്ങളോ വോക്കുകളോ (കവാലി ) കൂടുതലായി ഉപയോഗിക്കുന്നു. [23]

ഫിലിപ്പീൻസിൽ അഡോബോ പാചകക്കുറിപ്പിന് നിരവധി വകഭേദങ്ങളുണ്ട്. അഡോബോയുടെ ഏറ്റവും അടിസ്ഥാന ഘടകം വിനാഗിരിയാണ്. സാധാരണയായി തേങ്ങാ വിനാഗിരി, അരി വിനാഗിരി അല്ലെങ്കിൽ ഈന്തപ്പഴത്തിൽ നിന്നുണ്ടാക്കുന്ന വിനാഗിരി എന്നിവ ഉപയോഗിക്കുന്നു. (അതിനു പകരം ചിലപ്പോൾ വൈറ്റ് വൈൻ അല്ലെങ്കിൽ ആപ്പിൾ സിഡെർ വിനെഗർ എന്നിവയും ഉപയോഗിക്കപ്പെടുന്നു). മിക്കവാറും എല്ലാ ചേരുവകളും പാചകം ചെയ്യുന്ന ആളിൻ്റെ മനോധർമ്മവും താല്പര്യവും അനുസരിച്ച് മാറ്റാവുന്നതാണ്. ഒരേ വീട്ടിലെ ആളുകൾ പോലും വ്യത്യസ്ത രീതികളിൽ അഡോബോ പാചകം ചെയ്യും. [24] [22]

സോയാ സോസ് ഇല്ലാത്ത അഡോബോയുടെ ഒരു അപൂർവ പതിപ്പ് അഡോബോംഗ് പുട്ടി ("വെള്ള നിറത്തിലുള്ള അഡോബോ ") എന്നറിയപ്പെടുന്നു, അതിൻ്റെ പാചക രീതിയിൽ സോയ സോസിനു പകരം ഉപ്പ് ഉപയോഗിക്കുന്നു. സോയാ സോസ് ഉപയോഗിച്ച് പാചകം ചെയ്യുന്ന കൂടുതൽ പ്രചാരത്തിലുള്ള പതിപ്പായ അഡോബോംഗ് ഐറ്റിം ("കറുത്ത നിറത്തിലുള്ള അഡോബോ") എന്ന് അറിയപ്പെടുന്നു. [25] [26] പ്രീഹിസ്പാനിക് കാലത്തുണ്ടായിരുന്ന അഡോബോയുടെ യഥാർത്ഥ പതിപ്പിനോട് ഏറ്റവും സാമ്യമുള്ള വിഭവമായി അഡോബോംഗ് പുട്ടി പലപ്പോഴും കണക്കാക്കപ്പെടുന്നു. [27] [28] ഇത് പിനാറ്റിസൻ എന്നറിയപ്പെടുന്ന മറ്റൊരു വിഭവവുമായി സാമ്യമുള്ളതാണ്. അത് പാകം ചെയ്യാൻ വിനാഗിരിക്ക് പകരം പാറ്റിസ് എന്ന ഫിഷ് സോസ് ഉപയോഗിക്കുന്നു. [29]

അഡോബോംഗ് സിറ്റാവ് ( പച്ച പയറും പന്നിയിറച്ചിയും ചേർത്ത് പാകം ചെയ്തത്)

ബതംഗാസ്, വിസയാസ്, മിൻഡനാവോ എന്നീ ഫിലിപ്പൈൻസിലെ പ്രവിശ്യകളിൽ ഉള്ള അഡോബോ വകഭേദമായ അഡോബോംഗ് ദിലാവ് ("മഞ്ഞ നിറത്തിലുള്ള അഡോബോ"), പാകം ചെയ്യുമ്പോൾ അതിന് മഞ്ഞ നിറം നൽകാനും വ്യത്യസ്തമായ രുചി ചേർക്കാനും കലവാഗ് ( മഞ്ഞൾ ) ഉപയോഗിക്കുന്നു.

അഡോബോയുടെ പല വകഭേദങ്ങളിലും സോയ സോസ്, വയന ഇലകൾ, വെളുത്തുള്ളി അല്ലെങ്കിൽ കുരുമുളക് തുടങ്ങിയ ചേരുവകളുടെ അനുപാതം വ്യത്യാസപ്പെടാം. ചിലർക്ക് അവരുടെ അഡോബോ കുറുകിയ നിലയിലും ചിലർക്ക് ചാറോടെയും ഇഷ്ടമായതിനാൽ ചാറിൻ്റെ അളവും കനവും വ്യത്യസ്തമായിരിക്കും. സൈലിംഗ് ലാബുയോ (ഒരു തരം ഫിലിപ്പിനോ കാന്താരി മുളക്), ബേർഡ്സ് ഐ ചില്ലി (കാന്താരി മുളക്), ഹ്ലാലാപെനോ മുളക്, ചുവന്ന ക്യാപ്സികം മുളക്, ഒലിവ് ഓയിൽ, ഉള്ളി, ബ്രൗൺ ഷുഗർ, ഉരുളക്കിഴങ്ങ് അല്ലെങ്കിൽ പൈനാപ്പിൾ എന്നിവ പോലെ ഉള്ള മറ്റ് ചേരുവകൾ ചിലപ്പോൾ അതിൽ ചേർക്കപ്പെടാം. ഇത് അടുപ്പിൽ വെച്ച് കൂടുതൽ ബ്രൗൺ ആക്കി പാകം ചെയ്യാം, അല്ലെങ്കിൽ അതിനെ പാൻ-ഫ്രൈഡ് ആക്കി പാകം ചെയ്യാം, ഡീപ്-ഫ്രൈഡ് ആക്കി പാകം ചെയ്യാം, അല്ലെങ്കിൽ ക്രിസ്പ് ആയ അരികുകൾ ലഭിക്കാനായി ഗ്രിൽ ചെയ്തും പാകം ചെയ്യാം. [22] [30]

ദിവസേനയുള്ള ഭക്ഷണത്തിലും വിരുന്നുകളിലും ചോറിനൊപ്പം വിളമ്പുന്ന ഒഴിവാക്കാൻ പറ്റാത്ത ഫിലിപ്പൈൻ സ്റ്റ്യൂ എന്നാണ് അഡോബോയെ വിളിക്കുന്നത്. [21] ഫിലിപ്പൈൻസിൽ സാധാരണയായി ഈ വിഭവം പർവതാരോഹകർക്കും യാത്രക്കാർക്കും വേണ്ടി പായ്ക്ക് ചെയ്യപ്പെടുന്നു, കാരണം ഇത് ശീതീകരണിയുടെ സഹായമില്ലാതെ ചീത്തയാകാതെ നന്നായി ഇരിക്കുന്നു. താരതമ്യേന നീണ്ട ഷെൽഫ്-ലൈഫ് അതിന്റെ പ്രാഥമിക ചേരുവകളിലൊന്നായ വിനാഗിരി മൂലമാണ്, ഇത് ബാക്ടീരിയകളുടെ വളർച്ചയെ തടയുന്നു. [31]

വ്യതിയാനങ്ങൾ[തിരുത്തുക]

ഫിലിപ്പിനോ റെസ്റ്റോറന്റിൽ നിന്നുള്ള ബീഫ് അഡോബോ .

പ്രധാന ചേരുവകളെ അടിസ്ഥാനമാക്കി, ഏറ്റവും സാധാരണമായ അഡോബോ തരങ്ങൾ ചിക്കൻ ഉപയോഗിച്ചുണ്ടാക്കുന്ന അഡോബോംഗ് മാനോക്ക് , കൂടാതെ പന്നിയിറച്ചി ഉപയോഗിച്ച് ഉണ്ടാക്കുന്ന അഡോബോംഗ് ബാബോയ് എന്നീ വിഭവങ്ങൾ ആണ്. അഡോബോംഗ് ബക്ക ( ബീഫ് ), അഡോബോംഗ് മാനോക്ക് ( ചിക്കൻ ) എന്നീ അഡോബോ വ്യതിയാന വിഭവങ്ങൾ ഹലാൽ ഭക്ഷണ നിയമങ്ങൾക്കനുസൃതമായി മുസ്ലീം ഫിലിപ്പിനോകൾക്കിടയിൽ കൂടുതൽ പ്രചാരത്തിലുണ്ട്. [32] പുഗോ ( കാട ), ഇട്ടിക് (താറാവ്), കമ്പിംഗ് (ആട്) തുടങ്ങിയ മറ്റ് മാംസങ്ങൾ ഉപയോഗിച്ചും അഡോബോ പാകം ചെയ്യപ്പെടുന്നു. [33] മത്സ്യം ( isdâ ), ക്യാറ്റ്ഫിഷ് ( hitò ), ചെമ്മീൻ ( hipon ), squid അല്ലെങ്കിൽ cuttlefish ( pusít ) എന്നിവ ചേർത്ത് ഉണ്ടാക്കുന്ന കടൽ ഭക്ഷണ വകഭേദങ്ങളും ഉണ്ട്. വയൽ ചീര ( കാങ്കോംഗ് ), മുളന്തണ്ട് ( ലബോംഗ് ), വഴുതന ( താലോംഗ് ), വാഴപ്പൂക്കൾ ( പുസോങ് സേജിംഗ്), ഒക്ര (ഓക്ര ) എന്നീ പച്ചക്കറികളും പഴങ്ങളും ഈ രീതി ഉപയോഗിച്ച് പാകം ചെയ്യാം [23]. [34] [35]

അഡോബോംഗ് സോ ( പാമ്പ് ചേർത്ത് ഉണ്ടാക്കുന്നത്), [36] അഡോബോംഗ് പാലക ( തവള ചേർത്ത് ഉണ്ടാക്കുന്നത്), [37] കപമ്പംഗൻ ശൈലിയിൽ ഉള്ള അഡോബംഗ് കമാരു ( മോൾ ക്രിക്കറ്റ് ചേർത്ത് ഉണ്ടാക്കുന്നത്), [38] അഡോബോംഗ് അറ്റ് അറ്റ് ബാലുൻബലൂനൻ ( കോഴി കരളും ഗിസാർഡും ചേർത്ത് ഉണ്ടാക്കുന്നത് ) എന്നിവയാണ് കൂടുതൽ വിദേശ പതിപ്പുകൾ. [39]

ഇതിനു പല പ്രാദേശിക വ്യതിയാനങ്ങളും ഉണ്ട്. ഉദാഹരണത്തിന്, തെക്കുകിഴക്കൻ ലുസോണിലെ ബിക്കോൾ, പടിഞ്ഞാറൻ മിൻഡാനോയിലെ സാംബോംഗ സിറ്റി എന്നിവിടങ്ങളിൽ, അഡോബോയ്ക്ക് തേങ്ങാപ്പാൽ ( അഡോബോ സാ ഗതാ (തേങ്ങാപാൽ ചേർത്ത് പാകം ചെയ്യുന്നത് എന്നർത്ഥം) എന്നറിയപ്പെടുന്നു) ഉപയോഗിക്കുന്നത് സാധാരണമാണ്. കാവിറ്റിൽ, പന്നിയിറച്ചിയുടെ അരച്ച കരൾ ചേർക്കുന്നു. ലഗൂണ പ്രവിശ്യയിൽ മഞ്ഞൾ ചേർക്കുന്നു, വിഭവത്തിന് വ്യതിരിക്തവും മഞ്ഞകലർന്നതുമായ നിറം നൽകുന്നു ( അഡോബോംഗ് ഡിലാവ്, "മഞ്ഞ അഡോബോ" എന്നറിയപ്പെടുന്നു). [40] [22] ബറ്റാനെസിന്റെ വടക്കേ അറ്റത്തുള്ള പ്രവിശ്യയിൽ, ഇവറ്റാൻ ലുനിസ് എന്നറിയപ്പെടുന്ന ഒരു തരം അഡോബോ തയ്യാറാക്കുന്നു, അവിടെ അവർ പന്നിയിറച്ചി ഉപ്പ് ചേർത്ത ജാറുകളിൽ സൂക്ഷിക്കുന്നു. [41] ബറ്റാംഗസിൽ, അഡോബോ അച്ച്യൂറ്റ് വിത്തുകൾ ഉപയോഗിച്ച് പാകം ചെയ്യുന്നു, ഇത് ചുവപ്പ് കലർന്ന നിറം നൽകുന്നു.

"ജാപ്പനീസ് ശൈലിയിലുള്ള" പോർക്ക് അഡോബോ പോലുള്ള വകഭേദങ്ങളുമായി പുതിയ ആശയങ്ങളും പ്രവർത്തന രീതികളും പരീക്ഷിക്കുന്ന പാചകക്കാർ വന്നതോടെ അഡോബോ ഫിലിപ്പിനോ അധിഷ്ഠിത ഫ്യൂഷൻ പാചകരീതിയുടെ പ്രിയ വിഭവമായി മാറി.

മറ്റ് ഉപയോഗങ്ങൾ[തിരുത്തുക]

ഒരു വിഭവം എന്നതിനപ്പുറം, അഡോബോയുടെ രുചി വാണിജ്യപരമായി വികസിപ്പിക്കപ്പെടുകയും മറ്റ് ഭക്ഷണങ്ങളുമായി ചേർച്ചവരുത്തുകയും ചെയ്തു. കോർണിക്ക്‌സ്, നട്‌സ്, ചിപ്‌സ്, നൂഡിൽ സൂപ്പുകൾ, കോൺ ക്രാക്കറുകൾ തുടങ്ങിയ നിരവധി പ്രാദേശിക ഫിലിപ്പൈൻ സ്‌നാക്ക് ഉൽപ്പന്നങ്ങൾ അവരുടെ ഇനങ്ങൾ "അഡോബോ ഫ്ലേവർഡ്" ആയി മാർക്കറ്റ് ചെയ്യുന്നു.

ജനകീയ സംസ്കാരത്തിൽ[തിരുത്തുക]

2021-ൽ, ഫിലിപ്പൈൻസിലെ ട്രേഡ് ആൻഡ് ഇൻഡസ്ട്രി വകുപ്പിന്റെ (ഡിടിഐ-ബിപിഎസ്) ബ്യൂറോ ഓഫ് ഫിലിപ്പൈൻ സ്റ്റാൻഡേർഡ്സ്, ഏറ്റവും ജനപ്രിയമായ ഫിലിപ്പിനോ വിഭവങ്ങൾ അന്താരാഷ്ട്രതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതും അവരുടെ സാംസ്കാരിക ഐഡന്റിറ്റി നിലനിർത്തുന്നതും എളുപ്പമാക്കുന്നതിനുള്ള പദ്ധതികൾ അവതരിപ്പിച്ചു. അത്തരം വിഭവങ്ങളിൽ ആദ്യമായി സ്റ്റാൻഡേർഡ് ചെയ്യപ്പെടുന്നത് ഫിലിപ്പൈൻ അഡോബോ ആയിരിക്കും. ഗ്ലെൻഡ റോസാലെസ് ബാരെറ്റോയുടെ നേതൃത്വത്തിലുള്ള ഒരു സാങ്കേതിക സമിതിയാണ് നിർവചനം നിശ്ചയിക്കുന്നത്, ആ സമിതിയിൽ അക്കാദമിക് വിദഗ്ധർ, സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഭക്ഷ്യ വ്യവസായ പ്രതിനിധികൾ, പാചകക്കാർ, ഭക്ഷ്യ എഴുത്തുകാർ എന്നിവർ ഉൾപ്പെടുന്നു. അവരുടെ പ്രധാന റഫറൻസ് പാചകരീതിയിലെ ശ്രദ്ധേയരായ പാചകക്കാരായ ബാരെറ്റോയും കമ്മിറ്റി വൈസ് ചെയർപേഴ്സൺ മിർണ സെഗിസ്മുണ്ടോയും ചേർന്ന് എഴുതിയ കുളിനാരിയ: ഫിലിപ്പൈൻ പാചകരീതിയിലേക്കുള്ള ഒരു ഗൈഡ്ബുക്ക് (2008), എന്ന പുസ്തകമാണ്. [42] ഈ പ്രഖ്യാപനത്തിന് എതിരായി പൊതുജനങ്ങളിൽ നിന്ന് ചില വിമർശനങ്ങൾ ലഭിച്ചു, എന്നാൽ ഇത് നിർബന്ധമല്ലെന്നും അന്താരാഷ്ട്ര തലത്തിൽ ഫിലിപ്പിനോ വിഭവങ്ങളുടെ ആധികാരികത നിർണ്ണയിക്കുന്നതിനുള്ള ഒരു മാനദണ്ഡമായി വർത്തിക്കുന്ന ഒരു അടിസ്ഥാന പരമ്പരാഗത പാചകക്കുറിപ്പ് അവർ നിർവചിക്കുവാൻ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഡിടിഐ-ബിപിഎസ് വ്യക്തമാക്കി.

ഇതും കാണുക[തിരുത്തുക]

റഫറൻസുകൾ[തിരുത്തുക]

 1. DeWitt, Dave (2010). 1,001 Best Hot and Spicy Recipes. Agate Publishing. p. 428. ISBN 9781572841130.
 2. Pangilinan, Leon Jr. (October 3, 2014). "In Focus: 9 Facts You May Not Know About Philippine National Symbols". National Commission for Culture and the Arts. Archived from the original on 2016-11-26. Retrieved January 8, 2019.
 3. Ponseca, Nicole; Trinidad, Miguel (2018). I Am a Filipino: And This Is How We Cook. Artisan Books. ISBN 9781579658823.
 4. "ADOBO: A History of the Country's National Dish". July 14, 2008.
 5. Rodell, Paul A. (2002). Culture and Customs of the Philippines. Culture and Customs of Asia. Westport, CT: Greenwood Publishing Group. p. 102. ISBN 9780313304156.
 6. Estrella, Serna (June 22, 2013). "Adobo: The History of A National Favorite". Pepper.ph. Retrieved March 21, 2016.
 7. Lim-Castillo, Pia (2006). "Traditional Philippine Vinegars and their Role in Shaping the Culinary Culture". In Hosking, Richard (ed.). Authenticity in the Kitchen. Proceedings of the Oxford Symposium on Food and Cookery 2005. Prospect Books. p. 296–298. ISBN 9781903018477.
 8. Ponseca, Nicole; Trinidad, Miguel (2018). I Am a Filipino: And This Is How We Cook. Artisan Books. ISBN 9781579658823.
 9. Rodell, Paul A. (2002). Culture and Customs of the Philippines. Culture and Customs of Asia. Westport, CT: Greenwood Publishing Group. p. 102. ISBN 9780313304156.
 10. Estrella, Serna (June 22, 2013). "Adobo: The History of A National Favorite". Pepper.ph. Retrieved March 21, 2016.
 11. Lim-Castillo, Pia (2006). "Traditional Philippine Vinegars and their Role in Shaping the Culinary Culture". In Hosking, Richard (ed.). Authenticity in the Kitchen. Proceedings of the Oxford Symposium on Food and Cookery 2005. Prospect Books. p. 296–298. ISBN 9781903018477.
 12. Domingo de los Santos (1794). Vocabulario de la lengua tagala, primera y segunda parte: en la primera, se pone primero el Castellano, y despues el Tagalo : y en la segunda al contrario, que son las rayzes simples con sus accentos. N.S. de Loreto. p. 42. Adobo. Quilauìn. (pc) toman sàl vinagre, y chíle, y lo echan en la carne, pescado, ò tripas de venado; y asi medio crudo lo comen . . . Este mismo genero de adobo sirve para las yervas como ensalada.
 13. Scott, William Henry (1990). "Sixteenth-Century Visayan Food and Farming". Philippine Quarterly of Culture and Society. 18 (4): 291–311. JSTOR 29792029.
 14. R. P. Matheo Sanchez (1711). Vocabulario de la lengua Bisaya. Colegio de la Sagrada Compania de Jesus. p. 198. Gamus. up. f Gamusun vel. gamsun. Salar o adobar carne, o pescado; ba cun gagamsun an isda sagan sin saguing, sin chile, sua. &c
 15. Rappaport, Rachel (2010). The Everything Healthy Slow Cooker Cookbook. Adams Media. p. 255. ISBN 9781440508486. Philippine Adobo variation.
 16. Claude Tayag (March 8, 2012). "The adobo identity (crisis)". The Philippine Star. Retrieved November 7, 2012.
 17. Estrella, Serna (June 22, 2013). "Adobo: The History of A National Favorite". Pepper.ph. Retrieved March 21, 2016.
 18. "This Chicken Adobo Is a Flavor Bomb of Salty-Sour Goodness". CookingLight. Archived from the original on 2020-08-06. Retrieved January 10, 2019.
 19. Claude Tayag (March 8, 2012). "The adobo identity (crisis)". The Philippine Star. Retrieved November 7, 2012.
 20. Rodell, Paul A. (2002). Culture and Customs of the Philippines. Culture and Customs of Asia. Westport, CT: Greenwood Publishing Group. p. 102. ISBN 9780313304156.
 21. 21.0 21.1 Alan Davidson & Tom Jaine. (2006).
 22. 22.0 22.1 22.2 22.3 Sifton, Sam.
 23. 23.0 23.1 Kittler, Pamela Goyan; Sucher, Kathryn (2007). The Culinary culture of the Philippines. Cengage Learning. p. 371. ISBN 9780495115410.
 24. Claude Tayag (March 8, 2012). "The adobo identity (crisis)". The Philippine Star. Retrieved November 7, 2012.
 25. Artie Sy (August 11, 2011). "The Admirable Adobo". Sun Star. Archived from the original on August 14, 2011. Retrieved November 7, 2012.
 26. "Adobong Puti (White Chicken Adobo) for Kulinarya Cooking Club". FoodPress. June 19, 2011. Retrieved November 7, 2012.
 27. Claude Tayag (March 8, 2012). "The adobo identity (crisis)". The Philippine Star. Retrieved November 7, 2012.
 28. "The BEST Pork Adobo a la Marketman". Market Manila. May 7, 2008. Retrieved November 7, 2012.
 29. "Adobong Puti (White Adobo)". AdobongBlog. October 4, 2011. Retrieved November 7, 2012.
 30. Cordero-Fernando, Gilda (1976). The Culinary culture of the Philippines. Bancom Audiovision Corp. pp. 11–13.
 31. Rodell, Paul A. (2002). Culture and Customs of the Philippines. Culture and Customs of Asia. Westport, CT: Greenwood Publishing Group. p. 102. ISBN 9780313304156.
 32. Jeroen Hellingman (March 28, 2003). "Adobong Baka (Beef)". Bohol.ph. Retrieved November 7, 2012.
 33. Claude Tayag (March 8, 2012). "The adobo identity (crisis)". The Philippine Star. Retrieved November 7, 2012.
 34. Alejandro, Reynaldo G. (1985). The Philippine Cookbook. Penguin. pp. 52–60. ISBN 9780399511448.
 35. AdoboChef (January 5, 2011).
 36. "Only for the Daring: Exotic Food Finds in Cebu". Cebutourist. June 17, 2011. Archived from the original on January 19, 2013. Retrieved November 7, 2012.
 37. "Adobong Palaka". San Pablo City. October 14, 2010. Archived from the original on April 16, 2013. Retrieved November 7, 2012.
 38. Claude Tayag (March 8, 2012). "The adobo identity (crisis)". The Philippine Star. Retrieved November 7, 2012.
 39. "Adobong Atay at Balunbalunan (Chicken Liver and Gizzard)". Reel and Grill. December 9, 2010.
 40. Rodell, Paul A. (2002). Culture and Customs of the Philippines. Culture and Customs of Asia. Westport, CT: Greenwood Publishing Group. p. 102. ISBN 9780313304156.
 41. Javellana, Abigail (April 24, 2017). "IVATAN CUISINE: The Flavors of the Batanes Isles! • Awesome!". Awesome! (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved December 9, 2020.
 42. "Standardization of famous Filipino dishes advances!". Department of Trade and Industry. July 9, 2021.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫിലിപ്പൈൻ_അഡോബോ&oldid=3925658" എന്ന താളിൽനിന്ന് ശേഖരിച്ചത്