വെണ്ട
| വെണ്ട Abelmoschus esculentus | |
|---|---|
| വെണ്ട ഇലകളും വെണ്ടയ്ക്കകളും | |
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | A. esculentus
|
| Binomial name | |
| Abelmoschus esculentus | |
മാൽവേസീ സസ്യകുടുംബത്തിൽ ഉള്ളതും ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കൃഷിചെയ്യുന്നതും; പച്ചക്കറി വിഭാഗത്തിൽ ഉൾപ്പെടുന്ന കായ് ഉണ്ടാകുന്നതുമായ ഒരു സസ്യമാണ് വെണ്ട. (ശാസ്ത്രീയനാമം: Abelmoschus esculentus). ആംഗലേയത്തിൽ ഇത് Okra , Lady's fingers തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ആഫ്രിക്ക ജന്മദേശമായ ഈ സസ്യം വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു. ഏറെ പോഷക സമൃദ്ധമായ വെണ്ടയ്ക്ക നിരവധി ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒരു പച്ചക്കറിയാണ്. ഫൈബർ, വിറ്റാമിനുകളായ സി, കെ, ബി9, ബി6, മഗ്നേഷ്യം, പൊട്ടാസ്യം എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യം, തലച്ചോറിന്റെയും എല്ലുകളുടെയും ആരോഗ്യം, രോഗ പ്രതിരോധശേഷി എന്നിവയ്ക്ക് വെണ്ടയ്ക്ക ഗുണകരമാണ്.
പോഷകങ്ങൾ
[തിരുത്തുക]ഈ സസ്യത്തിൽ ഉണ്ടാകുന്ന വെണ്ടക്കയിൽ ; ദഹനത്തിന് സഹായകരമായ നാരുകൾ, ജീവകം എ, ജീവകം സി, ജീവകം കെ, തയാമിൻ, ജീവകം ബി6, ഫോളെറ്റ്, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, റൈബോഫ്ലേവിൻ, നിയാസിൻ, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു[1]
ചിത്രശാല
[തിരുത്തുക]-
വെണ്ട തോട്ടം
-
വെണ്ടയ്ക്ക
-
വെണ്ട
-
വെണ്ട പൂവ്
-
വെണ്ടയ്ക്കകൾ
-
വൻ വെണ്ട
-
വെണ്ട പൂവ്
-
വെണ്ട പൂവ്
-
വെണ്ടയുടെ പൂ )]]
-
വെണ്ട
-
വെണ്ട പൂവ് , വെണ്ടയ്ക്ക
-
ചുവന്ന വെണ്ടക്ക
-
വെണ്ടയുടെ തൈ- 7 ദിവസം പ്രായമായത്
-
വെണ്ടക്ക അപൂർവമായി ഇത്തരത്തിൽ കുലപോലെ കാണാറുണ്ട്.
-
വെണ്ട പൂവ് , വെണ്ടയ്ക്ക
അവലംബം
[തിരുത്തുക]https://www.youtube.com/c/OrganicFarmingIndia?sub_confirmation=1