മിന്ദനാവോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലിപ്പീൻസിന്റെ ഭൂപടത്തിൽ മിന്ദനാവോ

ഫിലിപ്പീൻസിലെ രണ്ടാമത്തെ വലിയ ദ്വീപാണ് മിന്ദനാവോ. ഏറ്റവും തെക്കേയറ്റത്തെ ദ്വീപുകളെ മൊത്തത്തിൽ മിന്ദനാവോ ദ്വീപുകൾ എന്നറിയപ്പെടുന്നു[1]. ലുസോൺ, വിസയാസ് എന്നിവക്കു പുറമേ ഫിലിപ്പിൻസിന്റെ ഭാഗമായ മൂന്നാമത്തെ ദ്വീപസമൂഹത്തിന്റെ പേരു കൂടിയാണിത്. മിന്ദനാവോ ദ്വീപും അതിനു സമീപമുള്ള ചെറുദ്വീപുകളും ചേർന്നതാണ് ഈ ദ്വീപസമൂഹം. മിന്ദനാവോയിലെ ഏറ്റവും വലിയ പട്ടണം ദവാവോ ആണ്. 2010-ലെ കാനേഷുമാരിക്കണക്കനുസരിച്ച് മിന്ദനാവോയിലെ 21,968,174 ജനസംഖ്യയിൽ 10 ശതമാനം മുസ്‌ലിംകളാണ്.

ഫിലിപ്പീൻ ദ്വീപുകളിൽ ഇസ്‌ലാമിന്റെ ഏറ്റവും ശക്തമായ സാന്നിദ്ധ്യമുള്ളത് മിന്ദനാവോയിലാണ്. വ്യാപകമായ ദാരിദ്ര്യവും മതപരമായ ഭിന്നതകളും മൂലം, വിവിധങ്ങളായ സംഘർഷങ്ങളുടെ പല മേഖലകൾ ഇവിടെ നിലനിൽക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് സായുധസമരവും, മോറോ വിഘടനമുന്നേറ്റവും നിലവിലുണ്ട്.

ഫിലിപ്പീൻസിലെ പ്രധാന കൃഷിമേഖലയാണ് ഈ പ്രദേശം. രാജ്യത്തു നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന മുന്തിയ പത്തു കൃഷിയുൽപ്പന്നങ്ങളിൽ എട്ടും ഇവിടെ നിന്നാണ്.

അവലംബം[തിരുത്തുക]

  1. The Utrechet Faculty of Education, Philippines, Mindanao: For Nature, Culture and Entertainment
"https://ml.wikipedia.org/w/index.php?title=മിന്ദനാവോ&oldid=1879028" എന്ന താളിൽനിന്നു ശേഖരിച്ചത്