ലുസോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലുസോൺ
ഭൂമിശാസ്ത്രം
സ്ഥാനം തെക്കു കിഴക്കെ ഏഷ്യ
ശില്പി ഫിലിപ്പീൻ ദ്വീപുകൾ
പ്രധാന ദ്വീപുകൾ ലുസോൺ, മിന്ദോരോ ദ്വീപുകൾ
വിസ്തീർണ്ണം
(ചതുരശ്ര കി.മീ.)
1,09,965.7
വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് 15th
പരമാവധി ഉയരം
(മീറ്റർ)
2
ഉയരം കൂടിയ സ്ഥലം പുലാഗ് പർവ്വതം
രാജ്യം
ഫിലിപ്പീൻസ്
Regions National Capital Region, Bicol, Cagayan Valley, CALABARZON, Central Luzon, Cordillera, Ilocos
വലിയ നഗരം ക്വസൺ പട്ടണം (pop. 2,761,720[1])
ജനതയുടെ വിവരങ്ങൾ
ജനസംഖ്യ 48,520,774[1][2] (2010ലെ കണക്കനുസരിച്ച്)
ജനസാന്ദ്രത
(ചതുരശ്ര കിലോമീറ്ററിൽ)
441
നരവംശ ഗ്രൂപ്പുകൾ Aeta, Bicolano, Ibanag, Igorot, Ilokano, Kapampangan, Pangasinan, Tagalog

ഫിലിപ്പീൻസിലെ ഏറ്റവും വലുതും ജനബഹുലവുമായ ദ്വീപാണു ലുസോൺ(Luzon). ദ്വീപസമൂഹത്തിന്റെ വടക്കേയറ്റത്തുള്ള ഈ ദ്വീപ് ഫിലിപ്പീൻസിന്റെ രാഷ്ടീയസാമ്പത്തിക കേന്ദ്രവും തലസ്ഥാനമായ മനിലയുടെ ഇരിപ്പിടവുമാണ്. 2010-ലെ കാനേഷുമാരിക്കണക്കനുസരിച്ചു 48 ദശലക്ഷം ജനങ്ങളുള്ള ലുസോൺ ഇന്തോനേഷ്യയിലെ ജാവ, ജപ്പാനിനെ ഹോൺസു, ബ്രിട്ടൺ എന്നിവയ്ക്കു പിന്നിൽ ലോകത്തിലെ നാലാമത്തെ ജനബഹുലദ്വീപാണ്.[1] ലുസോൺ എന്ന പേര് ഫിലിപ്പീൻ ദ്വീപസമൂഹത്തിന്റെ മൂന്ന് ഉപഖണ്ഡങ്ങളിൽ ഒന്നിന്റെ പേരുമാകാം. അങ്ങനെ നോക്കുമ്പോൾ, മുഖ്യദ്വീപായ ലുസോണു പുറമേ, വടക്ക് ബത്താനസ്, ബാബുയാൻ, കിഴക്ക് പോളില്ലോ, എന്നീ ദ്വീപസമൂഹങ്ങളും, കറ്റാന്ദുവാനസ്, മരിന്ദുക്വേ, മസ്ബാറ്റേ, റോംബ്ലോൻ, മിന്ദോരോ പലാവാൻ എന്നിവയുൾപ്പെടെയുള്ള വിദൂരദ്വീപുകളും ചേർന്നതാണു ലുസോൺ.[3]

പേര്[തിരുത്തുക]

ലൂസോൺ എന്ന പേരിന്റെ ഉല്പത്തി, നെല്ലുകത്തി അരിയുണ്ടാക്കാൻ ഉപയോഗിച്ചിരുന്ന വലിയ മരയുരലിന്റെ പേരായ 'ലുസോങ്ങ്' എന്ന ടാഗലോഗ് വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്നു.[4][5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Population and Annual Growth Rates for The Philippines and Its Regions, Provinces, and Highly Urbanized Cities". 2010 Census and Housing Population. National Statistics Office. ശേഖരിച്ചത് 13 February 2013.  ഉദ്ധരിച്ചതിൽ പിഴവ്: Invalid <ref> tag; name "NSO" defined multiple times with different content
  2. Figure composed of the 8 administrative regions excluding the island provinces of Batanes, Catanduanes, and Masbate and the region MIMAROPA
  3. Zaide, Sonia M. The Philippines, a Unique Nation. p. 50. 
  4. Keat Gin Ooi (2004). Southeast Asia: A Historical Encyclopedia, from Angkor Wat to East Timor. ABC-CLIO. p. 798. ഐ.എസ്.ബി.എൻ. 978-1-57607-770-2. 
  5. Roberts, Edmund (1837). Embassy to the Eastern Courts of Cochin-China, Siam, and Muscat. New York: Harper & Brothers. p. 59. 
"https://ml.wikipedia.org/w/index.php?title=ലുസോൺ&oldid=2153429" എന്ന താളിൽനിന്നു ശേഖരിച്ചത്