ബ്രോക്കൊളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രോക്കൊളി
ബ്രോക്കോളി.jpg
ബ്രോക്കൊളിയുടെ പൂത്തല
Scientific classification
Kingdom:
സസ്യം
Family:
ബ്രസിക്കേസിയേ

ബ്രസിക്കേസിയേ എന്ന കാബേജ് കുടുംബത്തിൽപ്പെട്ട സസ്യമാണ് ബ്രോക്കൊളി. പച്ചനിറത്തിൽ ഇടതൂർന്നു സ‌മൃദ്ധമായി ചെറുമരങ്ങളെന്നു തോന്നുംവിധമുള്ള പൂത്തല ഇവയുടെ പ്രത്യേകതയാണ്. ഇതേ സസ്യകുടുംബത്തിൽപ്പെട്ട കോളീഫ്ലവറുമായി ബ്രോക്കൊളിക്ക് സാമ്യമുണ്ട്. എന്നാൽ കോളീഫ്ലവറിന്റെ തലഭാഗം വെള്ളനിറത്തിലാണ്. ബ്രോക്കൊളിയും കോളീഫ്ലവറും ഇടകലർത്തിയ ബ്രോക്കീഫ്ലവർ എന്ന സങ്കരസസ്യവും നിലവിലുണ്ട്.

ബ്രോക്കൊളി പ്രധാനമായും ഇറ്റാലിയൻ സസ്യമാണ്. ഇതിന്റെ പൂത്തലകൾ ഭക്ഷ്യയോഗ്യമാണെന്ന് ആദ്യം തിരിച്ചറിഞ്ഞതും അവരാണെന്നു കരുതപ്പെടുന്നു. ശൈത്യ കാലാവസ്ഥയിൽ വളരുന്ന സസ്യമാണ് ബ്രോക്കൊളി. ഉഷ്ണമേഖലയിൽ ഇവ വളരുക പ്രയാസമാണ്.

പാശ്ചാത്യർക്ക് ഏറെ പ്രിയപ്പെട്ട സസ്യാഹാരമാണിത്. ഇവയുടെ പൂത്തലകൾ വേവിച്ചോ വേവിക്കാതെയോ ഭക്ഷിക്കുന്നു. അർബുദത്തെ ചെറുക്കാൻ സഹയാകമാകുന്ന സൾഫറാഫെയ്ൻ, ഇൻഡോൾസ് എന്നീ പോഷകങ്ങൾ ബ്രോക്കൊളിയിലുണ്ട്. ബ്രോക്കൊളിയും തക്കാളിയും ഇടകലർത്തിയ ഭക്ഷണം ശീലമാക്കുന്നത് സ്തനാർബുദത്തെ ചെറുക്കുന്നതിനു സഹായകമാകുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് [1].

ബ്രോക്കോളി ഉപയോഗിച്ച് ഉണ്ടാക്കിയ തോരൻ

അവലംബം[തിരുത്തുക]

  1. http://www.whfoods.com/genpage.php?tname=foodspice&dbid=9


"https://ml.wikipedia.org/w/index.php?title=ബ്രോക്കൊളി&oldid=1715682" എന്ന താളിൽനിന്ന് ശേഖരിച്ചത്