ഉള്ളടക്കത്തിലേക്ക് പോവുക

തോരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉപ്പേരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉപ്പേരി (വിവക്ഷകൾ) എന്ന താൾ കാണുക. ഉപ്പേരി (വിവക്ഷകൾ)
Thoran
Southern Kerala-style traditional thoran made with cheera leaves, grated coconut, chilies and other ingredients
Alternative namesupperi
Place of originIndia
Region or stateKerala
Associated cuisineKerala cuisine
Main ingredientsVegetables, Coconut
കാബേജ് തോരൻ

സദ്യയിലെ ഒരു പ്രധാന വിഭവമാണ് തോരൻ. ഉപ്പേരി എന്ന പേരിലും അറിയപ്പെടാറുണ്ട്. തമിഴ് നാട്ടിൽ പൊരിയൽ എന്ന പേരിൽ അറിയപ്പെടുന്നു. വടക്കൻ കേരളത്തിൽ ഉപ്പേരി എന്നറിയപ്പെടുന്ന വിഭവം, വിവിധതരം പച്ചക്കറികളും തേങ്ങയും ചേർത്ത് തയ്യാറാക്കുന്ന ഒരു പരമ്പരാഗത കേരളീയ വിഭവമാണ്. ഇന്ത്യയിലെ കേരളത്തിലാണ് തോരന്റെ ഉത്ഭവം. സാധാരണയായി ചോറിനൊപ്പമാണ് തോരൻ വിളമ്പുന്നത്.[1] ചേന, കായ തുടങ്ങിയ പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കുന്നു. പച്ചക്കറികളൂടെ പേരിനനുസരിച്ച് കാബേജ് തോരൻ, ഇടിയൻ ചക്ക തോരൻ എന്നിങ്ങനെ വിളിക്കുന്നു. കാബേജ്, ഇടിയൻ ചക്ക(മൂക്കാത്ത ചക്ക), കാരറ്റ്, ബീറ്റ് റൂട്ട്, ബീൻസ്, ചീര, പയർ, ഗോവക്കായ,

തയ്യാറാക്കുന്ന വിധം

[തിരുത്തുക]

കാബേജ്, പച്ചമുളക്, കറിവേപ്പില, ഗ്രീൻപീസ്, ഉഴുന്ന്, മഞ്ഞൾപൊടി, കടുക് എന്നിവയാണ് ആവശ്യമുള്ളവ. കാബേജ് വളരെ ചെറുതായി കൊത്തി അരിയുക, പച്ചമുളക് അരിയുക.

ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് ഇടുക. കടുക് പൊട്ടിയതിനുശേഷം അരിഞ്ഞ പച്ചമുളക്, ഉഴുന്ന്, കറിവേപ്പില എന്നിവ ഇടുക. മഞ്ഞൾ പൊടിയും ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. കാബേജ് അരിഞ്ഞതും വേവിച്ച് ഗ്രീൻപീസും ചേർത്ത് നന്നയി വഴറ്റി വേവിക്കുക.

വിവിധതരം തോരനുകൾ

[തിരുത്തുക]

കാരറ്റ്, പച്ചപയർ, കാബേജ്, പച്ചത്തക്കാളി, ചീര തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ചും തോരൻ തയ്യാറാക്കാം. പാരമ്പര്യമായി കേരളത്തിൽ സാധാരണയായി ലഭ്യമല്ലാതിരുന്ന ചില പച്ചക്കറികളും പിന്നീട് തോരനിൽ ഉപയോഗിക്കാൻ തുടങ്ങി.

തെക്കൻ കേരളത്തിൽ പരമ്പരാഗതമായി തയ്യാറാക്കുന്ന തോരനിൽ സാധാരണയായി വെളുത്തുള്ളി ഉപയോഗിക്കാറില്ല. എന്നാൽ ഇന്നത്തെ കാലത്ത് ചില തോരൻ വിഭവങ്ങളിൽ വെളുത്തുള്ളിയും സവാളയും ചേർക്കുന്ന രീതിയും വ്യാപകമാണ്.[2]

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Robert Bradnock, Roma Bradnock (2000). South India Handbook. Footprint Handbooks.
  2. "Pacha Thakkaali Thoran". Archived from the original on 8 July 2011. Retrieved 14 July 2008.
"https://ml.wikipedia.org/w/index.php?title=തോരൻ&oldid=4656842" എന്ന താളിൽനിന്ന് ശേഖരിച്ചത്