മോൾ ക്രിക്കറ്റ്
ദൃശ്യരൂപം
| മോൾ ക്രിക്കറ്റ് Temporal range: Lower Cretaceous–recent | |
|---|---|
| Gryllotalpa brachyptera | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | ആർത്രോപോഡ |
| Class: | പ്രാണി |
| Order: | Orthoptera |
| Suborder: | Ensifera |
| Superfamily: | Grylloidea |
| Family: | Gryllotalpidae Saussure, 1870 |
| Distribution of Gryllotalpa, Scapteriscus, Neocurtilla | |
| Synonyms | |
| |
പ്രാണികളിലെ ഗ്രില്ലോട്ടൽപിഡെ എന്ന കുടുംബത്തിൽപ്പെട്ട ഒരു ജീവിയാണ് മോൾ ക്രിക്കറ്റ് അഥവാ ഉപ്പിത്തുള്ളൻ (ഇംഗ്ലീഷ്: Mole cricket). പൂർണ്ണ വളർച്ചയെത്തിയ ജീവിയുടെ ശരീരത്തിന് സാധാരണായായി 3–5 സെ.മീ (0.098–0.164 അടി) നീളമുണ്ടാകാറുണ്ട്. ഇതിന്റെ കണ്ണുകൾ ചെറുതും മുൻകാലുകൾ മൺകോരി പോലെയുള്ളതുമായാണ് കാണപ്പെടുന്നത്. മാളങ്ങൾ ഉണ്ടാക്കാൻ വളരെ പ്രാവീണ്യമുള്ളവയാണ് ഈ ജീവികൾ. ലോകത്തിലെ പല രാജ്യങ്ങളിലും എത്തിച്ചേർന്ന ഇവയെ കാർഷികകീടമായാണ് കണക്കാക്കപ്പെടുന്നത്.