"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
അവലംബങ്ങൾ ചേർത്തു |
||
വരി 37: | വരി 37: | ||
==ചരിത്രം== |
==ചരിത്രം== |
||
ശതവാഹനന്മാരെക്കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നത് പുരാണങ്ങൾ, ബുദ്ധ, ജൈനഗ്രന്ഥങ്ങൾ, ലിഖിതങ്ങൾ, നാണയങ്ങൾ, ഗ്രീക്ക്, റോമൻ സ്രോതസ്സുകൾ എന്നിവയിൽ നിന്നാണ്. ഈ സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ ശതവാഹനസാമ്രാജ്യത്തിന്റെ ചരിത്രവും കാലഗണനയും പൂർണ്ണമായും നിശ്ചയിക്കാൻ സഹായിക്കുന്നവയല്ലാത്തതിനാൽ സാമ്രാജ്യത്തിന്റെ കാലഗണനയെക്കുറിച്ച് വ്യത്യസ്ത സിദ്ധാന്തങ്ങൾ നിലവിലുണ്ട്. |
ശതവാഹനന്മാരെക്കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നത് പുരാണങ്ങൾ, ബുദ്ധ, ജൈനഗ്രന്ഥങ്ങൾ, ലിഖിതങ്ങൾ, നാണയങ്ങൾ, ഗ്രീക്ക്, റോമൻ സ്രോതസ്സുകൾ<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref> എന്നിവയിൽ നിന്നാണ്. ഈ സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ ശതവാഹനസാമ്രാജ്യത്തിന്റെ ചരിത്രവും കാലഗണനയും പൂർണ്ണമായും നിശ്ചയിക്കാൻ സഹായിക്കുന്നവയല്ലാത്തതിനാൽ സാമ്രാജ്യത്തിന്റെ കാലഗണനയെക്കുറിച്ച് വ്യത്യസ്ത സിദ്ധാന്തങ്ങൾ നിലവിലുണ്ട്.<ref>{{Cite book |author=M. K. Dhavalikar |author-link=Madhukar Keshav Dhavalikar |title=Satavahana Art |publisher=B.L Bansal, Sharada |location=Delhi |year=2004 |isbn=978-81-88934-04-1}}</ref> |
||
== അവലംബം == |
== അവലംബം == |
11:37, 23 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശതവാഹനസാമ്രാജ്യം | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
രണ്ടാം ശതകം ബി.സി.ഇ–മൂന്നാം ശതകം സി.ഇ | |||||||||||||||||
ശതവാഹനസാമ്രാജ്യം രണ്ടാം ശതകം സി.ഇയിൽ | |||||||||||||||||
തലസ്ഥാനം | പ്രതിഷ്ഠാന | ||||||||||||||||
പൊതുവായ ഭാഷകൾ | പ്രാകൃതം, സംസ്കൃതം | ||||||||||||||||
മതം | ഹിന്ദുമതം, ബുദ്ധമതം | ||||||||||||||||
ഗവൺമെൻ്റ് | രാജഭരണം | ||||||||||||||||
ചരിത്ര യുഗം | ക്ലാസിക്കൽ ഇന്ത്യ | ||||||||||||||||
• സ്ഥാപിതം | രണ്ടാം ശതകം ബി.സി.ഇ | ||||||||||||||||
• ഇല്ലാതായത് | മൂന്നാം ശതകം സി.ഇ | ||||||||||||||||
| |||||||||||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | ഇന്ത്യ |
മൗര്യസാമ്രാജ്യത്തിനുശേഷം പടിഞ്ഞാറൻ ഇന്ത്യയിലും ഡക്കാനിലും മദ്ധ്യേന്ത്യയിലും ഉയർന്നുവന്ന ശക്തിയാണ് ശതവാഹന സാമ്രാജ്യം. പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ആന്ധ്രർ തന്നെയാണ് ശതവാഹനർ എന്ന് അനുമാനിക്കപ്പെടുന്നു. ശതവാഹനർ (മറാത്തി: सातवाहन തെലുഗു:శాతవాహనులు), (ആന്ധ്രർ എന്നും അറിയപ്പെട്ടു) മഹാരാഷ്ട്രയിലെ ജുന്നാർ (പൂനെ), പ്രതിസ്ഥാപന (പൈത്താൻ) മുതൽ ആന്ധ്രയിലെ അമരാവതി (ധരണീകോട) എന്നിവയടക്കം തെക്കേ ഇന്ത്യ, മദ്ധ്യ ഇന്ത്യ, എന്നിവ ഭരിച്ചിരുന്ന രാജാക്കന്മാർ ആയിരുന്നു. അവരുടേതായ ആദ്യത്തെ ലിഖിതങ്ങൾ പ്രത്യക്ഷപ്പെടുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണ്. മദ്ധ്യേന്ത്യയിലെ കണ്വരെ തോല്പിക്കുകയും തങ്ങളുടെ അധികാരം സ്ഥാപികുകയും ചെയ്തു. ക്രി.മു. 239 ന് ആണ് ഇവരുടെ ഭരണം തുടങ്ങിയത്. പുരാണങ്ങൾ പ്രകാരം 300 വർഷം അവർ ഭരിച്ചു എന്നു കരുതുന്നു. ഉത്തര മഹാരാഷ്ടയിലാണ് ആദ്യത്തെ രാജ്യം സ്ഥാപിക്കപ്പെട്ടത്. എന്നാണ് ഈ സാമ്രാജ്യം അവസാനിച്ചത് എന്നതിനെ കുറിച്ച് തർക്കങ്ങൾ നിലനിൽക്കുന്നു. എങ്കിലും ചില കണക്കുകൾ അനുസരിച്ച് ഈ സാമ്രാജ്യം 450 വർഷം നിലനിന്നു - ക്രിസ്തുവിനു ശേഷം 220 വരെ. മൌര്യസാമ്രാജ്യത്തിന്റെ അധഃപതനത്തിനും വൈദേശിക ആക്രമണത്തിൽ നിന്ന് രാജ്യത്തെ രക്ഷിച്ച് സമാധാനം സ്ഥാപിക്കുന്നതിനും ശതവാഹനർ ആണ് കാരണം എന്ന് വിശ്വസിക്കപ്പെടുന്നു.
ശതവാഹനർ ദക്ഷിണപഥത്തിലെ പ്രഭുക്കൾ എന്ന് അറിയപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിലേക്കുള്ള പാതയുടെ നിയന്ത്രണം കൈയാളിയിരുന്നതിനാലാണ് ഇത്. ശതവാഹനരിൽ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരിയാണ് ഗൗതമീപുത്ര ശ്രീ ശതകർണി[1].
പേരിന്റെ ഉൽപ്പത്തി
"ശതവാഹന" എന്ന പദം സപ്തവാഹന (ഹിന്ദു പുരാണമനുസരിച്ച് സൂര്യദേവന്റെ രഥം ഏഴു കുതിരകളാണു തെളിക്കുന്നത്) എന്ന സംസ്കൃതപദത്തിന്റെ പ്രാകൃതരൂപമാണ്. ഇത് സൂചിപ്പിക്കുന്നത് ശതവാഹനന്മാർ ഐതിഹാസികമായ സൂര്യവംശവുമായി ബന്ധം അവകാശപ്പെട്ടിരുന്നു എന്നാണ്.[2] പുരാവസ്തുശാസ്ത്രജ്ഞനായ ഇംഗുവ കാർത്തികേയ ശർമ്മയുടെ അഭിപ്രായത്തിൽ ശതവാഹന എന്ന പേരു "സത" (മൂർച്ചയുള്ളത്, വേഗതയേറിയത്), "വാഹന" (വാഹനം) എന്ന പദങ്ങൾ ചേർന്നു "വേഗതയേറിയ അശ്വാരൂഢൻ" എന്നർത്ഥം വന്നതാണ്.[3]
മറ്റൊരു സിദ്ധാന്തമനുസരിച്ച് ശതവാഹന എന്ന പേരു സതിയപുത സാമ്രാജ്യവുമായി ബന്ധപ്പെടുത്തുന്നു. മുണ്ട ഭാഷയിലെ വാക്കുകളായ സദം (കുതിര), ഹർപ്പൻ(മകൻ) എന്നിവയുമായി ബന്ധപ്പെടുത്തി അശ്വമേധയാഗം നടത്തിയവരുടെ മകൻ" എന്നാണ് പദോൽപ്പത്തി എന്ന അഭിപ്രായം നിലവിലുണ്ട്. [4]രാജവംശത്തിലെ പല രാജാക്കന്മാരും ശതകർണി എന്ന പേരോ സ്ഥാനപ്പേരോ സ്വീകരിച്ചിരുന്നു. ശതവാഹന, ശതകർണി, ശതകണി, ശാലിവാഹന എന്നീ പേരുകൾ ഈ പേരിന്റെ വിവിധ രൂപങ്ങളാണെന്നു കരുതുന്നു. കൊസാംബിയുടെ അഭിപ്രായമനുസരിച്ച് ശതവാഹന എന്ന വാക്ക് "സദ" (കുതിര) "കോൺ" (മകൻ) എന്നിവ ചേർന്നുണ്ടായതാണ്.[5]
ചരിത്രം
ശതവാഹനന്മാരെക്കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നത് പുരാണങ്ങൾ, ബുദ്ധ, ജൈനഗ്രന്ഥങ്ങൾ, ലിഖിതങ്ങൾ, നാണയങ്ങൾ, ഗ്രീക്ക്, റോമൻ സ്രോതസ്സുകൾ[6] എന്നിവയിൽ നിന്നാണ്. ഈ സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ ശതവാഹനസാമ്രാജ്യത്തിന്റെ ചരിത്രവും കാലഗണനയും പൂർണ്ണമായും നിശ്ചയിക്കാൻ സഹായിക്കുന്നവയല്ലാത്തതിനാൽ സാമ്രാജ്യത്തിന്റെ കാലഗണനയെക്കുറിച്ച് വ്യത്യസ്ത സിദ്ധാന്തങ്ങൾ നിലവിലുണ്ട്.[7]
അവലംബം
- ↑ "CHAPTER 10 - TRADERS, KINGS AND PILGRIMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 101. ISBN 8174504931.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Ajay Mitra Shastri (1998). The Sātavāhanas and the Western Kshatrapas: a historical framework. Dattsons. ISBN 978-81-7192-031-0.
- ↑ I. K. Sarma (1980). Coinage of the Satavahana Empire. Agam.
- ↑ Sailendra Nath Sen (1999). Ancient Indian History and Civilization. New Age International. ISBN 9788122411980.
- ↑ Damodar Dharmanand Kosambi (1975). An Introduction to the Study of Indian History. Popular Prakashan. ISBN 978-81-7154-038-9.
- ↑ Carla M. Sinopoli (2001). "On the edge of empire: form and substance in the Satavahana dynasty". In Susan E. Alcock (ed.). Empires: Perspectives from Archaeology and History. Cambridge University Press.
- ↑ M. K. Dhavalikar (2004). Satavahana Art. Delhi: B.L Bansal, Sharada. ISBN 978-81-88934-04-1.
.