പടിഞ്ഞാറൻ സത്രപർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പടിഞ്ഞാറൻ സത്രപർ, അഥവാ പടിഞ്ഞാറൻ ക്ഷത്രപർ (35-405) മദ്ധ്യ ഇന്ത്യയും പടിഞ്ഞാറേ ഇന്ത്യയും ഭരിച്ചിരുന്ന ശകരാജാക്കന്മാരായിരുന്നു. സൌരാഷ്ട, മാൾവ, ഇന്നത്തെ ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവ ആയിരുന്നു സത്രപരുടെ ഭരണപ്രദേശം. "എറിത്രിയൻ കടലിലെ പെരിപ്ലിസ്" എന്ന അപരനാമത്തിൽ അറിയപ്പെട്ട ഒരു സഞ്ചാരിയുടെ വാക്യങ്ങൾ അനുസരിച്ച് ഈ രാജ്യം അര്യാക്ക എന്ന് അറിയപ്പെട്ടിരുന്നു.

ഇന്തോ-സിഥിയരുടെ പിന്തുടർച്ചക്കാരായിരുന്നു പടിഞ്ഞാറൻ സത്രപർ. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ വടക്കുഭാഗം ഭരിച്ചിരുന്ന കുശരും മദ്ധ്യ ഇന്ത്യ ഭരിച്ചിരുന്ന ശാതവാഹനരും ഇവർക്ക് സമകാലീനരായിരുന്നു. കുശസാമ്രാജ്യത്തിനു കീഴിൽ മഥുരയിലെ പ്രദേശങ്ങൾ ഭരിച്ചിരുന്ന രജുവുള, "മഹാസത്രപൻ" എന്ന് വിശേഷിപ്പിച്ചിരുന്ന ഖരപല്ലന, വനസ്പര തുടങ്ങിയ വടക്കേ ഇന്തോ-സിഥിയൻ സത്രപരിൽ നിന്ന് വേർതിരിച്ച് അറിയുന്നതിനാണ് പടിഞ്ഞാറൻ സത്രപർ എന്ന പദം ഉപയോഗിക്കുന്നത്.

350 വർഷത്തെ കാലയളവിൽ 27 സത്രപ രാജാക്കന്മാർ ഉണ്ടായിരുന്നു. ക്ഷത്രപൻ എന്ന വാക്കിന്റെ പേർഷ്യൻ തത്തുല്യ പദം ഒരു പ്രദേശത്തിന്റെ ഗവർണ്ണർ, അല്ലെങ്കിൽ വൈസ്രോയ് എന്ന് അർത്ഥമുള്ള ക്ഷത്രപവൻ വാക്കാണ്.

"https://ml.wikipedia.org/w/index.php?title=പടിഞ്ഞാറൻ_സത്രപർ&oldid=1688191" എന്ന താളിൽനിന്നു ശേഖരിച്ചത്