കണ്വ സാമ്രാജ്യം
Jump to navigation
Jump to search
അവസാനത്തെ സുംഗ രാജാവായ വസുദേവ കണ്വൻ ക്രി.മു. 75-ൽ സ്ഥാപിച്ച രാജവംശമാണ് കണ്വ സാമ്രാജ്യം. നാലു രാജാക്കന്മാരുടെ ഭരണത്തിൽ 45 വർഷം കണ്വ സാമ്രാജ്യം നിലനിന്നു.
ശുംഗസാമ്രാജ്യത്തിനു ശേഷം കണ്വസാമ്രാജ്യം മഗധയുടെ അധിപന്മാരായി. ഇവർ കിഴക്കേ ഇന്ത്യയെ ക്രി.മു. 71 മുതൽ ക്രി.മു. 26 വരെ ഭരിച്ചു. ശുഗസാമ്രാജ്യത്തിലെ അവസാനത്തെ രാജാവിനെ കണ്വസാമ്രാജ്യത്തിലെ വസുദേവകണ്വൻ ക്രി.മു. 75 ന് പരാജയപ്പെടുത്തി. കണ്വ രാജാവ് സുംഗ രാജാക്കന്മാരെ ഒരു ചെറിയ നാട്ടുരാജ്യം ഭരിക്കുവാൻ അനുവദിച്ചു. മഗധയെ നാല് കണ്വന്മാർ ഭരിച്ചു. തെക്കുനിന്നുള്ള ശതവാഹനർ ആണ് കണ്വ രാജാക്കന്മാരുടെ ഭരണം അവസാനിപ്പിച്ചത്.
രാജാക്കന്മാർ[തിരുത്തുക]
- വസുദേവ കണ്വൻ (ക്രി.മു. 75 - c. ക്രി.മു. 66 )
- ഭൂമിമിത്ര കണ്വൻ(ക്രി.മു. 66 - ക്രി.മു. 52 )
- നാരായണ കണ്വൻ(ക്രി.മു. 52 - ക്രി.മു. 40)
- സുശർമ്മൻ (ക്രി.മു. 40 - ക്രി.മു. 30 )