മാറ്റങ്ങൾ

Jump to navigation Jump to search
47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
r2.7.3) (യന്ത്രം പുതുക്കുന്നു: jv:Umar bin Khattab; cosmetic changes
ഇസ്ലാമിക ഭരണസംവിധാനമായ [[ഖിലാഫത്ത്|ഖിലാഫത്തിലെ]] രണ്ടാമത്തെ [[ഖലീഫ|ഖലീഫയാണ്]] '''ഉമർ ബിൻ ഖതാബ്‌''' അഥവാ '''ഖലീഫ ഉമർ'''. നീതിനിഷ്ടനും ധർമിഷ്ടനും ധീരനുമായ ഭരണാധികാരി. പ്രവാചകനായ മുഹമ്മദിന്റെ സന്തതസഹചാരി. ഒന്നാം [[ഖലീഫ]] [[അബൂബക്കർ സിദ്ധീഖ്‌]] ന് ശേഷം നിരവധി വർഷങ്ങൾ ഭരണം നടത്തി. അദ്ദേഹത്തിന്റെ കാലത്താണ് ഇസ്ലാമിക സമൂഹം ഈജിപ്തും, പേർഷ്യയും, റോമും കീഴടക്കിയത്.<ref>http://www.mideastweb.org/islamhistory.htm</ref>
 
== ജനനം ==
മക്കയിലെ ഖുറൈഷി ഗോത്രത്തിലെ ബനൂ അദിയ്യ് കുടുംബത്തിൽ ഖതാബ് ഇബ്നു നുഫൈലിന്റെയും ,മഖ്സൂം കുടുംബത്തിലെ ഹാശിമിബ്നു മുഗീറയുടെ പുത്രി ഹൻതമയുടെയും മകനായി ക്രിസ്ത്വബ്ദം 583 ൽ ജനിച്ചു.എന്നാൽ ജനനം 586 ലണെന്നും,591 ലാണെന്നുമഭിപ്രായമുണ്ട്. [[മുഹമ്മദ്നബി|മുഹമ്മദ്നബിയുമായി]] ഉമറിന്റെ പ്രായ വ്യത്യാസം 13 വയസ്സാണ്.<ref>ഫാറൂഖ് ഉമർ -[[ശൈഖ് മുഹമ്മദ് കാരകുന്ന്]] -പ്രസാ:[[ഐ.പി.എച്ച്]]-കോഴിക്കോട്</ref>
 
== ഇസ്ലാമിനുമുമ്പ് ==
അക്കാലത്തെ അറബികളിൽ അക്ഷരാഭ്യാസം ലഭിച്ച അപൂർവ്വം ആളുകളിലൊരാളായിരുന്നു ഉമർ. ബാല്യത്തിൽ തന്നെ പിതാവിന്റെ [[ആട്|ആടുകളെയും]] [[ഒട്ടകം|ഒട്ടകങ്ങളെയും]] മേക്കുന്ന ജോലി അർപ്പിതമായി. യൗവനത്തോടെ വ്യാപാര രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം കച്ചവടസംഘത്തോടൊപ്പം [[സിറിയ|സിറിയയിലേക്കും]], [[യമൻ|യമനിലേക്കും]] പതിവായി യാത്ര ചെയ്യാറുണ്ടായിരുന്നു. എങ്കിലും സാമ്പത്തികമായി വലിയ ഉന്നതിയിലെത്തിയിരുന്നില്ല. സാഹിത്യത്തിലും, വിജ്ഞാനം നേടുന്നതിലുമായിരുന്നു ഉമറിന് കൂടുതൽ താല്പര്യം. ചെറുപ്പത്തിൽ തന്നെ ആയോധനവിദ്യ അഭ്യസിച്ച അദ്ദേഹത്തെ തോൽപ്പിക്കാൻ അന്ന് മക്കയിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ല. ഇരു കൈകൊണ്ടും ഒരേ പോലെ ജോലി ചെയ്യാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അന്നത്തെ അറേബ്യയിലെ യുവതീ-യുവാക്കളുടെ ആരാധ്യനായിരുന്നു ഉമർ. തർക്കങ്ങൾക്ക് മാധ്യസഥം വഹിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അറബികൾക്കിടയിൽ അദ്ദേഹത്തെ ആദരണീയ വ്യക്തിയാക്കി മാറ്റി.
 
== ഇസ്ലാം സ്വീകരണം ==
ഏറെ പ്രശസ്ഥമാണ് ഉമറിന്റെ ഇസ്ലാം സ്വീകരണ സംഭവം. മക്കയിൽ ദൈവത്തിന്റെ പ്രവാചകൻ എന്നവകാശപ്പെട്ട് വന്ന [[മുഹമ്മദ്]] തങ്ങൾ ഇതുവരെ ആരാധിച്ചു പോരുന്ന ദൈവങ്ങളെയും വിഗ്രഹങ്ങളെയും തള്ളിപ്പറയുന്നതിൽ അത്യധികം രോഷാകുലനായിരുന്നു ഉമർ. ഇസ്ലാമിന്റെ വളർച്ചക്കെതിരെ സാധ്യമായ എല്ലാ നടപടികളും മക്കക്കാർ സ്വീകരിച്ചിട്ടും അത് വളരുകയാണെന്നും ഇനി മുഹമ്മദിനെ കൊലപ്പെടുത്തുക മാത്രമാണ് പരിഹാരമെന്നും തീരുമാനിച്ച ഉമർ അതിനായി അദ്ദേഹത്തെത്തേടി ഊരിപ്പിടിച്ച വാളുമായി പോകുകയായിരുന്നു. ഇതു കണ്ട അബ്ദുല്ലയുടെ മകൻ നുഐം അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.<ref>http://historyofislam.com/contents/the-age-of-faith/omar-ibn-al-khattab-r/</ref>വഴങ്ങാതെ മുന്നോട്ട് നീങ്ങിയ ഉമറിനോട് എങ്കിൽ മുസ്ലിമായ സഹോദരിയെയും ഭർത്താവിനെയും ആദ്യം കൊല്ലാനും എന്നിട്ടാവാം മുഹമ്മദിന്റെ കാര്യമെന്നും പറഞ്ഞു. സഹോദരിയും ഭർത്താവും ഇസ്ലാം സ്വീകരിച്ചത് അതുവരെയും അറിയാതിരുന്ന ഉമർ ഉടനെ അവരുടെ വീട്ടിലേക്ക് തിരിച്ചു. അവിടെ ഉമർ എത്തുമ്പോൾ സഹോദരിയും ഭർത്താവും [[ഖുർആൻ]] പാരായണം ചെയ്യുകയായിരുന്നു. വീട്ടിൽ പ്രവേശിച്ച അദ്ദേഹം അവരെ മർദ്ദിച്ചു. സഹോദരിയുടെ കവിൾ മുറിഞ്ഞ് രക്തം ഒഴുകാൻ തുടങ്ങിയപ്പോൾ സഹതാപം തോന്നി മർദ്ദനം നിർത്തിയ ഉമർ അവർ വായിച്ചു കൊണ്ടിരുന്ന ഖുർആൻ ഭാഗം വാങ്ങി വായിച്ചു. അതിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് മുഹമ്മദ് നബിയെ സന്ദർശിച്ച് ഇസ്ലാം സ്വീകരിച്ചു.<ref>http://prophet-mohammed-pbuh.blogspot.com/2008/07/how-hamza-embraced-islam.html</ref><ref>http://www.jewishvirtuallibrary.org/jsource/biography/Khattab.html</ref>
 
 
== ദ്വിഗ്വിജയങ്ങൾ ==
[[Fileപ്രമാണം:Sword of Umar ibn al-Khittab-mohammad adil rais.JPG|thumb|195px|ഖലീഫ ഉമറിന്റെ വാൾ]]
ഒന്നാം [[ഖലീഫ]] [[അബൂബക്കർ സിദ്ദീഖ്‌|അബൂബക്കർ സിദ്ദീഖിന്റെ]] മരണ ശേഷം അദ്ദേഹത്തിന്റെ നാമനിർദ്ദേശപ്രകാരം ഉമർ ബിൻ ഖത്താബ് രണ്ടാം ഖലീഫയായി. ഉമറിന്റെ ഭരണകാലം വിജയങ്ങളുടെ കാലമായിരുന്നു. [[ഇറാൻ]], [[ഇറാഖ്]], [[സിറിയ]], [[ഈജിപ്ത്]] തുടങ്ങിയവ മുസ്ലിം ഭരണത്തിൻ കീഴിലായി. അങ്ങനെ [[സസാനിയൻ സാമ്രാജ്യം|സസാനിയൻ പേർഷ്യാ സാമ്രാജ്യവും]] [[പൗരസ്ത്യ റോമാസാമ്രാജ്യം|പൗരസ്ത്യ റോമാസാമ്രാജ്യവും]] അധഃപതിച്ചു.<ref>വിശ്വവിജ്ഞാനകോശം വാള്യം-2</ref><ref>http://www.alim.org/library/biography/khalifa/content/KUM/18/59</ref>.
 
ഉമർ പത്തരവർഷം ഖലീഫയായി ഭരണം നടത്തി. ചുരുങ്ങിയ കാലയളവിനുള്ളിൽ വിസ്തൃതിയിലും ശക്തിയിലും ആഭ്യന്തരഭദ്രതയിലും അന്നുവരെ ലോകം കണ്ട ഏറ്റവും വലിയ ഭരണകൂടം അദ്ദേഹം കെട്ടിപ്പടുത്തു.<ref>റിലീജ്യൻ ആന്റ്റ് വാർ ഇൻ റെവലൂഷണറി ഇറാൻ (Religion and war in revolutionary Iran By Saskia Maria Gieling ,pub:I.B.Tauris)</ref> ഭരണസംവിധാനം, പ്രജാക്ഷേമം, നീതിനിർവഹണം, രാജ്യവിസതൃതി ഇവയിലെല്ലാം ശ്രദ്ധനൽകി [[ഖുർആൻ|ഖുർആന്റെ]] വിധിവിലക്കുകളിൽ ഊന്നിയ ഉമറിന്റെ ഭരണം പിൽക്കാല ഭരണതന്ത്രജ്ഞരും ചിന്തകരും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. കൊട്ടാരമോ അംഗരക്ഷകരോ ഇല്ലാതെ ലളിത ജീവിതം നയിച്ചു സ്വയം മാതൃക കാണിച്ച ഖലീഫാ ഉമറിന് സ്വന്തമായി ഒരു നല്ല വീടുപോലും ഇല്ലായിരുന്നു. പലപ്പോഴും കീറിയ വസ്ത്രം തുന്നിച്ചേർത്തായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.
=== പാലസ്തീൻ, സിറിയ ===
{{പ്രലേ|ശാം}}പാലസ്തീൻ, സിറിയ, ജോർദാൻ, ലബനാൻ എന്നീ പ്രദേശങ്ങൾ അക്കാലത്ത് ശാം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെ പ്രധാന കോട്ട സ്ഥിതിചെയ്തിരുന്ന സ്ഥലമാണ് [[യർമൂഖ്]]. ഖലീഫ [[അബൂബക്കർ സിദ്ദീഖ്]] മരണപ്പെടുന്ന സമയം യർമൂഖിൽ [[ഖാലിദ്ബ്നു വലീദ്|ഖാലിദ്ബ്നു വലീദിന്റെ]] നേതൃത്വത്തിൽ റോമൻ സൈന്യവുമായി നിർണായക യുദ്ധം നടക്കുകയായിരുന്നു. മുസ്ലിം സൈന്യത്തിന്റെ വിജയവാർത്ത അറിഞ്ഞശേഷമായിരുന്നു ഖലീഫയുടെ അന്ത്യം. ആത്മവീര്യം നഷ്ടപ്പെടാതെ ശത്രുക്കളെ തുരത്തുവാൻ ഖലീഫയായി ചുമതലയേറ്റ ഉടനെ ഉമർ സൈന്യത്തിന് നിർദേശം നൽകി. യർമൂഖ് വിജയത്തെത്തുടർന്ന് റോമാ ചക്രവർത്തി [[ഹിർഖൽ]] [[കോൺസ്റ്റാന്റിനോപ്പിൾ|കോൺസ്റ്റാന്റിനോപ്പിളിലേക്ക്]] പലായനം ചെയ്തു. മുസ്ലിം സൈന്യം ശാമിലേക്ക് ([[സിറിയ]]) പടയോട്ടം ആരംഭിച്ചു<ref>http://atheism.about.com/library/chronologies/blchron_islam_medieval1.htm</ref>. [[അബൂഉബൈദ|അബൂഉബൈദയായിരുന്നു]] സൈന്യാധിപൻ. ചരിത്രപസിദ്ധമായ [[ബൈതുൽ മഖ്ദിസ്]] മുസ്ലിം ആധിപത്യത്തിലായത് ഇതിനെത്തുടർന്നായിരുന്നു.ക്രൈസ്തവർ സൈനികമായി പരാജയപ്പെട്ടെങ്കിലും ഖലീഫ നേരിട്ടുവന്നാൽ മാത്രമേ ബൈതുൽ മഖ്ദിസ് വിട്ടുതരികയുള്ളൂ എന്ന് ശഠിച്ചു. ക്രിസ്ത്യാനികൾ മുന്നോട്ടുവെച്ച നിർദേശം രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടി മുസ്ലിംകൾ അംഗീകരിച്ചു. ഖലീഫ മദീനയിൽ നിന്ന് യാത്രചെയ്ത് ബൈതുൽമഖ്ദിസിലെത്തി. സാധാരണക്കാരന്റെ വേഷത്തിലെത്തിയ ഖലീഫ മോടിയുള്ള വസ്ത്രം ധരിക്കണമെന്ന് മുസ്ലിംകളിൽ ചിലർ താൽപര്യപ്പെട്ടു. പക്ഷേ, ഉമറിന്റെ മറുപടി ഇപ്രകാരമായിരുന്നു: 'വസ്ത്രത്തിലല്ല, ഇസ്ലാമിലാണ് നമ്മുടെ പ്രതാപം.' ഖലീഫ ബൈതുൽമഖ്ദിസിൽ പ്രവേശിച്ചു.<ref>http://sacredsites.com/middle_east/israel/jerusalem.html</ref> [[പാത്രിയാർക്കീസ്]] സ്വഫർനിയൂസും മറ്റ് ക്രിസ്ത്യൻ നേതാക്കളുമായി സംസാരിച്ചു. ഖുദ്സ് നിവാസികൾക്ക് സ്വന്തം കൈപ്പടയിൽ തന്നെ അദ്ദേഹം സംരക്ഷണപത്രം എഴുതിക്കൊടുത്തു. അങ്ങനെ സിറിയയും ഫലസ്തീനും സമീപ പ്രദേശങ്ങളും ഇസ്ലാമിന് അധീനമായി. എ.ഡി.638-ലായിരുന്നു ഇത്.<ref>റോമായുഗം-പ്രൊ. പി.എസ്.വേലായുധൻ, പ്രസാ:എൻ.ബി.എസ്. കോട്ടയം.</ref><ref>http://aqsakey.com/latest/aqsakey</ref><ref>http://www.danielpipes.org/84/the-muslim-claim-to-jerusalem</ref>
 
=== ഈജിപ്ത് ===
ഫലസ്തീൻ വിജയത്തിനുശേഷം [[അംറുബ്നുൽ ആസ്]] സൈന്യത്തെ ഈജിപ്തിലേക്കു നയിച്ചു. ഈജിപ്തിലുണ്ടായിരുന്ന മുസ്ലീങ്ങളുടെ മോചനം ലക്ഷ്യം വെച്ച് മുന്നേറിയ അംറുബ്നുൽ ആസ് ഈജിപ്തിന്റെ കവാടം എന്നറിയപ്പെടുന്ന ഫർമാപട്ടണം കീഴടക്കി. തുടർന്ന് നിരന്തരയുദ്ധം നടന്നു. മൂന്ന് വർഷം കൊണ്ട് ഈജിപ്ത് പൂർണമായും ഇസ്ലാമികഭരണത്തിനു കീഴിലായി. നൈൽ നദീതീരത്ത് ഫുസ്ത്വാത് എന്ന പേരിൽ ഒരു പുതിയ നഗരവും മുസ്ലിംകൾ പടുത്തുയർത്തി.<ref>http://www.al-islam.org/restatement/57.htm</ref>
 
=== പേർഷ്യ ===
{{പ്രലേ|സസാനിയൻ സാമ്രാജ്യം}}[[Fileപ്രമാണം:BethlehemOmarMosque.jpg|thumb|right|ബെത്ലഹേമിലെ ഉമറിന്റെ പള്ളി]]
ഇന്നത്തെ ഇറാനും ഇറാഖും ഉൾപ്പെട്ടതായിരുന്നു അന്ന് പേർഷ്യ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.<ref>http://www.parstimes.com/library/brief_history_of_persian_empire.html</ref> പേർഷ്യയും അറേബ്യൻ ഉപദ്വീപിന്റെ ചില ഭാഗങ്ങളും അന്ന് [[സസാനിയൻ സാമ്രാജ്യം|സസാനിയൻ പേർഷ്യൻ സാമ്രാജ്യത്തിന്റെ]] ആധിപത്യത്തിലായിരുന്നു.
 
പേർഷ്യൻ ചക്രവർത്തി യസ്ദർജിർദ് മൂന്നാമൻ ഇസ്ലാമിക രാഷ്ട്രത്തിനെതിരായി ഒരു യുദ്ധത്തിന് ശ്രമം നടത്തി. ഇറാഖിന്റെയും ഇറാന്റെയും അതിർത്തിയിലുള്ള നഹാവന്ത് എന്ന സ്ഥലത്തുവെച്ച് നുഅ്മാനുബ്നു മുഖ്‌രിൻറെ നേതൃത്വത്തിൽ മുസ്ലിം സൈന്യം പേർഷ്യൻ സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി. ''ഫത്ഹുൽ ഫുതൂഹ്'' (വിജയങ്ങളുടെ വിജയം) എന്ന പേരിൽ ഈ യുദ്ധം പ്രസിദ്ധമായി. യുദ്ധം വിജയിച്ചെങ്കിലും സേനാ നായകനായ നുഅ്മാനുബ്നു മുഖ്‌രിൻ ഈ യുദ്ധത്തിൽ മരണമടഞ്ഞു. തുടർന്ന് ഇറാന്റെ എല്ലാ പ്രദേശങ്ങളിലേക്കും മുസ്ലിംകൾ മുന്നേറി. ഖുറാസാൻ മുസ്ലീങ്ങളുടെ സേനക്ക് കീഴിലായി. യസ്ദർജിർദ് മൂന്നാമൻ നാടുവിട്ടു.<ref>http://www.alim.org/library/biography/khalifa/content/KUM/18/8</ref>
 
== ഭരണ പരിഷ്കാരങ്ങൾ ==
# രാജ്യത്തെ പല പ്രവിശ്യകളായി തിരിച്ചു. [[മക്ക]], [[മദീന]], ജസീറ, ബസ്വറ, കൂഫ, [[ഈജിപ്ത്]], ഫലസ്തീൻ തുടങ്ങിയവയൊക്കെ പ്രവിശ്യകളായിരുന്നു.
# പ്രവിശ്യകളുടെ മേൽനോട്ടത്തിന് ഗവർണർമാരെയും ന്യായാധിപന്മാരെയും നിയമിച്ചു. സൈനിക നേതൃത്വവും മതനേതൃത്വവും ഗവർണറിൽ നിക്ഷിപ്തമായിരുന്നു.
[[it:ʿUmar ibn al-Khaṭṭāb]]
[[ja:ウマル・イブン・ハッターブ]]
[[jv:Umar Al-bin Khattab]]
[[ka:ომარ იბნ ალ-ხატაბი]]
[[kk:Омар]]
42,332

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1319532" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി