ശൈഖ് മുഹമ്മദ് കാരകുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശൈഖ് മുഹമ്മദ് കാരകുന്ന്
Sheik Muhammed Karakunnu 2.jpg
2013 ഡിസംബർ 22 ന് കോഴിക്കോട് നടന്ന കേരള മുസ്‌ലിം ഹിസ്റ്ററി കോൺഫറൻസ് വേദിയിൽ
ജനനം(1950-07-15)ജൂലൈ 15, 1950
കാരകുന്ന്, മഞ്ചേരി, കേരളം
വിദ്യാഭ്യാസംഅഫ്ദലുൽ ഉലമാ
തൊഴിൽസാഹിത്യകാരൻ, സംഘാടകൻ
ജീവിത പങ്കാളി(കൾ)ആമിന ഉമ്മു അയ്‌മൻ
കുട്ടി(കൾ)അനീസ് മുഹമ്മദ്, ഡോ.അലീഫ് മുഹമ്മദ്, ഡോ.ബാസിമ, അയ്മൻ മുഹമ്മദ്
മാതാപിതാക്കൾമുഹമ്മദ് ഹാജി, ആമിന

മലയാള സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമാണ്‌ ശൈഖ് മുഹമ്മദ് കാരകുന്ന്. ജമാ‌അത്തെ ഇസ്‌ലാമി കേരളയുടെ സംസ്ഥാന ഉപാധ്യക്ഷൻ,[1] . ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടർ, പ്രബോധനം വാരിക ചീഫ് എഡിറ്റർ. എൺപതോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [2]

ജീവിതരേഖ[തിരുത്തുക]

മുഹമ്മദ് ഹാജി- ആമിന ദമ്പതികളുടെ മകനായി 1950 ജുലൈ 15-ന്‌ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിലെ പുലത്ത് ജനിച്ചു[3]. ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട്.1982 ൽ ജമാഅത്തെ ഇസ്‌ലാമിയിൽ അംഗമായി. 1982 മുതൽ 2007 വരെ 25 വർഷം ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറായി പ്രവർത്തിച്ചു. തുടർന്ന് എട്ട് വർഷത്തെ ഇടവേളക്ക് ശേഷം 2015 മുതൽ വീണ്ടും ഐ.പി.എച്ച് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. പ്രഭാഷണ മേഖലയിലും മതസൗഹാർദ്ധ സംവാദങ്ങളിലും കേരളത്തിൽ സജീവ സാന്നിദ്ധ്യമായി.[4] ഭാര്യ: ആമിന ഉമ്മു അയ്‌മൻ മക്കൾ: അനീസ് മുഹമ്മദ്, ഡോ.അലീഫ് മുഹമ്മദ്, ഡോ.ബാസിമ, അയ്മൻ മുഹമ്മദ്.[5]

സാരഥ്യം[തിരുത്തുക]

ജമാഅത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷനും[6] കേന്ദ്ര പ്രതിനിധിസഭാംഗവുമാണ്. ഡയലോഗ് സെന്റർ കേരള ചെയർമാൻ, ഇസ്ലാമിക പബ്ലിഷിങ് ഹൗസ് ഡയറക്ടർ, പ്രബോധനം വാരിക ചീഫ് എഡിറ്റർ, ഇസ്ലാമിക വിജ്ഞാനകോശം ഡയറക്ടർ , മീഡിയാവൺ ഡയറക്ടർ ബോർഡ് അംഗം, ഫാറൂഖ് കോളേജ് സ്റ്റുഡന്റ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ, കാരകുന്ന് ഇസ്ലാമിക് ട്രസ്റ്റ് ചെയർമാൻ, പറവണ്ണ വിദ്യാ ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ, പെരിന്തൽമണ്ണ ഇസ്ലാമിക് മിഷൻ ട്രസ്റ്റ് മെമ്പർ, മഞ്ചേരി ഇശാഅത്തുദ്ദീൻ ട്രസ്റ്റ് ചെയർമാൻ, ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് മെമ്പർ, മാധ്യമം ദിനപത്രം അഡൈ്വസറി ബോർഡ് മെമ്പർ, മജ്‌ലിസ് എഡുക്കേഷൻ ട്രസ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പർ, കാലിക്കറ്റ് ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ, കാലിക്കറ്റ് ധർമ്മധാര ട്രസ്റ്റ് മെമ്പർ, കേരള മസ്ജിദ് കൗൺസിൽ സ്റ്റേറ്റ് മെമ്പർ മുതലായ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു. കേരള മുസ്‌ലിം ഹെരിറ്റേജ് ഫൌണ്ടേഷൻ ഡയറക്ടർ, ഡി ഫോർ മീഡിയയുടെയും ആശ്വാസ് കൌൺസിലിങ് സെൻററിൻറെ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.[7]

ശൈഖ് മുഹമ്മദ് കാരകുന്ന്

കൃതികൾ[തിരുത്തുക]

ഏറ്റവും മികച്ച കൃതിക്കുള്ള അഞ്ച് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഉമറുബ്നു അബ്ദിൽഅസീസ്, ഇസ്‌ലാമും മതസഹിഷ്ണുതയും, മായാത്ത മുദ്രകൾ, 20 സ്ത്രീ രത്നങ്ങൾ, സ്നേഹസംവാദം എന്നിവയാണവ.[8] വാണിദാസ് എളായാവൂരുമായി ചേർന്നെഴുതിയിട്ടുള്ള ഖുർ‌ആൻ ലളിതസാരം ത്തിന്റെ വെബ്സൈറ്റ്,[9] ഓഡിയോ പതിപ്പ്,[10] ആപ്പിക്കേഷൻ[11] എന്നിവ പുറത്തിറങ്ങിയിട്ടുണ്ട്. മതവേദികളിലും[12] ബഹുമത സം‌വാദ വേദികളിലും[13] സജീവ സാന്നിധ്യമാണ്‌ ശൈഖ് മുഹമ്മദ്. ഏഴാമത് ഇൻറർഫൈത്ത് ഡയലോഗ്, ദോഹ; ഐ.എഫ്.എസ്.ഒ. ഏഷ്യൻ റീജ്യൻ ട്രെയിനിങ് ക്യാമ്പ്, ഇൻറർനാഷണൽ ഖുർആനിക് കോൺഫറൻസ് ദുബായ്, യു.എ.ഇ എന്നീ അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.[14] ശൈഖ് മുഹമ്മദ് കാരകുന്ന് മലയാളത്തിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇതിൽ 14 പുസ്തകങ്ങൾ വിവർത്തന കൃതികളാണ്. ഉമർബിൻ അബ്ദുൽ അസീസ്, മായാത്ത മുദ്രകൾ , ഇസ്‌ലാമും മതസഹിഷ്ണുതയും, ദൈവം, മതം, വേദം സ്നേഹസംവാദം, 20 സ്ത്രീരത്നങ്ങൾ എന്നീ കൃതികൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വൈവാഹികജീവിതം ഇസ്‌ലാമിക വീക്ഷണത്തിൽ എന്ന പുസ്തകമാണ് തമിഴിലേക്കും വിവർത്തനം ചെയ്യപ്പെട്ട ഒരു കൃതി[15]. ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ ഭാഷകളിലേക്ക് ചില പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. [16]

ആത്മകഥ[തിരുത്തുക]

 • ഓർമ്മയുടെ ഓളങ്ങളിൽ

വ്യക്തിത്വ വികാസം[തിരുത്തുക]

 • വ്യക്തിത്വ വികസനം ഇസ്ലാമിക വീക്ഷണത്തിൽ (4 ഭാഗം)
 • നന്മയുടെ പൂക്കൾ
 • വിജയത്തിൻറെ വഴി

ഖുർആൻ[തിരുത്തുക]

ഇസ്‌ലാം[തിരുത്തുക]

മതതാരതമ്യം[തിരുത്തുക]

 • യേശു ഖുർ‌ആനിൽ
 • ദൈവം,മതം,വേദം-സനേഹസം‌വാദം(1,2,3 ഭാഗങ്ങൾ)]
 • മുഹമ്മദ് നബിയും യുക്തിവാദികളും
 • പുനർജന്മ സങ്കൽപവും പരലോക വിശ്വാസവും

ചരിത്രം[തിരുത്തുക]

 • മുഹമ്മദ് മാനുഷികത്തിൻരെ മഹാചാര്യൻ
 • പ്രകാശബിന്ദുക്കൾ (7 ഭാഗം)
 • ഫാറൂഖ് ഉമർ
 • ഉമറുബ്നു അബ്ദിൽ അസീസ്
 • അബൂഹുറയ്റ
 • ബിലാൽ
 • അബൂദർറിൽ ഗിഫാരി
 • യുഗപരുഷന്മാർ
 • മായാത്ത മുദ്രകൾ
 • പാദമുദ്രകൾ
 • 20 സ്ത്രീരത്നങ്ങൾ
 • ലോകാനുഗ്രഹി
 • ഹാജി സാഹിബ്
 • മുന്നിൽ നടന്നവർ

സാമൂഹികം[തിരുത്തുക]

 • ആത്മഹത്യ ഭൗതികത ഇസ്‌ലാം
 • വൈവാഹികജീവിതം ഇസ്‌ലാമിക വീക്ഷണത്തിൽ
 • ബഹുഭാര്യത്വം
 • വിവാഹമോചനം
 • വിവാഹമുക്തയുടെ അവകാശങ്ങൾ ഇന്ത്യൻ നിയമത്തിലും ഇസ്‌ലാമിലും
 • കുട്ടികളെ വളർത്തേണ്ടതെങ്ങിനെ?

സംഘടന[തിരുത്തുക]

 • മുഖാമുഖം
 • ജമാഅത്തെ ഇസ്‌ലാമിയും വിമർശകരും
 • ജമാഅത്തെ ഇസ്‌ലാമി ലഘുപരിചയം
 • തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി

വിവർത്തനം[തിരുത്തുക]

 • വഴിയടയാളങ്ങൾ
 • വിധിവിലക്കുകൾ
 • ഇസ്‌ലാം സവിശേഷതകൾ
 • ഇസ്‌ലാം
 • 40 ഹദീസുകൾ
 • വ്യക്തി, രാഷ്ട്രം, ശരീഅത്ത്
 • മതം പ്രായോഗിക ജീവിതത്തിൽ
 • മതം ദുർബല ഹസ്തങ്ങളിൽ
 • ഇസ്‌ലാം നാളെയുടെ മതം
 • മുസ്‌ലിം വിദ്യാർഥികളും ഇസ്‌ലാമിക നവോത്ഥാനവും
 • ജിഹാദ്
 • അത്തൌഹീദ്
 • ഇസ്‌ലാമിക നാഗരികത ചില ശോഭനചിത്രങ്ങൾ[18]
 • ഇബാദത്ത് പണ്ഡിതന്മാരുടെ വീക്ഷണത്തിൽ

ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തവ[തിരുത്തുക]

 • God, religion and scripture: a dialogue (സ്നേഹസംവാദം)
 • Humane expression of religion (
 • Happy family
 • Mohammed: the great teacher of humanity

തമിഴിലേക്ക് വിവർത്തനം ചെയ്തവ[തിരുത്തുക]

 • ഇസ്‌ലാത്തിൽ ഇല്ലാരം (വൈവാഹിക ജീവിതം ഇസ്‌ലാമിൽ)[19]
 • മഗിഴ്ചിയാന കുടുംബം (സന്തുഷ്ട കുടുംബം )
 • തർകൊലൈ, ആൽവും തീര്വും ( ആത്മഹത്യ, ഭൌതികത, ഇസ്‌ലാം)

കന്നടയിലേക്ക് വിവർത്തനം ചെയ്തവ[തിരുത്തുക]

 • ദാമ്പത്യ ജീവന ( വൈവാഹിക ജീവിതം ഇസ്‌ലാമിൽ)
 • മഹിളാ രത്നംഗളു ( 20 സ്ത്രീ രത്നങ്ങൾ)
 • ഇസ്ലാം മതുപറ ധർമ്മ സഹിഷ്ണുതേ ( ഇസ്‌ലാമും മതസഹിഷ്ണുതയും)
 • വിചാര ജ്യോതി (പ്രകാശബിന്ദുക്കൾ)
 • മാനവീയ ധർമ്മ (മതത്തിൻറെ മാനുഷികമുഖം)
 • തലാക്ക് (വിവാഹ മോചനം)
 • ജമാഅത്തെ ഇസ്ലാമി കിറു പരിചയ ( ജമാഅത്തെ ഇസ്‌ലാമി ലഘു പരിചയം)
 • ഹസ്രത് ബിലാൽ (ബിലാലുബ്നു റവാഹ) -2012
 • സംതൃപ്ത കുടുംബ (സന്തുഷ്ട കുടുംബം) -2010
 • ലോകാനുഗ്രഹി- പ്രവാദി മുഹമ്മദ് (ലോകാനുഗ്രഹി) -2015

ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തവ[തിരുത്തുക]

 • സുഖേഷ് കുടുംബ് (സന്തുഷ്ട കുടുംബം)

പുരസ്കാരങ്ങൾ[തിരുത്തുക]

 • മാർച്ച് 2018 - കെ കരുണാകരൻ പുരസ്‌കാരം [1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Jamaat to support LDF in 18 seats" (ഭാഷ: English). The Hindu. ശേഖരിച്ചത്: 2009-06-08.CS1 maint: Unrecognized language (link)
 2. http://www.gutenberg.us/articles/sheikh_muhammad_karakunnu
 3. മാതൃഭൂമി റംസാൻ സ്‌പെഷൽ, 2008 സെപ്റ്റംബർ 23
 4. http://www.arabnews.com/islam-perspective/spreading-message-islam-india
 5. http://www.jihkerala.org/page/2013-09-02/15736-021378105464
 6. http://southlive.in/mini_wiki/3139
 7. https://secure.mathrubhumi.com/books/author/796/Shaikh-MOhammad-Karakunnu
 8. http://iphkerala.com/History_Mala.html
 9. http://www.lalithasaram.net/#/
 10. https://play.google.com/store/apps/details?id=com.d4media.lalithasaramaudio&hl=en
 11. https://play.google.com/store/apps/details?id=com.d4media.lalithasaram&hl=en
 12. ഗൾഫ് ന്യൂസ്, 2002 മെയ് 23 Islamic scholar to speak on Prophet's message
 13. ആലുവയിലെ സ്‌നേഹസം‌വാദം
 14. http://www.jihkerala.org/malayalam/page/2013-09-02/15736-021378105464
 15. ദ ഹിന്ദു 2012 ഒക്ടോബർ 26
 16. സൗദി ഗസറ്റ്, 2013 ജനുവരി 19
 17. http://www.bodhanam.net/inner.php?iid=12&cid=120
 18. പുഴ പ്രൊഫൈൽ
 19. http://www.thehindu.com/todays-paper/tp-features/tp-fridayreview/matters-of-matrimony/article4056199.ece

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശൈഖ്_മുഹമ്മദ്_കാരകുന്ന്&oldid=2762633" എന്ന താളിൽനിന്നു ശേഖരിച്ചത്