സംവാദം:ശൈഖ് മുഹമ്മദ് കാരകുന്ന്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയതയുടെ പ്രശ്നം ഈ ലേഖനത്തിൻ ഉണ്ട്. --Jigesh talk 10:57, 16 മേയ് 2009 (UTC)[മറുപടി]

ഒന്നു രണ്ടു മാതൃഭൂമി ലിങ്കുകൾ ഉണ്ട്.

--Vssun 11:00, 16 മേയ് 2009 (UTC)[മറുപടി]

ശൈഖ് മുഹമ്മദ് കാരകുന്ന്[തിരുത്തുക]

ഒഴിവാക്കാൻ പറയുന്ന ഏത് കാരണങ്ങളാണ്‌ ശൈഖ് മുഹമ്മദ് കാര‍കുന്ന് എന്ന താളിനെ പ്രസക്തമാക്കുന്നത് എന്ന് വ്യക്തമാക്കണം. ഒരു ലേഖനം ഒഴിവാക്കുന്നതിലല്ല മറിച്ച് അതെങ്ങനെ നിലനിർത്താം എന്നതാണല്ലോ പ്രധാനം. കേരളത്തിലെ വിവിധമുസ്ലിം സംഘടനാ നേതാക്കളിൽ പ്രമുഖ സ്ഥാനമുണ്ട് അദ്ദേഹത്തിന്‌. കേരളത്തിലെ അറിയപ്പെട്ട ഇസ്ലാമിക പ്രസിദ്ധീകരണാലയമായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടർ മാത്രമല്ല ആ പ്രസാധാലയം ഇറക്കിയിട്ടുള്ള ഇസ്ലാമിക വിജ്ഞാന കോശത്തിൽ മുഖ്യ പങ്കാളികൂടിയായിട്ടുള്ള ആളാണിദ്ദേഹം.മത വേദികളിലും ബഹുമത സം‌വാദ വേദികളിലും മതേതര വേദികളിലും സജീവ സാനിധ്യമാണ്‌ ശൈഖ് മുഹമ്മദ്.

ആറുപതോളം ഗ്രന്ഥങ്ങൾ എഴുതീട്ടുള്ള ശൈഖ് മുഹമ്മദ്, വാണിദാസ് എളായാവൂരുമായി ചേർന്നെഴുതീട്ടുള്ള ഖുർ‌ആനിന്റെ ലളിത സാരം എന്ന കൃതി ഏറെ ചർച്ച ചെയ്യപെട്ട പുസ്തമാണ്‌. --Apibrahimk 12:00, 16 മേയ് 2009 (UTC)[മറുപടി]

ശൈഖ് മുഹമ്മദ് കാരകുന്ന്[തിരുത്തുക]

ഈ ലിങ്കും കാണുക http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=427 --86.96.226.15 12:11, 16 മേയ് 2009 (UTC) ഈ ലിങ്കും കാണണം[മറുപടി]

ശ്രദ്ധേയതാനയം[തിരുത്തുക]

വിക്കിയിൽ പറയുന്ന ശ്രദ്ധേയതാനയം മുഴുവനായും ഈ ഉപയുക്താവ വയിച്ചു നോക്കി. ശൈഖ് മുഹമ്മദ് കാരകുന്ന് എന്ന താളിനെ ശ്രദ്ധേയമല്ലാതാക്കുന്ന കാരണങ്ങൾ ഏതാണന്ന് ഒന്ന് വ്യക്തമക്കുമല്ലോ. ഈ ഉപയുക്താവിന്‌ അത് ശ്രദ്ധേയതാനയം പാലിക്കുന്നുണ്ടെന്ന് മനസ്സിലാവുന്നു. കരണങ്ങൾ:

  • പണ്ഡിതൻ എന്ന വിഭാഗത്തിൽ ഈ താൾ ഉൾപ്പെടുന്നു.
  • ഇസ്ലാം എന്ന വിഷയവുമായി ബന്ധപെട്ട വിക്കിയുടെ തന്നെ പലതാളുകളിലും ശൈഖ് മുഹമ്മദ് കാർകുന്ന് എന്ന പണ്ഡിതന്റെ ഗ്രന്ഥങ്ങൾ അവലംബമയി ചേർത്തുകാണുന്നു.
  • ശൈഖ് മുഹമ്മദ് കാർക്കുന്ന് എന്നും ശൈഖ് മുഹമ്മദ് കാരകുന്ന് എന്നും ഗൂഗ്ലിച്ചപ്പോൾ ഒട്ടുവളരെ ഹിറ്റുകൾ കാണിക്കുന്നുണ്ട്.രണ്ടും ഒരാൾ തന്നെ.
  • ആവശ്യപ്പെട്ട താളുകളിൽ ലിസ്റ്റ്ചെയ്യപ്പെട്ട ഒന്നായി ശൈഖ് മുഹമ്മദ് കാരകുന്ന് നെ ഗൂഗിൾ തിരച്ചിലിൽ കാണാൻ കഴിഞു.

ഒടുവിലായി അറുപത്തിയാറ് ഗ്രന്ഥങ്ങൾ എഴുതുകയും മതസം‌വാദ വേദികളിൽ നിറഞ് നിൽക്കുകയും ചെയ്യുന്നയാൾ,ബൃഹത്തായ ഒരു ഇസ്ലാമിക വിജ്ഞാന കൊശത്തിന്റെ ഡയറക്ടർ എന്നീ ശ്രദ്ധേയമായ കാര്യങ്ങളൊന്നും പോരെ സ്വതന്ത്ര ഓൺലൈൻ വിജ്ഞാന കോശമായ വിക്കിയിലുൾപ്പെടുത്താൻ. പോരങ്കിൽ നമ്മൾ വിക്കിയന്മാരുടെ വിവരമായിരിക്കും മലയാളി അക്ഷര സ്‌നേഹികൾ അളക്കുക.--Apibrahimk 08:35, 23 മേയ് 2009 (UTC)[മറുപടി]

ഈ താളിൽ നൽകിയ കാത്തിരിക്കൂ എന്ന് ഫലകം ഒരു ഉപയോക്താവ് നീക്കിയിരിക്കുന്നു!.ഒരു താളിനെ അനാവശ്യമായി അരുക്കാക്കാനുള്ള(cornering) ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതിൽ തെറ്റില്ല.ശ്രദ്ധേയതയെ കുറിച്ച് ഈ ഉപയോക്താവ് ഉന്നയിച്ച സംശയങ്ങൾക്കു മറുപടിയുമില്ല,afd മാറ്റുന്നുമില്ല.കൂടാതെ 'നീക്കുന്നത് ചോദ്യം ചെയ്ത' ഫലകം നീക്കം ചെയ്യുകയച്ചെയ്തു! ഇതിൽപരം വാണ്ടലിസം മറ്റേതുണ്ട്?. ഈ ലേഖനത്തോളം ശ്രദ്ധേയമല്ലാത്ത നിരവധി താളുകൽ മലയാളം വിക്കിയിലുണ്ട് എന്ന് ഈ പാവങ്ങൾ തിരിച്ചറിയുന്നില്ലേ ?--Apibrahimk 08:56, 8 ജൂൺ 2009 (UTC)[മറുപടി]

പ്രവർത്തിക്കാത്ത അവലംബം[തിരുത്തുക]

അവലംബം 3,4 പ്രവർത്തിക്കുന്നില്ല. --ഉപയോക്താവ്:Akbarali (സംവാദം) 03:19, 4 മാർച്ച് 2016 (UTC)[മറുപടി]

മാതൃഭൂമി അവലംബം ലിങ്ക് തിരുത്തിയിട്ടുണ്ട്. പിന്നെ, എല്ലാ അവലംബങ്ങളും ഓൺലൈൻ തന്നെ വേണമെന്നില്ല. സൗദി ഗസറ്റ് ഏത് തിയ്യതിയാണ് വന്നതെന്ന് പറഞ്ഞിട്ടുണ്ടല്ലോ. --ഇർഷാദ്|irshad (സംവാദം) 13:46, 4 മാർച്ച് 2016 (UTC)[മറുപടി]
ഇതെപ്പറ്റി പറയേണ്ട സ്ഥലം ഇതാണെന്ന് അറിയാതല്ല. എന്നാലും, ഉപയോക്താവ്:Akbarali, ഇർഷാദ്|irshad വിക്കിയിൽ അത്യാവശ്യം വേണ്ട ഈ ലേഖനം Palestine_Liberation_Organization ഇല്ലാത്ത അപൂർവ്വം വിക്കികളിലൊന്നാണ് മലയാളം, ഒന്നു കൈവച്ചുകൂടേ?--Vinayaraj (സംവാദം) 00:32, 4 ഏപ്രിൽ 2016 (UTC)[മറുപടി]
@Vinayaraj:, നന്ദി, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ അന്ന് തുടങ്ങിയിരുന്നു.--Irshadpp (സംവാദം) 09:34, 22 സെപ്റ്റംബർ 2020 (UTC)[മറുപടി]

അവലംബങ്ങളും വിവരങ്ങളും നീക്കിയത്[തിരുത്തുക]

@Ranjithsiji:, ഈ മുൻപ്രാപനത്തിന്റെ കാരണം വ്യക്തമാക്കാമോ?. താഴെ കൊടുത്ത അവലംബങ്ങളും ഖത്തർ ശൈഖ് ഹമദ് ട്രാൻസ്ലേഷൻ അവാർഡിനെ പറ്റിയുള്ള ഭാഗവും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. എന്തായിരുന്നു ആ അവലംബങ്ങളുടെ പ്രശ്നം.

  • Muhammed Rafeeq, T. Development of Islamic movement in Kerala in modern times. Chapter 6: Aligarh Muslim University-Shodhganga. p. 171. Retrieved 21 March 2020.{{cite book}}: CS1 maint: location (link)
  • "Hamad Translation Award". www.hta.qa. Retrieved 22 March 2020.
  • P. Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 153. Retrieved 2 നവംബർ 2019.
  • P. Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 170. Retrieved 2 നവംബർ 2019.

--Irshadpp (സംവാദം) 09:29, 24 സെപ്റ്റംബർ 2020 (UTC)[മറുപടി]

അത് ഒരു തെറ്റുപറ്റിയതാണ് തിരുത്തിയിട്ടുണ്ട്. --രൺജിത്ത് സിജി {Ranjithsiji} 05:27, 25 സെപ്റ്റംബർ 2020 (UTC)[മറുപടി]