പുത്തൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുത്തൂർ മഹാദേവക്ഷേത്രം
പുത്തൂർ ക്ഷേത്രം-പ്രധാന കവാടം
പുത്തൂർ ക്ഷേത്രം-പ്രധാന കവാടം
പുത്തൂർ മഹാദേവക്ഷേത്രം is located in Kerala
പുത്തൂർ മഹാദേവക്ഷേത്രം
പുത്തൂർ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:12°12′25″N 75°13′32″E / 12.20694°N 75.22556°E / 12.20694; 75.22556
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കണ്ണൂർ
പ്രദേശം:കരിവെള്ളൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കരിവെള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് പുത്തൂർ മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്ന ഒരു ക്ഷേത്രം കൂടിയാണിത്.[1] വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം [2] കരിവെള്ളൂർ ദേശത്തിലെ രണ്ടു മഹാശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. രണ്ടാമത്തെ ശിവക്ഷേത്രം കരിവെള്ളൂർ മഹാദേവക്ഷേത്രമാണ്.

പുത്തൂർ മഹാദേവക്ഷേത്രം

ഐതിഹ്യം[തിരുത്തുക]

ഇവിടെ പരശുരാമനാണ് പ്രതിഷ്ഠനടത്തി തേവർക്ക് ആദ്യ നേദ്യം കഴിച്ചത് എന്നാണ് ഐതിഹ്യം. [3]

ക്ഷേത്രരൂപകല്പന[തിരുത്തുക]

കണ്ണൂർ ജില്ലയിലെ പ്രസിദ്ധിയാർജ്ജിച്ച മഹാദേവക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം. ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഒരു ചെറിയ കുന്നിനു മുകളിലാണ്. പരശുരാമ പ്രാതിഷ്ഠിതമെങ്കിലും ഇവിടെ സ്വയംഭൂവാണ് ശിവലിംഗം. കിഴക്കു ദർശൻ നൽകി പുത്തൂരപ്പൻ ഇവിടെ കുടികൊള്ളുന്നു. ക്ഷേത്ര സമുച്ചയത്തിലേക്ക് എത്തിചേരാനായി കിഴക്കും, പടിഞ്ഞാറും വശങ്ങളിൽ നിന്നും പടിക്കെട്ടുകൾ പണിതീർത്തിരിക്കുന്നു. കുന്നിൻ മുകളിലായിട്ടു കൂടി ക്ഷേത്രത്തിൽ വെള്ളത്തിനു ബുദ്ധിമുട്ടൊന്നും വരാത്തവണ്ണം ക്ഷേത്രക്കുളവും, നിത്യപൂജ്ജാദികാര്യങ്ങൾക്കായി ക്ഷേത്രത്തിൽ കിണറു പണിതീർത്തിട്ടുണ്ട്. എത്ര വരൾച്ചക്കാലത്തും ജലസമൃദ്ധിയുള്ളവയാണിവ.

പൂജാവിധികളും, ആഘോഷങ്ങളും[തിരുത്തുക]

പുത്തൂർ ശിവക്ഷേത്രത്തിൽ നിത്യേന മൂന്നു പൂജകളും രണ്ടു ശീവേലികളും പടിത്തരമായി നിശ്ചയിച്ചിട്ടുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
  2. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
  3. നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ : കുഞ്ഞിക്കുട്ടൻ ഇളയത്