പായസം
| പായസം ഖീർ | |
|---|---|
| ഉത്ഭവ വിവരണം | |
| മറ്റ് പേരുകൾ: | ഖീർ, ക്ഷീരം |
| ഉത്ഭവ രാജ്യം: | ഇന്ത്യ |
| പ്രദേശം / സംസ്ഥാനം: | തെക്കെ ഏഷ്യ |
| വിഭവത്തിന്റെ വിവരണം | |
| പ്രധാന ഘടകങ്ങൾ: | അരി, ഗോതമ്പ്, പാൽ, ഏലക്കായ, കുങ്കുമപ്പൂവ്, പിസ്ത, പയർ, കടല, പരിപ്പ്, ചക്ക, എള്ള്, ഓട്സ്. |
| വകഭേദങ്ങൾ : | Gil e firdaus, barley kheer, Kaddu ki Kheer, Paal (milk), payasam |

മധുരമുള്ള ഒരു വിഭവമാണ് പായസം. ഇത് പൊതുവെ ഒരു തെന്നിന്ത്യൻ വിഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഒരു വേവുള്ളതിനെ പായസം എന്നും രണ്ടു വേവുള്ളതിനെ പ്രഥമൻ എന്നും പറയുന്നു. കേരളത്തിൽ വിശേഷ അവസരങ്ങളിൽ പായസം ഉണ്ടാക്കാറുണ്ട്. [1]
ഖീർ (Kheer )(Punjabi : ਖੀਰ Sanskrit: क्षीर/ksheera, Hindi :खीर, Urdu: کھیر/kheer) എന്ന പേരിലും ഇത് അറിയപ്പെടുന്നു. സാധാരണ ഇത് ഉണ്ടാക്കുന്നതിനു അരിയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഇതിന്റെ പല തരങ്ങളിൽ ഗോതമ്പ്, പയർ, കടല, എള്ള്, നിലക്കടല, ഓട്സ്, ചക്ക, മാമ്പഴം, പപ്പായ, പിസ്ത, ആപ്പിൾ തുടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷ്യ വസ്തുക്കൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്ന പതിവുണ്ട്. സദ്യകളിൽ സാധാരണ ഭക്ഷണം കഴിച്ചതിനു ശേഷം അവസാനം ആണ് പായസം വിളമ്പുന്നത്. അമിതമായി മധുരം അടങ്ങിയതിനാൽ പായസം കുറച്ചു ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് അഭികാമ്യം എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ മധുരം കുറച്ചു പായസം തയ്യാറാക്കുന്ന രീതിയും ഇന്ന് സാർവ്വത്രികമാണ്.
അന്നജം കൂടുതലായി അടങ്ങിയ അരി കൊണ്ടുള്ള പായസത്തേക്കാൾ കടല, പയർ, പരിപ്പ്, പിസ്ത, എള്ള് മുതലായ പ്രോട്ടീൻ സമൃദ്ധമായ പരിപ്പ് വർഗ്ഗങ്ങൾ, വിറ്റാമിൻ, ഫൈബർ സമൃദ്ധമായ പഴവർഗ്ഗങ്ങൾ തുടങ്ങിയവ കൊണ്ടുള്ള പായസമാണ് താരതമ്യേനെ ആരോഗ്യത്തിന് ഗുണകരം.
ക്ഷേത്രങ്ങളിൽ പായസങ്ങൾ തയ്യാറാക്കുന്നത് സാധാരണയാണ്. ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ നിവേദ്യമായ അരവണ പായസം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസം, പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതം, ആറ്റുകാൽ പൊങ്കാലയിലെ നിവേദ്യമായ ശർക്കര പായസം തുടങ്ങിയവ കേരളത്തിൽ പ്രസിദ്ധമായ വിവിധ തരം രുചികരമായ പായസങ്ങൾ ആണ്.
ആരോഗ്യം, പോഷകങ്ങൾ
[തിരുത്തുക]പൊതുവേ പായസത്തിൽ പോഷകങ്ങൾ കുറവാണ്. പായസം വല്ലപ്പോഴും മാത്രം ഉപയോഗിക്കേണ്ട ഒരു മധുരമാണ് എന്ന് പറയാം. അമിതമായി പഞ്ചസാരയോ ശർക്കരയോ തുടങ്ങിയ മധുരം ചേർത്ത പായസം ഉപയോഗിച്ചാൽ അത് ആരോഗ്യത്തെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ മിതമായി മാത്രം മധുരം പായസത്തിൽ ചേർക്കുന്നതാണ് അഭികാമ്യം. വെളുത്ത അരി അന്നജ പ്രധാനമായതിനാലും അതിൽ മറ്റു പോഷകങ്ങൾ കുറവായതിനാലും അരി പായസം ധാരാളം ഉപയോഗിക്കുന്നത് ഗുണകരമല്ല. വെളുത്ത അരിയും പഞ്ചസാരയും ചേർത്ത പായസം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ കഴിവതും ഒഴിവാക്കുന്നത് നന്നായിരിക്കും. മധുരം തീർത്തും ഒഴിവാക്കാൻ സാധിക്കാത്തവർ പഞ്ചസാരയ്ക്ക് പകരം ഒരു പരിധിവരെ ആരോഗ്യകരമായ അല്പം സ്റ്റീവിയ അല്ലെങ്കിൽ മധുര തുളസി ഉപയോഗിക്കുന്നത് സാധാരണമാണ്.
പഞ്ചസാര ചേർത്ത പായസത്തേക്കാൾ ശർക്കര പായസമാണ് കൂടുതൽ ഗുണകരം എന്ന് വിദഗ്ദർ പറയുന്നു. വെളുത്ത അരി, ഗോതമ്പ് മുതലായവ കൊണ്ടുള്ള പായസത്തേക്കാൾ കടല, പയർ, പരിപ്പ്, പിസ്ത, ഓട്സ്, എള്ള്, നിലക്കടല, ചക്ക, പപ്പായ, ഓട്സ് മുതലായ പോഷക സമ്പുഷ്ടമായ വസ്തുക്കൾ കൊണ്ടുള്ള പായസമാണ് ആരോഗ്യത്തിന് ഗുണകരം.
തരങ്ങൾ
[തിരുത്തുക]- അരിപ്പായസം
- സേമിയപായസം
- പാലട പ്രഥമൻ
- അട പ്രഥമൻ
- പഴ പ്രഥമൻ
- പാൽ പായസം
- ഗോതമ്പ് പായസം
- ചക്ക പ്രഥമൻ
- ഓട്സ് പായസം
- പരിപ്പ് പായസം
- കടല പായസം
- പയർ പായസം
- എള്ള് പായസം
- പിസ്ത പായസം
ഉത്തരേന്ത്യയിൽ ഇത് ഖീർ എന്നു തന്നെയാണ് പൊതുവെ അറിയപ്പെടുന്നത്. ബാർളി ഉപയോഗിച്ചും ഇവിടങ്ങളിൽ ഖീർ ഉണ്ടാക്കുന്നു. ഇത് കൂടാതെ വെർമിസെല്ലി അഥവാ സേമിയ ഉപയോഗിച്ചും പായസം ഉണ്ടാക്കുന്നു. ഉത്തരേന്ത്യയിൽ ഇത് പ്രധാനമായും അരി, ബാർളി എന്നിവയിൽ നിന്നാണ് ഉണ്ടാക്കുന്നത്.

ഖീർ (Kheer), പായസം എന്നീ പദങ്ങൾ സംസ്കൃതത്തിൽ നിന്നാണ് വന്നിട്ടുള്ളത്. [2]
ചിത്രശാല
[തിരുത്തുക]- പരിപ്പുപായസം
- സേമിയ പായസം
- സേമിയ പായസം
- സേമിയപായസം
- അരിപ്പായസം
- അടപ്രഥമൻ
- പായസത്തിന് തേങ്ങാപ്പാൽ പിഴിയുന്നു
- അടപ്രഥമൻ
- അടപ്രഥമൻ ചേരുവകൾ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പായസം ഉണ്ടാക്കുന്ന രീതികൾ Archived 2012-02-29 at the Wayback Machine
- അരി പായസം ഉണ്ടാക്കുന്ന രീതികൾ Archived 2012-01-04 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ പി.എൻ.ഗണേശ്, മാതൃഭൂമി- നഗരം സപ്ലിമെന്റ് 28 ആഗസ്റ്റ് 2012
- ↑ "Eastern Aromas". As Promised! Kheer. Archived from the original on 2009-03-08. Retrieved 2008-05-30.
