കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാഞ്ഞിലശേരി മഹാദേവക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാഞ്ഞിലശ്ശേരി മഹാദേവക്ഷേത്രം
kanjilassery maha deva temple
kanjilassery maha deva temple
കാഞ്ഞിലശ്ശേരി മഹാദേവക്ഷേത്രം is located in Kerala
കാഞ്ഞിലശ്ശേരി മഹാദേവക്ഷേത്രം
കാഞ്ഞിലശ്ശേരി മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:11°14′51″N 75°47′14″E / 11.24750°N 75.78722°E / 11.24750; 75.78722
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കോഴിക്കോട് ജില്ല
പ്രദേശം:കൊയിലാണ്ടി
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::രുദ്രമൂർത്തി
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി

കേരളത്തിൽ കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കടുത്താണ് കാഞ്ഞിലശ്ശേരി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.ആറടിയോളം പൊക്കമുള്ള ഇവിടുത്തെ ശിവലിംഗ സങ്കൽപം രൗദ്ര ശിവന്റെതാണ് എന്നു വിശ്വസിക്കുന്നു.

കശ്യപ മഹര്ഷി പ്രതിഷ്ടിച്ചതാണ് കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രo എന്നാണു വിശ്വാസം.ശിവന്റെ രുദ്രരൂപമാണ് ഇവിടുത്തെ പ്രതിഷ്ട. യക്ഷയാഗ സമയത്തും അതു കഴിഞ്ഞും ദേഷ്യമടങ്ങാതെ കാണപ്പെട്ട ശിവരൂപമാണ് രുദ്രരൂപം. കാശി, കാഞ്ചീപുരം, കാഞ്ഞരങ്ങാട്, കാഞ്ഞിലശ്ശേരി എന്നീ ക്ഷേത്രങ്ങള് ഒരേ സമയം പ്രതിഷ്ടിച്ചതാണ് എന്നു പറയപ്പെടുന്നു. ആദ്യത്തെ മൂന്നിടത്തും പ്രതിഷ്O കഴിഞ്ഞ് കാഞ്ഞിലശ്ശേരി എത്തിയപ്പോള് മുനിവര്യനു സംശയമായി. പ്രതിഷ്Oസമയം കഴിഞ്ഞുവോ?. ഈ സമയം “കഴിഞ്ഞില്ല” എന്നൊരു അശരീതി ഉണ്ടാവുകയും അതിനാല് “ശരി” എന്നു നിനച്ച് മുനി പ്രതിഷ്O നടത്തുകയും ചെയ്തു. “കഴിഞ്ഞില്ല”, “ശരി” എന്നിവ കൂടിച്ചേര്ന്ന് ഈ സ്ഥലത്തിന് “കഴിഞ്ഞില്ലശ്ശേരി” എന്നും കാലക്രമേണ മഹത്തായ കാഞ്ഞിലശ്ശേരി ആയി മാറിയെന്നും പഴമക്കാര് പറയുന്നു. ഗണപതി, ദേവി, പരദേവത, വിഷ്ണു, അയ്യപ്പന്,എന്നീ ഉപദേവന്മാരുടെ സാമീപ്യo ഇവിടെ കാണപ്പെട്ടിരുന്നു. കാലക്രമേണ അയ്യപ്പനെ ശിവക്ഷേത്രത്തിനു പുറത്ത് വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്വതന്ത്രമായി ക്ഷേത്രമുണ്ടാക്കി പ്രതിഷ്ടിച്ചു. . ഗണപതി, ദേവി എന്നീ ദേവന്മാരെ ശിവസാമീപ്യത്തില് നാലമ്പലത്തിനുള്ളില് കുടിയിരുത്തി. എന്നാല് നടവഴിയില് കാണപ്പെട്ട പരദേവതസാനിദ്ധ്യo ശിവനുള്ള വഴിപാടുകള് നടവഴിയില് വെച്ചു സ്വയo സ്വീകരിച്ചിരുന്നത്തിനാല് ശിവനു വഴിപാടുകല് കിട്ടാതായി. ഇതു തുടര്ന്നപ്പോള് ശിവന് പരദേവതയുടെ “കുന്നി” (ചെവി) പിടിച്ചു ദൂരേക്ക് വലിച്ചെറിഞ്ഞു. വന്നു വീണ സ്ഥലത്ത് പരദേവത സ്ഥാനമുറപ്പിച്ചു. പിന്നീട് അവിടെ പരദേവത സാനിദ്ധ്യം കാണപ്പെടുകയുo അവിടെ “കുന്നിമOo” എന്നറിയപ്പെടുകയുo ചെയ്തു. ശിവക്ഷേത്രത്തിനു 800 മീറ്ററ് കിഴക്ക് തോരായികടവത്ത് പരദേവതാക്ഷേത്രമായി ഇന്നും കുന്നിമOo സ്ഥിതി ചെയ്യുന്നു. വിഷ്ണുവിന്റെ നരസിoഹ രൂപമാണു ശിവക്ഷേത്രത്തില് ദ്യശ്യമായിരുന്നത്. നരസിoഹത്തിനു സ്വന്തമായി ക്ഷേത്രo വേണമെന്നു സ്വര്ണപ്രശ്നത്തില് തെളിഞ്ഞതിനാല്, പുതിയ ക്ഷേത്രത്തിലേക്കു മാറ്റാനായി അന്നത്തെ തന്ത്രി നരസിoഹത്തെ ആവാഹിച്ചു. ശിവക്ഷേത്രത്തിനു പുറത്ത് വടക്ക് ഭാഗത്ത് പ്രതിഷ്ടയും നടത്തി. പക്ഷെ ആവാഹന സമയത്ത് നരസിoഹo അല്ലായിരുന്നു ആവാഹിക്കപ്പെട്ടത് എന്നു അടുത്ത സ്വര്ണപ്രശ്നത്തില് തെളിഞ്ഞു. ശിവക്ഷേത്രത്തില് അദ്യശ്യമായി നിലകൊണ്ടിരുന്ന വിഷ്ണുവിന്റെ ഗോപാലരൂപമായിരിന്നു ആവാഹിക്കപ്പെട്ടതുo പ്രതിഷ്ടിച്ചതുo. നരസിoഹo ശിവക്ഷേത്രത്തില് തന്നെ കുടികൊള്ളുന്നു. നരസിoഹത്തിന് നരച്ചോറ് വഴിപാട് ശിവക്ഷേത്രത്തില് ഇന്നുo പതിവാണ്. ഗോപാലക്യഷ്ണനെ ആവാഹിച്ച് പ്രതിഷ്ടിച്ച സ്ഥലം കാഞ്ഞിലശ്ശേരി ശ്രീക്യഷ്ണക്ഷേത്രമായി ഇന്നും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.

വിശേഷങ്ങളും, പൂജാവിധികളും[തിരുത്തുക]

ഉത്സവങ്ങൾ[തിരുത്തുക]

  • ശിവരാത്രി
  • അഷ്ടമി രോഹിണി
  • വിഷു
  • തിരുവോണം


ശ്രീകൃഷ്ണ ക്ഷേത്രം (കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണക്ഷേത്രം)[തിരുത്തുക]

എല്ലാ മഹാശിവക്ഷേത്രങ്ങളിലും മഹാവിഷ്ണു സാന്നിധ്യം പതിവുള്ളതുപോലെ ഇവിടെയും ശിവക്ഷേത്രത്തിനോട് ചേർന്ന് വിഷ്ണു സാന്നിധ്യം ഉണ്ട്. മഹാക്ഷേത്രരീതിയിൽ തന്നെയാണ് ഇവിടെയും ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്. ചതുര ശ്രീകോവിലും നാലമ്പലവും തിടപ്പള്ളിയും എല്ലാം ഇവിടെ പണിതീർത്തിരിക്കുന്നു

ഉപക്ഷേത്രങ്ങൾ[തിരുത്തുക]

ഗണപതി, ദേവി, പരദേവത, വിഷ്ണു, അയ്യപ്പന്,എന്നീ ഉപദേവന്മാരുടെ സാമീപ്യo ഇവിടെ കാണപ്പെട്ടിരുന്നു. കാലക്രമേണ അയ്യപ്പനെ ശിവക്ഷേത്രത്തിനു പുറത്ത് വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്വതന്ത്രമായി ക്ഷേത്രമുണ്ടാക്കി പ്രതിഷ്ടിച്ചു. . ഗണപതി, ദേവി എന്നീ ദേവന്മാരെ ശിവസാമീപ്യത്തില് നാലമ്പലത്തിനുള്ളില് കുടിയിരുത്തി. എന്നാല് നടവഴിയില് കാണപ്പെട്ട പരദേവതസാനിദ്ധ്യo ശിവനുള്ള വഴിപാടുകള് നടവഴിയില് വെച്ചു സ്വയo സ്വീകരിച്ചിരുന്നത്തിനാല് ശിവനു വഴിപാടുകല് കിട്ടാതായി. ഇതു തുടര്ന്നപ്പോള് ശിവന് പരദേവതയുടെ “കുന്നി” (ചെവി) പിടിച്ചു ദൂരേക്ക് വലിച്ചെറിഞ്ഞു. വന്നു വീണ സ്ഥലത്ത് പരദേവത സ്ഥാനമുറപ്പിച്ചു. പിന്നീട് അവിടെ പരദേവത സാനിദ്ധ്യം കാണപ്പെടുകയുo അവിടെ “കുന്നിമOo” എന്നറിയപ്പെടുകയുo ചെയ്തു. ശിവക്ഷേത്രത്തിനു 800 മീറ്ററ് കിഴക്ക് തോരായികടവത്ത് പരദേവതാക്ഷേത്രമായി ഇന്നും കുന്നിമOo സ്ഥിതി ചെയ്യുന്നു. വിഷ്ണുവിന്റെ നരസിoഹ രൂപമാണു ശിവക്ഷേത്രത്തില് ദ്യശ്യമായിരുന്നത്. നരസിoഹത്തിനു സ്വന്തമായി ക്ഷേത്രo വേണമെന്നു സ്വര്ണപ്രശ്നത്തില് തെളിഞ്ഞതിനാല്, പുതിയ ക്ഷേത്രത്തിലേക്കു മാറ്റാനായി അന്നത്തെ തന്ത്രി നരസിoഹത്തെ ആവാഹിച്ചു. ശിവക്ഷേത്രത്തിനു പുറത്ത് വടക്ക് ഭാഗത്ത് പ്രതിഷ്ടയും നടത്തി. പക്ഷെ ആവാഹന സമയത്ത് നരസിoഹo അല്ലായിരുന്നു ആവാഹിക്കപ്പെട്ടത് എന്നു അടുത്ത സ്വര്ണപ്രശ്നത്തില് തെളിഞ്ഞു. ശിവക്ഷേത്രത്തില് അദ്യശ്യമായി നിലകൊണ്ടിരുന്ന വിഷ്ണുവിന്റെ ഗോപാലരൂപമായിരിന്നു ആവാഹിക്കപ്പെട്ടതുo പ്രതിഷ്ടിച്ചതുo. നരസിoഹo ശിവക്ഷേത്രത്തില് തന്നെ കുടികൊള്ളുന്നു. നരസിoഹത്തിന് നരച്ചോറ് വഴിപാട് ശിവക്ഷേത്രത്തില് ഇന്നുo പതിവാണ്. ഗോപാലക്യഷ്ണനെ ആവാഹിച്ച് പ്രതിഷ്ടിച്ച സ്ഥലം കാഞ്ഞിലശ്ശേരി ശ്രീക്യഷ്ണക്ഷേത്രമായി ഇന്നും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു.

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ ദൂരെയാണ് കാഞ്ഞിലശ്ശേരിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേമഞ്ചേരി പൂക്കാട് നിന്നും ക്ഷെത്രത്തിൽ എത്താൻ ഒരുകിലോമീറ്റർ ദൂരം ഉണ്ട്.


References[തിരുത്തുക]

http://facebook.com/kanjilassery/ http://kanjilassery.blogspot.in/