Jump to content

അരുണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരുണൻ
Aruna
Aruna runs the chariot of Surya
Information
കുട്ടികൾSampati and Jatayu, Vali and Sugriva (As a mother in female form Aruni)[1]. [അവലംബം ആവശ്യമാണ്]
Wat Arun - a Buddhist temple in Thailand derives its name from the god Aruna

സൂര്യന്റെ തേരാളി; ദേവതാത്വം കല്പിക്കപ്പെട്ട ഉഷസ്സ് അരുണൻ എന്ന പേരിൽ പുരാണങ്ങളിൽ അറിയപ്പെടുന്നു. കശ്യപന്റെയും വിനതയുടെയും പുത്രൻ. കശ്യപൻ രണ്ട് അണ്ഡങ്ങൾ വിനതയെ ഏല്പിച്ചു, ഭദ്രമായി സൂക്ഷിച്ചുകൊള്ളണമെന്ന നിർദ്ദേശത്തോടെ. അഞ്ഞൂറു വർഷത്തിനുശേഷം, സപത്നിയായ കദ്രുവിന്റെ ആയിരം മുട്ടകൾ വിരിഞ്ഞ് നാഗശിശുക്കൾ പുറത്തുവന്നു. തന്റെ രണ്ടു മുട്ട വിരിയാഞ്ഞതിൽ ക്ഷമയറ്റ വിനത ഒരെണ്ണം ഉടച്ചു. അങ്ങനെ അപൂർണ ഗർഭത്തിൽനിന്നും ജനിച്ചതിനാൽ അരുണൻ അനൂരുവാണ്. സപത്നിയായ കദ്രുവിന്റെ ദാസിയാകട്ടെ എന്ന് അമ്മയെ അരുണൻ ശപിച്ചു; അടുത്ത അണ്ഡം വളർച്ചയെത്തി അതിൽ നിന്നു വിരിയുന്ന പുത്രൻ (ഗരുഡൻ) ശാപമോചനം നല്കുമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഗരുഡൻ അരുണനെ എടുത്തുകൊണ്ടുപോയി കിഴക്കെ ദിക്കിലിരുത്തി. രാഹുവിന്റെ ശല്യം സഹിക്കവയ്യാതെ ക്രുദ്ധനായ സൂര്യൻ പടിഞ്ഞാറു നിന്നുകൊണ്ട് ലോകത്തെ മുഴുവൻ ദഹിപ്പിക്കാൻ തുടങ്ങിയപ്പോൾ ദേവന്മാരും ഋഷികളും ബ്രഹ്മാവിനോട് ആവലാതിപ്പെട്ടു. ബ്രഹ്മാവിന്റെ നിയോഗപ്രകാരം അരുണൻ സൂര്യന്റെ തേരാളിയായി.

ശ്യേനിയാണ് അരുണന്റെ ഭാര്യ. സമ്പാതി, ജടായു എന്നീ പക്ഷിശ്രേഷ്ഠന്മാർ അവരുടെ സന്താനങ്ങളാണ്. സ്ത്രീരൂപം ധരിച്ച അരുണനിൽ ഇന്ദ്രസൂര്യന്മാർക്ക് ബാലിയും സുഗ്രീവനും ജനിച്ചു എന്ന് ഉത്തരരാമായണത്തിൽ കഥാവിവരണമുണ്ട്. അരുണന്റെ അപേക്ഷപ്രകാരം ഗൌതമപത്നിയായ അഹല്യ ഈ പുത്രന്മാരെ വളർത്തി. വേദങ്ങളിലെ പരാമർശമനുസരിച്ച് ഉഷസ്സിനു ശേഷമാണ് അരുണന്റെ ഉദ്ഭവം. പ്രഭാതകാന്തിക്ക് അരുണാഭ എന്നു പറയുന്നു. രുമ്രൻ, അനൂരു, സൂര്യസൂതൻ, ആശ്മനൻ, കാശ്യപി, ഗരുഡാഗ്രജൻ എന്നീ പേരുകളിലെല്ലാം അരുണൻ അറിയപ്പെടുന്നു.

ഹൈന്ദവേതിഹാസങ്ങളിൽ സൂര്യവംശത്തിൽപ്പെട്ട ഒരു രാജാവിനും ചില ഋഷിമാർക്കും ചില ദൈത്യദാനവന്മാർക്കും അരുണൻ എന്ന പേരുള്ളതായി കാണുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അരുണൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Dalal2010p39 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=അരുണൻ&oldid=3191099" എന്ന താളിൽനിന്ന് ശേഖരിച്ചത്