സമ്പാതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sampati എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമ്പാതി സീതാദേവിയെക്കുറിച്ച് വാനരന്മാക്ക് വിവരിച്ചുകൊടുക്കുന്നു

ഹിന്ദു ഇതിഹാസമായ രാമായണം അനുസരിച്ച് സൂര്യസാരഥിയായ അരുണന്റെ പുത്രനായ കഴുകനാണ് സമ്പാതി (സംസ്കൃതം: सम्पातिः). ശ്യേനിയാണ് സമ്പാതിയുടെ മാതാവ്.

കുട്ടിക്കാലത്ത് സഹോദരനായ ജടായുവുമായി സമ്പാതി മത്സരിച്ചു പറക്കുമായിരുന്നു. അങ്ങനെയുള്ള ഒരു മത്സരത്തിൽ ഉയർന്നു പറന്ന ജടായു സൂര്യകിരണങ്ങളാൽ പൊള്ളിപ്പോകുമായിരുന്നു. സമ്പാതി തന്റെ ചിറകുകൾ വിടർത്തിപ്പിടിച്ച് ജടായുവിനെ സൂര്യാതപത്തിൽനിന്ന് രക്ഷിച്ചു. എന്നാൽ ഈ ശ്രമത്തിൽ സമ്പാതിക്ക് സ്വന്തം ചിറകുകൾ നഷ്ടപ്പെട്ടു. ശേഷിച്ച ജീവിതം സമ്പാതി ചിറകില്ലാതെ ജീവിച്ചു.

രാമായണത്തിൽ[തിരുത്തുക]

സീതയെ അന്വേഷിച്ച് തെക്കോട്ടു പോയ വാനരസംഘത്തിൽ നിന്നും തന്റെ സഹോദരനായ ജടായുവിന്റെ മരണവൃത്താന്തം അറിഞ്ഞ സമ്പാതി അവർക്ക് രാവണൻ തട്ടിക്കൊണ്ടുപോയ സീതയെ നൂറുയോജന ദൂരെയുള്ള ലങ്കയിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും ഇപ്പോഴത്തെ അവസ്ഥയും വിവരിച്ചുകൊടുക്കുന്നു

പിന്നീട് ഹനുമാൻ സമുദ്രം തരണം ചെയ്ത് സീതാദേവിയെ കാണുകയും ശ്രീരാമന്റെ മുദ്രമോതിരം നൽകുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=സമ്പാതി&oldid=2816127" എന്ന താളിൽനിന്ന് ശേഖരിച്ചത്