ഉദിയൻകുളങ്ങര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉദിയൻ‌കുളങ്ങര
Kerala locator map.svg
Red pog.svg
ഉദിയൻ‌കുളങ്ങര
8°23′09″N 77°06′20″E / 8.3858°N 77.1056°E / 8.3858; 77.1056
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
ഭരണസ്ഥാപനങ്ങൾ ചെങ്കൽ പഞ്ചായത്ത്‌ ആസ്ഥാനം
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
695122
+0471
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

തിരുവനന്തപുരം ജില്ലയുടെ തെക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണം ആണ് ‌ഉദിയൻകുളങ്ങര. തിരുവനന്തപുരം നഗര ഹൃദയമായ തമ്പാനൂരിൽ (തിരുവനന്തപുരം സെൻട്രൽ) നിന്നും ഏകദേശം 24 കിലോ മീറ്ററും, തിരുവനന്തപുരം നഗര അതിർത്തിയിൽ നിന്നും ഏകദേശം 15 കിലോമീറ്ററും തെക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലേക്കുള്ള വഴിയിലാണ് ഉദിയൻകുളങ്ങര സ്ഥിതിചെയ്യുന്നത്. ചെങ്കൽ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണു ഈ ചെറു പട്ടണം. കൊല്ലയിൽ പഞ്ചായത്തിന്റെയും, ആറയൂർ പഞ്ചായത്തിന്റെയും കീഴിലും ഉദിയൻകുളങ്ങരയുടെ ഭാഗങ്ങൾ ഉൾപ്പെടുന്നു. നെയ്യാറ്റിൻകര താലുക്കിന് കീഴിൽ വരുന്ന ഉദിയൻകുളങ്ങര, ദേശീയ പാതയിൽ നെയ്യാറ്റിൻകര, പാറശ്ശാല എന്നീ പട്ടണങ്ങളുടെ ഇടയിൽ സ്ഥിതി ചെയ്യുന്നു. നെയ്യാറ്റിൻകര, പാറശ്ശാല എന്നിവയാണ് നിയമ സഭാ മണ്ഡലങ്ങൾ. ഈ പ്രദേശം തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു.

ധനുവച്ചപുരം ആണ് ഇവിടെയുള്ള റെയിൽവേ സ്റ്റേഷൻ. അമരവിള, ധനുവച്ചപുരം, വട്ടവിള, ആറയൂർ എന്നിവയാണ് ഉദിയൻകുളങ്ങരയുടെ പോസ്റ്റ് ഓഫീസുകൾ. BSNL, KSEB എന്നിവയുടെ സബ് സ്റ്റേഷനുകളും ഈ പട്ടണത്തിൽ ഉണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പട്ടണത്തിലും, സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. നെയ്യാറ്റിൻകര താലൂക്കിലെ ഒരു ബാങ്കിങ് ഹബ് ആണ് ഉദിയൻകുളങ്ങര. ദേശസാൽകൃത മേഖലയിലും, സ്വകാര്യ മേഖലയിലും ഉള്ള അനേകം ബാങ്കുകളും, മറ്റു ധനകാര്യ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.

ടെക്സ്ടൈൽ, ആഭരണ, വാഹന ഷോറൂമുകളും, മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റുകളും, നിരവധി എടിഎമ്മുകളും, ജിംനേഷ്യങ്ങളും, PSC കോച്ചിങ് സെന്ററുകളും, ഓഡിറ്റോറിയങ്ങളും, ഹോട്ടലുകളും ഉൾപ്പെടെ ഒരു ആധുനിക പട്ടണത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കും, കേരളത്തിന്റെ മറ്റു പ്രധാന ഭാഗങ്ങളിലേക്കും,  ചെന്നൈ, ബെംഗളൂരു, പുതുച്ചേരി ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലേക്കും ഇത് വഴി ബസ് സർവിസുകൾ ഉണ്ട്. അനേകം ഹൈന്ദവ ക്ഷേത്രങ്ങൾ ഉള്ള ഇവിടെ ക്രിസ്ത്യൻ ചർച്ചകളും ഉണ്ട്. സർക്കാർ സർവീസും, വാണിജ്യ,വ്യവസായ, ഐ ടി, കാർഷിക മേഖലകളിലും ആണ് ഈ മേഖലയിലെ കൂടുതൽ ജനങ്ങളും ജോലി ചെയ്യുന്നത്.

ഭൂപ്രകൃതി[തിരുത്തുക]

കടൽ നിരപ്പിൽ നിന്ന് 26 മീറ്റർ ഉയരത്തിലാണ് ഉദിയൻകുളങ്ങര സ്ഥിതിചെയ്യുന്നത്.

എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ[തിരുത്തുക]

തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കുള്ള പാതയിൽ (ദേശീയപാത 544) 24 കിലോമീറ്ററോളം സഞ്ചരിച്ചാൽ ഉദിയൻകുളങ്ങരയെത്താം. എറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ധനുവച്ചപുരമാണ്‌. ചരിത്രം ഉറങ്ങുന്ന നെയ്യാറ്റിൻകരയിൽ നിന്നും 5 കിലോമീറ്റർ മാത്രമേ ഇവിടേക്കുള്ളൂ. കേരളത്തിന്റെ തെക്കെ അറ്റത്തെ പ്രമുഖ പട്ടണമായ പാറശ്ശാല ഇവിടെ നിന്നും 6 കിലോമീറ്റർ അകലെ ആണ്‌. പടിഞ്ഞാറ് ഏകദേശം 15 കിലോമീറ്റർ അകലെ സമുദ്ര പ്രദേശവും (പൊഴിയൂർ, പൂവാർ), കിഴക്കു ഏകദേശം 15 കിലോമീറ്റർ അകലെ ഹൈറേഞ്ചും ആണ് (വെള്ളറട മേഖല).


"https://ml.wikipedia.org/w/index.php?title=ഉദിയൻകുളങ്ങര&oldid=3349708" എന്ന താളിൽനിന്ന് ശേഖരിച്ചത്