വെയ്പുവള്ളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചുണ്ടൻവള്ളങ്ങൾ യുദ്ധത്തിന് ഉപയോഗിച്ചിരുന്ന കാലത്ത്, ഭക്ഷണം പാകം ചെയ്യുന്ന വെപ്പുകാർ സഞ്ചരിക്കാനായി ഉപയോഗിച്ചിരുന്ന വള്ളമാണിത്. അതുകൊണ്ടാണ് ഈ വള്ളത്തെ വെപ്പുവള്ളം എന്ന പേര് കിട്ടിയത്. പരുന്ത് വാലൻ എന്ന് കൂടി ഈ വള്ളത്തിന് പേരുണ്ട്. ഇതിന്റെ പിന്നറ്റം ഏകദേശം ചുണ്ടൻ വള്ളത്തിന്റെ പോലെയാണ്. ആലങ്കാരപ്പണികളും കുറവയിരിക്കും. നാല്പതോളം ആളികൾക്ക് കയറാവുന്ന ഈ വള്ളത്തിന്റെ നീളം 15 മീറ്റർ മുതൽ 20 മീറ്റർ വരെയാണ്. തുഴക്കാർ കുറവാണെങ്കിലും ചുണ്ടൻ വള്ളത്തോളം വേഗത ഈ വള്ളങ്ങൾക്കുണ്ട്.