റോഷൻ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


റോഷൻ സിങ്

ഒരു ഇന്ത്യൻ വിപ്ലവകാരിയാണ് റോഷൻ സിംഗ് (1892 ജനുവരി 22, ഷാജഹാൻപൂർ ജില്ല - 1927 ഡിസംബർ 19, അലഹബാദ്). 1921-22-ലെ നിസ്സഹകരണ പ്രസ്ഥാനകാലത്ത് ബറേലി വെടിവപ്പുകേസുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1924-ൽ ബറേലി സെൻട്രൽ ജയിലിൽ നിന്നു മോചിതനായപ്പോൾ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനിൽ ചേർന്നു പ്രവർത്തനം തുടങ്ങി. കകൊരി ഗൂഢാലോചനക്കേസിൽ പങ്കെടുത്തുവെന്ന് ആരോപിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടം ഇദ്ദേഹത്തെ വധശിക്ഷയ്ക്കു വിധേയനാക്കി.

ജനനം[തിരുത്തുക]

1892 ജനുവരി 22-ന് ഉത്തർ‌പ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലുള്ള ഫത്തേഹ്ഗഞ്ചിനു സമീപം നബാഡ ഗ്രാമത്തിലാണ് റോഷൻ സിംഗിന്റെ ജനനം. ഠാക്കൂർ ജംഗി സിംഗിന്റെയും കൗസല്യാദേവിയുടെയും പുത്രനാണ്. ഇവരുടെ അഞ്ചു മക്കളിൽ ഏറ്റവും മുതിർന്ന കുട്ടിയായിരുന്നു റോഷൻ സിംഗ്. ഈ കുടുംബത്തിന് ആര്യസമാജവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു.

പ്രവർത്തനങ്ങൾ[തിരുത്തുക]

ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്ന റോഷൻ സിംഗ് ഉത്തർ പ്രദേശിലെ ഷാജഹാൻപൂർ, ബറേലി എന്നീ ജില്ലകളിൽ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. തുടർന്ന് ബറേലി വെടിവപ്പു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ബറേലി സെൻട്രൽ ജയിലിൽ രണ്ടു വർഷത്തെ കഠിന തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു.

1922-ൽ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ റോഷൻ സിംഗ്, രാജേന്ദ്രനാഥ് ലാഹിരി, രാംദുലാരേ ത്രിവേദി, സുരേഷ് ചന്ദ്ര അഠാചാര്യ എന്നിവർ ആര്യസമാജത്തിൽ ചേർന്നു. അക്കാലത്ത് രാം പ്രസാദ് ബിസ്മിലിന്റെ നേതൃത്വത്തിൽ ശക്തമായ വിപ്ലവപ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. കൊള്ളയിലൂടെയും കവർച്ചയിലൂടെയുമാണ് വിപ്ലവപ്രവർത്തനങ്ങൾക്കു പണം സ്വരൂപിച്ചിരുന്നത്. ഒരിക്കൽ ഒരു മോഷണ ശ്രമത്തിനിടെ റോഷൻ സിംഗിന്റെ തോക്കിലെ വെടിയേറ്റ് മോഹൻലാൽ പഹൽവാൻ എന്നൊരാൾ മരണമടഞ്ഞു. ഈ സംഭവമാണ് റോഷൻ സിംഗിന്റെ വധശിക്ഷയിലേക്കു നയിച്ചതെന്നു പറയാം.

കകൊരി ട്രെയിൻ കൊള്ള[തിരുത്തുക]

കകൊരി ട്രെയിൻ കൊള്ളയിൽ പങ്കെടുക്കാതിരുന്ന റോഷൻ സിംഗിനെ ബ്രിട്ടീഷുകാർ അതേ കുറ്റമാരോപിച്ച് വധശിക്ഷയ്ക്കു വിധേയനാക്കി.

അവലംബം[തിരുത്തുക]

  • Sharma Vidyarnav Yug Ke Devta: Bismil Aur Ashfaq 2004 Delhi Praveen Prakashan ISBN 81-7783-078-3.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോഷൻ_സിംഗ്&oldid=3091109" എന്ന താളിൽനിന്ന് ശേഖരിച്ചത്