പി. പത്മരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പത്മരാജൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്മരാജൻ

കഥയുടെ ഗന്ധർവ്വൻ
ജനനം പി. പത്മരാജൻ പിള്ള
മേയ് 23, 1945
മുതുകുളം, ആലപ്പുഴ, കേരളം, ഇൻഡ്യ
മരണം 24 ജനുവരി 1991
കോഴിക്കോട്, കേരളം, ഇൻഡ്യ
മറ്റ് പേരുകൾ പപ്പേട്ടൻ
ഉദ്യോഗം സംവിധായകൻ, എഴുത്തുകാരൻ
സജീവം 1975-1991
പ്രചോദിപ്പിച്ചത് മലയാള മധ്യവർത്തി സിനിമ
ജീവിത പങ്കാളി രാധാലക്ഷ്മി പത്മരാജൻ
മക്കൾ അനന്തപത്മനാഭൻ, മാധവിക്കുട്ടി
മാതാപിതാക്കൾ തുണ്ടത്തിൽ അനന്തപത്മനാഭ പിള്ള, ഞവരക്കൽ ദേവകിയമ്മ

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945ജനുവരി 24, 1991).[1] ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), തൂവാനത്തുമ്പികൾ (1987), മൂന്നാം പക്കം (1988) അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു. 1991-ൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവ്വൻ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ജനനം, മാതാപിതാക്കൾ

1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു.

[തിരുത്തുക] വിദ്യാഭ്യാസം, ജോലി

മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദമെടുത്തു (1963). ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി. 1965 ൽ തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു. 1986 വരെ ആകാശവാണിയിലെ ഉദ്യോഗം തുടർന്നു. സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന് ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്തുള്ള പൂജപ്പുരയിൽ സ്ഥിരതാമസമാക്കി.

[തിരുത്തുക] കുടുംബം

ഭാര്യ : രാധാലക്ഷ്മി പത്മരാജൻ
മക്കൾ : അനന്തപത്മനാഭൻ, മാധവിക്കുട്ടി

[തിരുത്തുക] മരണം

മരണം : 1991 ജനുവരി 23

[തിരുത്തുക] അറംപറ്റിയ ദുഃശ്ശകുനങ്ങൾ

1990കളുടെ അവസാനകാലത്ത് ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുമ്പോൾ ഒരുപാട് ദുഃശ്ശകുനങ്ങൾ കണ്ടതായി പത്മരാജന്റെ പത്നി രാധാലക്ഷ്മി ഓർമ്മിക്കുന്നു. ഹിന്ദു വിശ്വാസപ്രകാരം ദേവലോകത്തെ ഗായകരാണ് ഗന്ധർവ്വൻമാർ , അവിടുത്തെ ശിക്ഷാവിധിയുടെ ഭാഗമായി അവർക്ക് ഭൂമിയിൽ ജനിക്കേണ്ടിവരുന്നു. ആ സമയത്ത് ഒരു കന്യകയെ പ്രാപിക്കാൻ അവന് അവസരം കൊടുക്കുന്നു. ഈ കഥയാണ് പത്മരാജൻ ഞാൻ ഗന്ധർവ്വനിൽ പറഞ്ഞത്. ഇതിന്റെ കഥാതന്തു കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്രെ. ഒരുപാടു തവണ മാറ്റിവെച്ചെങ്കിലും അവസാനം പത്മരാജൻ ഈ സിനിമ ചെയ്യാൻ തയ്യാറാവുകയായിരുന്നു. ഒരു പാട് ദുഃശ്ശകുനങ്ങൾ ഈ സമയത്തുണ്ടായതായി രാധാലക്ഷ്മി പത്മരാജനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ ഓർമ്മിക്കുന്നു. ഇതിലെ നായകനെ തീരുമാനിക്കാനായി പത്മരാജനു് മുംബൈക്കു പോകേണ്ട വിമാനം ഒരു പക്ഷി വന്നിടിച്ചതുമൂലം യാത്ര ഉപേക്ഷിച്ചു. ചിത്രീകരണ സമയത്ത് നായികാ നായകൻമാർക്കും കുറെ അപകടങ്ങൾ പറ്റി. പത്മരാജനും കൊളസ്ട്രോൾ സംബന്ധമായ അസുഖവും പിടിപെട്ടു. ഇത്തരം ചില കാര്യങ്ങൾ പത്മരാജന്റെ ഭാര്യ , രാധാലക്ഷ്മി അദ്ദേഹത്തിനെക്കുറിച്ചെഴുതിയ പത്മരാജൻ എന്റെ ഗന്ധർവ്വൻ , ഓർമ്മകളിൽ തൂവാനമായി പത്മരാജൻ എന്ന പുസ്തകങ്ങളിൽ ഓർമ്മിക്കുന്നുണ്ട്. [2] [3]

[തിരുത്തുക] കൃതികൾ

ചെറുകഥ/ കഥാ സമാഹാരം/ നോവലെറ്റുകൾ/ നോവലുകൾ/ തിരക്കഥകൾ(പുസ്തകം)

[തിരുത്തുക] ചെറുകഥ/ കഥാ സമാഹാരം

  1. പ്രഹേളിക
  2. അപരൻ
  3. പുകക്കണ്ണട
  4. മറ്റുള്ളവരുടെ വേനൽ
  5. കൈവരിയുടെ തെക്കേയറ്റം
  6. സിഫിലിസ്സിന്റെ നടക്കാവ്
  7. കഴിഞ്ഞ വസന്തകാലത്തിൽ
  8. പത്മരാജന്റെ കഥകൾ

[തിരുത്തുക] നോവലെറ്റുകൾ

  1. ഒന്ന്, രണ്ട്, മൂന്ന്(3 നോവെലെറ്റുകളുടെ സമാഹാരം)
  2. പെരുവഴിയമ്പലം
  3. തകര
  4. രതിനിർവ്വേദം
  5. ജലജ്വാല
  6. നന്മകളുടെ സൂര്യൻ
  7. വിക്രമകാളീശ്വരം

[തിരുത്തുക] നോവലുകൾ

  1. നക്ഷത്രങ്ങളെ കാവൽ (കേരളസാഹിത്യ അക്കാദമി പുരസ്കാരം)
  2. വാടകക്കൊരു ഹൃദയം
  3. ഉദ്ദകപ്പോള
  4. ഇതാ ഇവിടെവരെ
  5. ശവവാഹനങ്ങളും തേടി
  6. മഞ്ഞുകാലംനോറ്റ കുതിര
  7. പ്രതിമയും രാജകുമാരിയും
  8. കള്ളൻ പവിത്രൻ
  9. ഋതുഭേദങ്ങളുടെ പാരിതോഷികം

[തിരുത്തുക] തിരക്കഥകൾ (പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചവ)

  1. പത്മരാജന്റെ തിരക്കഥകൾ
  2. പെരുവഴിയമ്പലം
  3. ഇതാ ഇവിടെ വരെ

[തിരുത്തുക] ചലച്ചിത്രലോകത്തിൽ

പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാകൃത്തായി, സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.

[തിരുത്തുക] പുരസ്കാരങ്ങൾ

[തിരുത്തുക] ചലച്ചിത്ര പുരസ്കാരങ്ങൾ

  • 1975
  • 1977
  • 1978
    • മികച്ച തിരക്കഥ - സംസ്ഥാന അവാർഡ് : രാപ്പാടികളുടെ കഥ, രതിനിർവ്വേദം
    • മികച്ച തിരക്കഥ - ഫിലിം ഫാൻസ് : രാപ്പാടികളുടെ കഥ, രതിനിർവ്വേദം
  • 1978
    • മികച്ച രണ്ടാമത്തെ സിനിമ, മികച്ച തിരക്കഥ & സംവിധായകൻ - പെരുവഴിയമ്പലം
    • മികച്ച തിരക്കഥ, മികച്ച മേഖലാ ഫിലിം ​- നാഷ്‌ണൽ അവാര്ഡ്‌ - പെരുവഴിയമ്പലം
  • 1979
    • മികച്ച തിരക്കഥ - ഫിലിം ഫാൻസ് - തകര
  • 1982
    • മികച്ച ചിത്രം, മികച്ച തിരക്കഥ - അന്തർദ്ദേശീയം (കോലാംലമ്പൂർ) ഒരിടത്തൊരു ഫയൽവാൻ
    • മികച്ച ചിത്രം - ഗൾഫ് അവാർഡ്, ഫിലിം ക്രിട്ടിക്സ് - നവംബറിന്റെ നഷ്‌ടം
  • 1984
    • മികച്ച ചിത്രം - സംസ്ഥാന അവാർഡ് - കൂടെവിടെ
    • മികച്ച തിരക്കഥ - ഫിലം ക്രിട്ടിക്സ് - കൂടെവിടെ
    • മികച്ച സംവിധായകൻ പൗർണമി അവാർഡ് - കൂടെവിടെ
  • 1985
    • മികച്ച തിരക്കഥ - സംസ്ഥാന അവാർഡ്, ഫിലിം ക്രിറ്റിക്സ് - കാണാമറയത്ത്‌
  • 1986
    • മികച്ച തിരക്കഥ - ഫിലിം ക്രിട്ടിക്സ് - നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ
    • മികച്ച കഥ - ഫിലിം ചേമ്പർ - തൂവാനതുമ്പികൾ
    • മികച്ച തിരക്കഥ - ഫിലിം ക്രിട്ടിക്സ് - നൊമ്പരത്തിപൂവ്‌
  • 1989
    • മികച്ച തിരക്കഥ - സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ് - അപരൻ, മൂന്നാം പക്കം
    • മികച്ച സംവിധായകൻ - ഫിലം ​ഫെയർ - അപരൻ
  • 1990
    • മികച്ച തിരക്കഥ- സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ്, ഫിലിം ചേംബർ- ഇന്നലെ
  • 1991

[തിരുത്തുക] സാഹിത്യ പുരസ്കാരങ്ങൾ

1972: നോവൽ - നക്ഷത്രങ്ങളേ കാവൽ - കേരള സാഹിത്യ അക്കാദമി പുരസ്കാരം.

[തിരുത്തുക] ഭരതനുമായുള്ള ബന്ധം

ഭരതന്റേയും കെ.ജി.ജോർജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും, വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു. ഭരതനുമായി ചേർന്ന് പത്മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമ എന്ന് അറിയപ്പെടുന്നു. ലൈംഗികതയെ അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള ഒരു കഴിവ് ഇരുവർക്കുമുണ്ടായിരുന്നു.

[തിരുത്തുക] ചലച്ചിത്രങ്ങൾ

No. വർഷം സിനിമ അഭിനയിച്ചവർ രചന പ്രത്യേക
1 1979 പെരുവഴിയമ്പലം അശോകൻ , ഭരത് ഗോപി Yes check.svg ആദ്യ ചലച്ചിത്രം
2 1981 ഒരിടത്തൊരു ഫയൽവാൻ ജയന്തി, റാഷിദ്, നെടുമുടി വേണു Yes check.svg മികച്ച തിരക്കഥയ്ക്കു കോലാലംപുർ ഫിലിം ഫെസ്റിവലിൽ അവാർഡ് ലഭിച്ചു.
3 1981 കള്ളൻ പവിത്രൻ നെടുമുടി വേണു, അടൂർ ഭാസി, ഭരത് ഗോപി Yes check.svg അദ്ദേഹത്തിന്റെ തന്നെ ചെറുകഥയെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം.
4 1982 നവംബറിന്റെ നഷ്ടം പ്രതാപ് കെ. പോത്തൻ, മാധവി Yes check.svg
5 1983 കൂടെവിടെ റഹ്‌മാൻ, സുഹാസിനി, മമ്മൂട്ടി Yes check.svg വാസന്തിയുടെ മൂൺഗിൽ പൂക്കൾ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.
6 1984 പറന്ന് പറന്ന് പറന്ന് റഹ്‌മാൻ, രോഹിണി, നെടുമുടി വേണു Yes check.svg
7 1985 തിങ്കളാഴ്ച നല്ല ദിവസം മമ്മൂട്ടി, കവിയൂർ പൊന്നമ്മ, ശ്രീവിദ്യ Yes check.svg
8 1986 നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ മോഹൻലാൽ, ശാരി, തിലകൻ Yes check.svg കെ.കെ. സുധാകരന്റെ നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം എന്നാ നോവലിനെ അടിസ്ഥാനമാക്കി അടുത്ത ചിത്രം.
9 1986 കരിയിലക്കാറ്റു പോലെ മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ Yes check.svg ശിശിരത്തിൽ ഒരു പ്രഭാതം എന്ന സുധാകർമംഗളോദയത്തിന്റെ റേഡിയോ നാടകത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.
10 1986 അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ മമ്മൂട്ടി, അശോകൻ , നെടുമുടി വേണു Yes check.svg അദ്ദേഹത്തിന്റെ തന്നെ ചെറുകഥയെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം.
11 1986 ദേശാടനക്കിളി കരയാറില്ല കാർത്തിക, ശാരി, മോഹൻലാൽ Yes check.svg
12 1986 നൊമ്പരത്തിപ്പൂവ് മാധവി, ബേബി സോണിയ, മമ്മൂട്ടി Yes check.svg
13 1987 തൂവാനത്തുമ്പികൾ മോഹൻലാൽ, സുമലത, പാർ‌വ്വതി,
അശോകൻ
Yes check.svg അദ്ദേഹത്തിന്റെ ഉദകപ്പോള എന്നാ നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.
14 1988 അപരൻ ജയറാം, ശോഭന Yes check.svg അദ്ദേഹത്തിന്റെ തന്നെ അപരൻ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.
15 1988 മൂന്നാം പക്കം തിലകൻ,
ജയറാം, കീർത്തി,
അശോകൻ , റഹ്‌മാൻ
Yes check.svg
16 1989 സീസൺ മോഹൻലാൽ, ഗാവിൻ പക്കാർഡ്,
മണിയൻപിള്ള രാജു, അശോകൻ
Yes check.svg
17 1990 ഇന്നലെ ശോഭന, ജയറാം,
സുരേഷ് ഗോപി ശ്രീവിദ്യ
Yes check.svg വാസന്തിയുടെ പുനർജനനം എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.
18 1991 ഞാൻ ഗന്ധർവ്വൻ നിതീഷ് ഭരദ്വാജ്, സുപർണ്ണ,
എം.ജി. സോമൻ, കെ.ബി. ഗണേഷ് കുമാർ
Yes check.svg അദ്ദേഹത്തിന്റെ തന്നെ പ്രതിമയും രാജകുമാരിയും എന്ന കഥയെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. അവസാന ചലച്ചിത്രം.

[തിരുത്തുക] മറ്റുള്ളവർ സംവിധാനം ചെയ്ത പത്മരാജൻ ചിത്രങ്ങൾ

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. ഇന്റർനാഷണൽ മുവീ ഡാറ്റാബേസ് പത്മരാജൻ
  2. പത്മരാജൻ എന്റെ ഗന്ധർവൻ രാധാലക്ഷ്മി പത്മരാജൻ.
  3. ഓർമ്മകളിൽ തൂവാനമായി പത്മരാജൻ രാധാലക്ഷ്മി പത്മരാജൻ.
"http://ml.wikipedia.org/w/index.php?title=പി._പത്മരാജൻ&oldid=1315343" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ