മുതുകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുതുകുളം
Map of India showing location of Kerala
Location of മുതുകുളം
മുതുകുളം
Location of മുതുകുളം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ
ഏറ്റവും അടുത്ത നഗരം കായംകുളം
ജനസംഖ്യ 21,181 (2001)
സമയമേഖല IST (UTC+5:30)

സ്ഥാനം: 9°13′0″N 76°27′30″E / 9.21667°N 76.45833°E / 9.21667; 76.45833 ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലുള്ള ഒരു ഗ്രാമമാണ് മുതുകുളം. കിഴക്ക് പത്തിയൂരും പടിഞ്ഞാറ് കായംകുളം കായലും ആറാട്ടുപുഴയും തെക്ക് കണ്ടല്ലൂരും,വടക്ക് ചിങ്ങോലിയും ആണ് അതിരുകൾ.[1]

ഉള്ളടക്കം

സ്ഥിതിവിവരക്കണക്കുകൾ [തിരുത്തുക]

2001 പ്രകാരം ഇന്ത്യൻ കാനേഷുമാരി പ്രകാരം, 21,181 ആണ് മുതുകുളത്തെ ജനസംഖ്യ. ഇതിൽ 9,762 പുരുഷന്മാരും 11,419 സ്ത്രീകളും ഉൾപ്പെടുന്നു.[1]

കന്യാകുമാരി-ശ്രീനഗർ ദേശീയപാത 544-ന്റെ അരികത്താണ് മുതുകുളം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ഭാഗം കായലാണ്. കായലിനപ്പുറത്ത് ആറാട്ടുപുഴ ഗ്രാമത്തിന്റെ ഭാഗമായ ഒരു തുരുത്താണ് മുതുകുളത്തേയും അറബിക്കടലിനേയും തമ്മിൽ വേർത്തിരിക്കുന്നത്. കായംകുളവും ഹരിപ്പാടുമാണ് അടുത്തുള്ള നഗരങ്ങൾ.

കായംകുളം താപവൈദ്യുതി നിലയം മുതുകുളത്താണ് സ്ഥിതി ചെയ്യുന്നത്. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കെ.വി. സംസ്കൃത വിദ്യാലയം എന്നിവയാണ് ഇവിടുത്തെ പ്രധാന വിദ്യാലയങ്ങൾ. കുന്തി ദേവി പ്രതിഷ്ഠിച്ചതെന്ന് പറയപ്പെടുന്ന പാണ്ഡവർകാവ് ദേവിക്ഷേത്രംഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ശാന്തദുർഗ്ഗ (ദേവി)യാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.ശ്രീ ഭദ്രകാളി പ്രതിഷ്ഠ നിലകൊള്ളുന്ന ഈരയിൽ ദേവിക്ഷേത്രവും മുതുകുളത്തിന്റെ പ്രത്യേകതയാണ്.

പ്രശസ്തർ [തിരുത്തുക]

പ്രശസ്ത സിനിമാ അഭിനേതാവ് മുതുകുളം രാഘവൻ പിള്ളയും,അശോകനും, സിനിമാ സംവിധായകൻ പത്മരാജനും, പ്രശസ്ത ചിത്രകാരൻ സുരേഷ് മുതുകുളവും മുതുകുളത്തുകാരാണ്. കോൺഗ്രസ്സ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ അമ്പഴവെലിൽ വേലായുധൻ പിള്ള, നാടകനടൻ അക്ബർ ശങ്കരപ്പിള്ള, രാഷ്ട്രീയ നേതാക്കളായ മുരളി, ബാബുപ്രസാദ് എന്നിവർ, കവയിത്രി പാർവ്വതി അമ്മ എന്നിങ്ങനെ പല പ്രശസ്തരും മുതുകുളത്തുകാരായുണ്ട്.

ഇന്ന് ജീവിച്ചിരിക്കുന്ന സംസ്കൃത പണ്ഡിതന്മാരിൽ ആഗ്രഗണ്യനായ പ്രശസ്ത സംസ്കൃതപണ്ഡിതനായ മുതുകുളം ശ്രീധറിന്റെയും ജന്മനാടാണ് ഈ ഗ്രാമം .

പ്രധാന ആകർഷണങ്ങൾ [തിരുത്തുക]

  • പാണ്ഡവർകാവ് ദേവീക്ഷേത്രം
  • ഈരയിൽ ദേവീക്ഷേത്രം
  • കരുണാമുറ്റം ശിവക്ഷേത്രം
  • കൊല്ലകൽ ദേവീക്ഷേത്രം
  • കുരുംബകര ദേവീക്ഷേത്രം
  • മായിക്കൽ ദേവീക്ഷേത്രം
  • ഇലങ്കം ദേവീക്ഷേത്രം
  • കനകക്കുന്ന് കായൽ
  • വെട്ടത്തുകടവ്


അവലംബം [തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മുതുകുളം&oldid=1750274" എന്ന താളിൽനിന്നു ശേഖരിച്ചത്