ജപ്പാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആപ്തവാക്യം: | |
| ദേശീയ ഗാനം: കി മീ ഗയോ... | |
![]() |
|
| തലസ്ഥാനം | ടോക്കിയോ |
| രാഷ്ട്രഭാഷ | ജാപ്പനീസ് |
| ഗവണ്‍മന്റ്
ചക്രവര്‍ത്തി
പ്രധാനമന്ത്രി |
ഭരണാഘടനാനുസൃത രാജ വാഴ്ച അക്കിഹിതോ യാസുവോ ഫുക്കുദ |
| രൂപീകരണം | ജനുവരി 3, 1868 |
| വിസ്തീര്‍ണ്ണം |
3,77,835ചതുരശ്ര കിലോമീറ്റര്‍ |
| ജനസംഖ്യ • ജനസാന്ദ്രത |
127,417,244 (2005) 337/ച.കി.മീ |
| നാണയം | യെന്‍ (JPY) |
| ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
| പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
| സമയ മേഖല | UTC +9 |
| ഇന്റര്‍നെറ്റ് സൂചിക | .jp |
| ടെലിഫോണ്‍ കോഡ് | +81 |
കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ജപ്പാന്‍ .(日本 നിഫോണ്‍ അഥവാ നിപ്പോണ്‍? , ഔദ്യോഗികമായി日本国 Nippon-koku ജാപ്പനീസ് ഭാഷയില്‍ ജപ്പാന്‍ എന്ന പേര് എഴുതുന്ന അക്ഷരങ്ങള്‍ക്ക് "സൂര്യന്‍-ഉത്ഭവം" എന്നും അര്‍ത്ഥം ഉള്ളതിനാല്‍, ഉദയ സൂര്യന്റെ നാട് എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
മൂവായിരത്തിലേറെ ദ്വീപുകള്‍ [1]ചേരുന്ന ഈ രാജ്യം ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ്. പസഫിക് മഹാസമുദ്രം, ജപ്പാന്‍ കടല്‍, ഫിലിപ്പൈന്‍ കടല്‍, കിഴക്കന്‍ ചൈനാ കടല്‍, ഒക്കോസ്ക് കടല്‍ എന്നിവയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂപ്രദേശമാണിത്. ഉത്തര കൊറിയ, ദക്ഷിണ കൊറിയ, റഷ്യ, ചൈന, തായ്‌വാന്‍ എന്നീ രാജ്യങ്ങളുമായി സമുദ്രാതിര്‍ത്തി പങ്കുവയ്ക്കുന്നു. ടോക്കിയോ ആണ് ജപ്പാന്റെ തലസ്ഥാനം.നാലു വലിയ ദ്വീപുകളായ ഹോന്‍ഷു, ഹൊക്കൈഡൊ, ക്യുഷു, ഷികോകു എന്നിവ ഭൂവിസ്ത്രതിയുടെ 97% ഉള്‍ക്കൊള്ളുന്നു. മിക്ക ദ്വീപുകളും മലകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു, നിറയെ അഗ്നിപര്‍വതങ്ങളും ഉണ്ട്. ഉദാഹരണത്തിന് ഏറ്റവും ഉയരമേറിയ പര്‍വതം ആയ മൗണ്ട് ഫ്യുജി. ഏകദേശം 12.8 കോടിയാണ് ജനസംഖ്യ. ടോക്കിയോ ഉള്‍പ്പെടുന്ന ഗ്രേറ്റര്‍ ടോക്കിയൊ ഏരിയ ലോകത്തിലെ ഏറ്റവും വലിയ നഗരപ്രദേശമാണ്. 3 കോടിയിലധികം ജനങ്ങള്‍ ഇവിടെ വസിക്കുന്നു.
ഉത്തര പ്രാചീനശിലായുഗം മുതല്‍ തന്നെ ജപ്പാനില്‍ ജനവാസമുണ്ടായിരുന്നതായി ചരിത്രപഠനങ്ങള്‍ സൂചിപ്പിക്കുന്നു. AD ഒന്നാം നൂറ്റാണ്ടിലെ ചൈനീസ് പുസ്തകങ്ങളില്‍ ജപ്പാനെപ്പറ്റി പരാമര്‍ശങ്ങള്‍ ഉണ്ട്. 1947ല്‍ പുതിയ ഭരണഘടന അംഗീകരിച്ച ജപ്പാന്‍ അതിനു ശേഷം ഭരണാഘടനാനുസൃത രാജ വാഴ്ചയാണ് പിന്തുടരുന്നത്.
ജപ്പാന്‍ ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവല്‍കൃത രാഷ്ട്രങ്ങളിലൊന്നാണ്. ഇലക്ട്രോണിക്സ്, ഓട്ടൊമൊബൈല്‍ രംഗങ്ങളില്‍ ലോകത്തെല്ലായിടത്തും ജപ്പാന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
[തിരുത്തുക] പേരിനു പിന്നില്‍
ജിഹ്‌പെന്‍ അഥവാ ചിപ്പോങ് (ഉദയസൂര്യന്റെ നാട് എന്നാണര്‍ത്ഥം) എന്ന ചൈനീസ് വാക്കില്‍ നിന്നാണ് ജപ്പാന്‍ എന്ന പേരുണ്ടായതെന്ന് വിശ്വസിക്കുന്നു. ജപ്പാന്‍ കാര്‍ നിഫോണ്‍ എന്നോ നിപ്പോണ്‍ എന്നോ ആണ് ഉച്ചരിക്കന്നതെങ്കിലും ജപ്പാന്‍ എന്നാണ് ലോകം അറിയുന്നത്. മഹത്തായ എന്നര്‍ത്ഥമുള്ള ദയ് എന്ന വിശേഷണവും ചേര്‍ത്ത് ദയ് നിപ്പോണ്‍ എന്നും വിളിക്കും. ശാന്തസമുദ്രത്തിന്റെ ബിലാത്തി (ബ്രിട്ടന്‍) എന്നും അപരനാമമുണ്ട്.
[തിരുത്തുക] ചരിത്രം
[തിരുത്തുക] അവലംബം
- ↑ Nihon Rettō. Daijirin / Yahoo Japan dictionary. ശേഖരിച്ചത് 2007-05-07.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.
