ഗുജറാത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗുജറാത്ത് | |
| അപരനാമം: - | |
| തലസ്ഥാനം | ഗാന്ധിനഗര്‍ |
| രാജ്യം | ഇന്ത്യ |
| ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി |
നവല്‍ കിഷോര്‍ ശര്‍മ്മ നരേന്ദ്ര മോഡി |
| വിസ്തീര്‍ണ്ണം | 196024ച.കി.മീ |
| ജനസംഖ്യ | 50596992 |
| ജനസാന്ദ്രത | 258/ച.കി.മീ |
| സമയമേഖല | UTC +5:30 |
| ഔദ്യോഗിക ഭാഷ | ഗുജറാത്തി ഭാഷ |
ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ് ഗുജറാത്ത് . ഏറ്റവുമധികം വ്യവസായവല്കൃതമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത്, തുണിവ്യവസായത്തിന്റെ കേന്ദ്രംകൂടിയാണ്.രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവയാണ് ഗുജറാത്തിന്റെ അയല്‍ സംസ്ഥാനങ്ങള്‍. പാക്കിസ്ഥാനുമായി രാജ്യാന്തര അതിര്‍ത്തിയും പങ്കിടുന്നുണ്ട്. ഗുജറാത്തി ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശമാണിത്. ഗാന്ധിനഗറാണ് തലസ്ഥാനം.
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി, ആദ്യത്തെ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എന്നിവരുടെ ജന്മദേശമാണ് ഗുജറാത്ത്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ഗുജറാത്ത് സിന്ധുനതീതടം, ഹാരപ്പന്‍ എന്നീ സംസ്കാരങ്ങളുടെ പ്രധാന പ്രദേശങ്ങളായിരുന്നതായി ചരിത്ര ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സംസ്കാരങ്ങളുടെ അമ്പതോളം അവശിഷ്ടങ്ങള്‍ ഗുജറാത്തിന്‍റെ വിവിധ ഭാഗങ്ങളായ ലോഥല്‍, രംഗ്പൂര്, അമ്രി, ലഖാബവല്‍, രോസ്ഡി മുതലായ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ദ്രാവിഡ വംശമായിരുന്നു ആദ്യത്തെ ജനങ്ങള്‍. ഗിര്‍നാര്‍ പ്രദേശങ്ങളിലെ ശിലാലിഖിതങ്ങളില്‍ , മൗര്യരാജാവായിരുന്ന അശോക ചക്രവര്‍ത്തി ഗുജറാത്ത് ഭരിച്ചിരുന്നതായും അതുവഴി ബുദ്ധമതം ഈ പ്രദേശങ്ങളില്‍ എത്തിയിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. A.D.40 വരെ റോമുമായി ഇവിടം വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും കരുതപ്പെടുന്നു. 300 ന് ശേഷം ഗുപ്ത രാജവംശം A.D.460 വരെ അവരുടെ പ്രവിശ്യയായി ഭരിച്ചു. ഹര്‍ഷവര്‍ദ്ധന്‍റെ കാലശേഷം ഗുജ്ജര്‍ വംശക്കാര് 746 വരെ ഭരണം നടത്തി. അതിനുശേഷം സോളങ്കികള്‍ A.D. 1143 വരെ ഭരണം നടത്തി. സോളങ്കികളുടെ ഭരണകാലത്താണ് മുഹമ്മദ് ഗസ്നി സോമനാഥ് പിടിച്ചടക്കുന്നത്. ഡല്‍ഹി ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജി A.D. 1288 ല്‍ ഗുജറാത്ത് പിടിച്ചടക്കുന്നതോട് കൂടി സുല്‍ത്താന്‍ ഭരണത്തിന്‍ കീഴില്‍ ആവുകയും1298 മുതല്‍ 1392 വരെ ഭരിക്കുകയും ചെയ്തു. 1411 ല്‍ സ്വതന്ത്ര മുസ്ലീം ഭരണാധികാരിയായിരുന്ന അഹമ്മദ് ഷാ ഒന്നാമന്‍ അഹമ്മദാബാദ് എന്ന നഗരം നിര്‍മ്മിച്ചു. അതോട്കൂടി മുഗള്‍ സാമ്രാജ്യം ഭരണം തുടങ്ങുകയും ഏകദേശം 2 നൂറ്റാണ്ട് ഭരണം നടത്തുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടോട് കൂടി മറാത്താ ചക്രവര്‍ത്തിയായിരുന്ന ഛത്രപതി ശിവജി ഗുജറാത്ത് ആക്രമിച്ച് പിടിച്ചടക്കി. 1803 നും 1827 നും ഇടയില്‍ ബ്രിട്ടീഷുകാര്‍ ഗുജറാത്തില്‍ എത്തുകയും സൂററ്റില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി സ്ഥാപിക്കുകയും ചെയ്തു. അത് പിന്നീട് ബോംബേയിലേക്ക് മാറ്റുകയും ചെയ്തു.
[തിരുത്തുക] വ്യവസായം
സംസ്ഥാനത്ത് കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് പ്രധാന വരുമാന മാര്‍ഗ്ഗം എങ്കിലും, വ്യവസായശാലകളാണ് സമ്പദ് വ്യവസ്ഥയുടെ അടിത്തറ. കൃഷിയില്‍ പ്രധാനം ഗോതമ്പ്, ചോളം, ബജ്റ, പയറുവര്‍ഗ്ഗങ്ങള്‍, നിലക്കടല, കരിമ്പ് എന്നിവയും പരുത്തി, പുകയില എന്നിങ്ങനെയുള്ള വ്യവസായ ഉത്പന്നങ്ങളുടെ അസംസ്കൃതവസ്തുക്കളും കൃഷി ചെയ്യുന്നുണ്ട്. പക്ഷേ രാജ്യത്തിന്‍റെ മൊത്തം ഉത്പാദനത്തില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമേ ഗുജറാത്തില്‍ നിന്നും ഉള്ളൂ. കാരണം, കൃത്യതയില്ലാത്ത മഴ, വരള്‍ച്ച, വെള്ളപ്പൊക്കം, വളരെയധികം വളക്കുറവുള്ള മണ്ണ്, ജലസേചനത്തിലെ ആസൂത്രണമില്ലായ്മ എന്നിവയാണ്. കന്നുകാലികളില്‍ പ്രധാനമായും എരുമ,പശുഎന്നിവയാണ്. ആളുകള്‍ എരുമയുടെ പാല്‍കൂടുതലായി ഉപയോഗിക്കുന്നു. പാല്‍ ശേഖരണത്തിനും വിതരണത്തിനുമായി ആനന്ദ് എന്ന സ്ഥലത്ത് അമുല്‍ എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങുകയും ചെയ്തു. കൂടാതെ ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളതും വളരെ കുറച്ച് ഉപയോഗിക്കുന്നതുമായ കറിയുപ്പ്[അവലംബം ആവശ്യമാണ്] ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് ഗുജറാത്തിലാണ്. തുണി,വജ്രം, വളം, പെട്രോളിയം ഉത്പന്നങ്ങള്‍,ഉരുക്ക്, രാസവസ്തുക്കള്‍തുടങ്ങിയവയുടെ വന്‍ വ്യവസായ ശാലകള്‍ ഗുജറാത്തില്‍ സ്ഥിതി ചെയ്യുന്നു.
[തിരുത്തുക] ജില്ലകള്‍
അഹമ്മദാബാദ്, ആനന്ദ്, അംറേലി, ബനാസ്കതാ, ബറൂച്ച്, ഭാവ്നഗര്‍, ദാഹോഡ്, ഡാംഗ്,ഗാന്ധിനഗര്‍, ജാംനഗര്‍, ജുനാഗഡ്, കച്ച്, മെഹ്സാന, നദിയാഡ്, നവസാരി, നര്‍മ്മദ,പഞ്ച്മഹല്‍, പഡാന്‍, പോര്‍ബന്തര്‍, രാജ്കോട്ട്, സബര്‍കന്ത, സൂററ്റ്, സുരേന്ദ്ര നഗര്‍,വഡോദര, വല്‍സാഡ് എന്നിവയാണ് ഗുജറാത്തിലെ ജില്ലകള്‍.
[തിരുത്തുക] ആഘോഷങ്ങള്‍
ഗുജറാത്തിലെ ഏറ്റവും പ്രധാന ആഘോഷമാണ് നവരാത്രി. ഇത് ഗുജറാത്തില്‍ ആഘോഷിക്കുന്ന പുരാതനവും വര്‍ണ്ണാഭമായതുമായ ആഘോഷമാണ്. മറ്റ് ദേശങ്ങളില്‍ നിന്നും ഗുജറാത്തിലെ നവരാത്രിയുടെ പ്രത്യേകത ഗര്‍ബ യെന്നും ഡാണ്ഡിയ എന്നും പരുള്ള രണ്ട് നൃത്തരൂപങ്ങളാണ്. ആഴ്ചകളോളം നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങളായ ഡാങ്സ് ദര്‍ബാര്‍, പട്ടം പറത്തല്‍ തുടങ്ങിയവയും ഭദ്രപൂര്‍ണ്ണിമ, ക്ഷേത്രങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളും നടക്കുന്നുണ്ട്.
[തിരുത്തുക] ഗര്‍ബ
ഈ നൃത്തത്ത്ല്‍ പങ്കെടുക്കുന്നത് സ്ത്രീകള്‍ മാത്രമാണ്. കേരളത്തിലെ തിരുവാതിര കളിയോട് സാദൃശ്യമുള്ള ഈ നൃത്തത്തില്‍ നടുക്ക് വിളക്കും കുഭ(മണ്‍കുടത്തില്‍ ചുവപ്പോ വെള്ളയോ നിറമുള്ള നൂലുകള്‍ ചുറ്റി അലങ്കരിച്ചതിനുശേഷം വെള്ളിനാണയം ഇട്ട് വെള്ളം നിറക്കുന്നു. അതിനു മുകളില്‍ ചുറ്റും മാവിലകൊണ്ട് അലങ്കരിക്കുകയും നടുക്ക് തേങ്ങയും വച്ച് അലങ്കരിക്കുന്നതിനെയാണ് കുംഭമെന്ന് പറയുന്നത്.)വും വച്ചതിനുശേഷം അതിനുചുറ്റും വൃത്താകൃതിയിലോ ദീര്‍ഘ വൃത്താകൃതിയിലോ കൈകൊട്ടി പാട്ട് പാടി നൃത്തം വയ്ക്കുന്നു. ടേപ്പുകള്‍ മുഖേനയോ അല്ലാതെ കളിക്കാര്‍ പാടിയോ ആണ് നൃത്തം വയ്ക്കുന്നത്. പ്രധാന വാദ്യം വലിയ കൊട്ട് ആണു്. ആദ്യം പതുക്കെ തുടങ്ങുന്ന നൃത്തചുവടുകള്‍ പാട്ടിന്‍റെ വേഗത്തിനനുസരിച്ച് വേഗത്തിലാവുകയും പാട്ട് തീരുന്നതോട് കൂടി നിര്‍ത്തുകയും ചെയ്യുന്നു.
[തിരുത്തുക] ഡാണ്ഡിയ
[തിരുത്തുക] വിനോദ സഞ്ചാരകേന്ദ്രങ്ങള്‍
[തിരുത്തുക] അവലംബം
| ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
|---|---|
| അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്‌നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
| കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് | |