കച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kachchh ജില്ല
કચ્છ જિલ્લો
Map GujDist Kuchchh.png
Gujarat ലെ Kachchhയുടെ സ്ഥാനം
സംസ്ഥാനം Gujarat,  ഇന്ത്യ
മുഖ്യകാര്യാലയം Bhuj
വിസ്തീർണ്ണം 45,612 കി.m2 (17,611 ച മൈ)
ജനസംഖ്യ 1,526,321 (2001)
ജനസാന്ദ്രത 33/km² (85.5/sq mi)
സ്ത്രീ-പുരുഷ അനുപാതം 951
ലോക്‌സഭാ മണ്ഡലങ്ങൾ Kachchh
അസംബ്ലി സീറ്റുകൾ 6
പ്രധാന പാത 1
കച്ച് ജില്ല കാണിക്കുന്ന ഭൂപടം

ഗുജറാത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ്‌ കച്ച്. 45,612 km² വിസ്ത്രീർണ്ണമുള്ള ഈ ജില്ല ഗുജറാത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയും വിസ്തൃതിയുടെ കാര്യത്തിൽ ലേ ജില്ലക്കു പിറകിൽ ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ജില്ലയുമാണ്‌.

തെക്കുഭാഗത്ത് കച്ച് ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും കിഴക്കും വടക്കും ഭാഗങ്ങൾ റാൻ ഓഫ് കച്ച് മേഖലകളുമാണ്‌. കച്ച് ജനവാസം വളരെക്കുറഞ്ഞ ഒരു പ്രദേശമാണ്. ഇതിന്റെ തെക്കുഭാഗത്തുള്ള ഉയർന്ന പ്രദേശം സസ്യജാലങ്ങൾ വളരെക്കുറഞ്ഞതും പാറക്കെട്ടുകൾ നിറഞ്ഞതുമാണ്. ജില്ലയുടെ ഭൂരിഭാഗവും റാൻ ഓഫ് കച്ച് എന്ന വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണ്‌. മഴക്കാലത്ത് ഈ പ്രദേശത്ത് കടലിൽ നിന്ന് ഉപ്പുവെള്ളം കയറുകയും മറ്റു സമയങ്ങളിൽ വരണ്ടുണങ്ങിപ്പോകുകയും ചെയ്യുന്നു. റാൻ ഓഫ് കച്ച് ഏതാണ്ട് ഉപയോഗയോഗ്യമല്ലാത്ത ഒരു മേഖലയാണെന്നു പറയാം[1]‌.

റാൻ ഓഫ് കച്ച്[തിരുത്തുക]

വേനൽക്കാലത്ത് ഭൂമി വരണ്ട് വിണ്ടുകീറുന്നു

ഇവിടെ ജീവിക്കുന്ന ജനങ്ങൾ, ജലസേചനം ലഭ്യമാകുന്ന താഴ്വാരങ്ങളിൽ വളരെ കുറഞ്ഞയളവിൽ ഗോതമ്പും, പരുത്തിയും കൃഷി ചെയ്യുന്നുണ്ട്. പക്ഷേ ഏതാണ്ട് 30 സെന്റീമീറ്റർ മാത്രം വാർഷികവർഷപാതമുള്ള ഈ മേഖലയിൽ കൃഷി വളരെ വിഷമം പിടിച്ച ഒന്നാണ്. ആടുവളർത്തൽ കർഷകരുടെ മറ്റൊരു പ്രധാന തൊഴിലാണ്. എങ്കിലും കുതിരകളും, ഒട്ടകങ്ങളുമാണ് ഇവിടത്തെ വളർത്തുമൃഗങ്ങളിൽ പേരുകേട്ടത്.

കാലവർഷം കഴിയുമ്പോൾ റാൻ വരണ്ടു പോകുകയും ഉപ്പ് അടിയുകയും ചെയ്യുന്നു. ഉപ്പു പുരണ്ട മത്സ്യങ്ങളുടേയും മറ്റു ജീവികളുടേയും അവശിഷ്ടങ്ങൾ ഇവിടെ കാണപ്പെടുന്നു.

പുരാതനകാലത്ത് അറബിക്കടൽ റാൻ പ്രദേശത്തേക്ക് കയറി ഒരു ഉൾക്കടൽ അവിടേയും നിലനിന്നിരുന്നു. നദീജലത്തിലൂടെ അടിഞ്ഞു കൂടിയ മണ്ണ് മൂടി ഈ പ്രദേശം ചതുപ്പുനിലമായി മാറുകയായിരുന്നു. പഴയ തീരത്ത് സമൃദ്ധമായ തുറമുഖനഗരങ്ങൾ നിലനിന്നിരുന്നു. ഈ നഗരങ്ങളുടെ അവശിഷ്ടങ്ങൾ വിജനമായ ചതുപ്പുകളുടെ അരികുകളിൽ ഇന്നും കാണാം[1].

അള്ളാബണ്ട്[തിരുത്തുക]

CoA Kutch 1893.png

1819-ലെ ഒരു ഭൂകമ്പത്തെത്തുടർന്ന് കച്ചിന്റെ പടിഞ്ഞാറുഭാഗത്തുള്ള 2000 ചതുരശ്രമൈലോളം പ്രദേശം പതിനഞ്ചടിയോളം താഴുകയും സമുദ്രത്തിനടിയിലാകുകയും ചെയ്തു. ഇതോടൊപ്പം സിന്ധൂനദിയുടെ ഒരു കൈവഴി തന്നെ ഇല്ലാതാകുകയും ചെയ്തു[2]. ഇതിനെ തുലനം ചെയ്യുന്നതിന് ചുറ്റുപാടുമുള്ള സമതലങ്ങളിൽ ഒരു തിട്ട ഉയരുകയും ചെയ്തു. ഈ തിട്ടയെ തദ്ദേശവാസികൾ അള്ളാ ബണ്ട് എന്നാണ് വിളിക്കുന്നത്[1].

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Rann of Kutch എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 109–110. 
  2. http://cires.colorado.edu/~bilham/Bilham(1998).html (ശേഖരിച്ചത് 2009 മാർച്ച് 19)
"http://ml.wikipedia.org/w/index.php?title=കച്ച്&oldid=1726950" എന്ന താളിൽനിന്നു ശേഖരിച്ചത്